കഞ്ചാവുമായി മദ്ധ്യവയസ്കന്‍ അറസ്റ്റില്‍

First Published Jul 24, 2018, 11:38 PM IST
Highlights
  • കഞ്ചാവ് മറ്റാര്‍ക്കൊ വില്‍ക്കാനായി കാത്തു നില്‍ക്കുകയായിരുന്നു ഇയാൾ
  • പൊലീസിനെക്കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു
  • പൊലീസ് പിടികൂടി

ഇടുക്കി: രാജാക്കാട് മൂന്ന് കിലോഗ്രാം കഞ്ചാവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്ലായി.  മുക്കുടില്‍ വടക്കേതില്‍ പട്ടാളം സണ്ണി എന്നറിയപ്പെടുന്ന അനില്‍ രാജനാണ്  കഞ്ചാവുമായി പോലീസിന്‍റെ  പിടിയിലായത്. രാജാക്കാട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്  അനിൽ രാജനെ രാത്രിയിൽ ടൗണില്‍ നിന്നും  അറസ്റ്റുചെയ്തത്. ഇയാളുടെ പക്കല്‍ നിന്നും മൂന്ന് കിലോഗ്രാം ഉണക്ക കഞ്ചാവും കണ്ടെടുത്തു. തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച കഞ്ചാവ് മറ്റാര്‍ക്കൊ വില്‍ക്കാനായി കാത്തു നില്‍ക്കുകയായിരുന്നു ഇയാൾ. പൊലീസിനെ കണ്ട്  ഓടിരക്ഷപെടുവാന്‍ ശ്രമിച്ച പ്രതിയെ  പിന്തുടർന്നു കീഴ്പെടുത്തിയായിരുന്നു  അറസ്റ്റ്.

ഹൈറേഞ്ചിലേയ്ക്കുള്ള കഞ്ചാവിന്‍റെ വരവ് വര്‍ദ്ധിച്ചതായ സൂചനയെ തുടർന്ന്  ഇടുക്കി എസ് പിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് പരിശോധനകൾ  ശക്തമായക്കിയിരുന്നു.  ഇതിനിടെ  മൂന്നാര്‍ ഡിവൈഎസ്പിക്കു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ്  കഞ്ചാവ് കടത്തിലെ ഒരു പ്രധാന കണ്ണിയെ പിടികൂടാനായത്.  അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. ഇയാളെ  കസ്റ്റഡിയില്‍ വാങ്ങി മറ്റു ഇടപാടുകാരിലേക്കും എത്താനാണ് പൊലീസ് നീക്കം. 

click me!