പത്തനംതിട്ട കളക്ടറുടെ പേരിലും വ്യാജസന്ദേശം; രോഷത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസ്

By Web TeamFirst Published Aug 16, 2018, 12:54 AM IST
Highlights

പത്തനംതിട്ട കലക്ടറുടെ ശബ്ദം എന്ന പേരിൽ പ്രചരിക്കുന്നത് വ്യാജമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത്തരം വ്യാജ സന്ദേശങ്ങള്‍ ഈ ഘട്ടത്തിലെങ്കിലും ഒഴിവാക്കേണ്ടതാണ്

സംസ്ഥാനമാകെ പ്രളയചുഴിയിലാണ്ട കാലവര്‍ഷ കെടുതിക്കിടയിലും വ്യാജസന്ദേശങ്ങള്‍ നിറയുന്നു. പ്രളയം ഏറെ വലയ്ക്കുന്ന പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ് ഏവരും. അതിനിടിയിലാണ്  പത്തനംതിട്ട കലക്ടറുടെ പേരില്‍ വ്യാജ ശബ്ദസന്ദേശം പ്രചരിക്കുന്നത്.

പത്തനംതിട്ട കലക്ടറുടെ ശബ്ദം എന്ന പേരിൽ പ്രചരിക്കുന്നത് വ്യാജമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇത്തരം വ്യാജ സന്ദേശങ്ങള്‍ ഈ ഘട്ടത്തിലെങ്കിലും ഒഴിവാക്കേണ്ടതാണ്.

click me!