എച്ച് രാജയും തമിഴിസൈയുമടക്കം തമിഴ്നാട്ടില്‍ ബിജെപിയുടെ അഞ്ചംഗ സ്ഥാനാര്‍ഥിപ്പട്ടിക

By Web TeamFirst Published Mar 21, 2019, 8:34 PM IST
Highlights

ബിജെപി-യും എഐഎഡിഎംകെയും സഖ്യമായി മത്സരത്തിനിറങ്ങുന്ന  തമിഴ്നാട്ടില്‍ ബിജെപിക്കായി ധാരണയിലെത്തിയ അഞ്ച് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 

ചെന്നൈ: ബിജെപിയും എഐഎഡിഎംകെയും സഖ്യമായി മത്സരത്തിനിറങ്ങുന്ന  തമിഴ്നാട്ടില്‍ ബിജെപിക്കായി ധാരണയിലെത്തിയ അഞ്ച് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. തൂത്തുക്കുടിയിൽ സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരജനും കോയമ്പത്തൂരിൽ മുൻ സംസ്ഥാന പ്രസിഡന്റ് സിപി രാധാകൃഷ്ണനും മത്സരിക്കും. 

ശിവഗംഗയിൽ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയാണ് മത്സരിക്കുന്നത്.  രാമനാഥപുരത്ത് നൈനാര്‍ നാഗേന്ദ്രന്‍, കന്യാകുമാരിയില്‍ പൊന്‍ രാധാകൃഷ്ണന്‍ എന്നിവരും മത്സരിക്കും.  സൗത്ത് ചെന്നൈ, കാഞ്ചീപുരം, മധുര, തേനി,പൊള്ളാച്ചി, കരൂര്‍, ഈറോഡ് എന്നിവ ഉള്‍പ്പെടെ 20 മണ്ഡലങ്ങളിലാണ് എഐഎഡിഎംകെ മത്സരിക്കുന്നത്. 

ധര്‍മ്മപുരി, വില്ലുപുരം, ആരക്കോണം, ചെന്നൈ സെന്‍ട്രല്‍, ഡിണ്ടിഗല്‍, ശ്രീപെരുമ്പത്തൂര്‍, കൂടല്ലൂര്‍ എന്നീ ഏഴ് മണ്ഡലങ്ങളില്‍ പട്ടാളി മക്കള്‍ കക്ഷിയും മത്സരിക്കും. വിരുതുനഗര്‍, കല്ലാകുറിച്ചി, തിരുച്ചിറപ്പള്ളി, ചെന്നൈ നോര്‍ത്ത് എന്നീ നാല് മണ്ഡലങ്ങളില്‍ ഡിഎംഡികെയാണ് മത്സരിക്കുന്നത്.
 

click me!