മലയോരമേഖലയുടെ ക്ലേശത്തിന്റെ നേര്‍ക്കാഴ്ചയായി തകര്‍ന്നടിഞ്ഞ റോഡുകള്‍

By Web TeamFirst Published Aug 13, 2018, 3:00 PM IST
Highlights

ഗ്രാമീണമേഖലയിലെ റോഡുകളെല്ലാം പൂർണ്ണമായും തകർന്നു. തടിയംമ്പാട്, കരിമ്പൻ തുടങ്ങിയ അഞ്ച് ചപ്പാത്തുകൾ ഒലിച്ച് പോയി. ചെറുതോണിപാലം ഇപ്പോഴും വെള്ളത്തിനടിയിലാണ്. 

ഇടുക്കി: സമാനതകളില്ലാത്ത ദുരിതത്തിലൂടെയാണ് ഇടുക്കിയിലെ മലയോരമേഖല കടന്നുപോകുന്നത്. റോഡുകളടക്കം ഒലിച്ച് പോയതോടെ യാത്രക്ലേശത്താൽ വഴിമുട്ടിയിരിക്കുകയാണ് നാട്ടുകാർ. ദുരിതപ്പെയ്ത്തിന്റെ ബാക്കി കാഴ്ചയാണ് ഈ റോഡുകൾ. പെരിയാറും കലിതുള്ളിയെത്തിയതോടെ ദുരന്തം പൂർണ്ണമായി.

ഗ്രാമീണമേഖലയിലെ റോഡുകളെല്ലാം പൂർണ്ണമായും തകർന്നു. തടിയംമ്പാട്, കരിമ്പൻ തുടങ്ങിയ അഞ്ച് ചപ്പാത്തുകൾ ഒലിച്ച് പോയി. ചെറുതോണിപാലം ഇപ്പോഴും വെള്ളത്തിനടിയിലാണ്. നാശനഷ്ടങ്ങളുടെ കണ്ണക്കെടുക്കാൻ ഇതുവരെ അധികാരികൾക്കായിട്ടില്ല.മലയോരമേഖല ആകെ വിറച്ചുനിൽക്കുകയാണ്. ജനജീവിതം സാധാരണ നിലയിലെത്താൻ ദിവസങ്ങളെടുക്കുമെന്നുറപ്പാണ്.

click me!