ഹിജാബ് ധരിച്ച് അര്‍ധനഗ്നയായ മോഡല്‍; മതത്തെ അപമാനിച്ചുവെന്നാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വിചാരണ

By Web TeamFirst Published Nov 7, 2018, 10:18 PM IST
Highlights

മാറിടം അല്‍പം വെളിവാകുന്ന തരത്തിലുള്ള വസ്ത്രമായിരുന്നു അനസ്‌തേസ്യ ധരിച്ചിരുന്നത്. ഇതിന് പുറമെയാണ് ഹിജാബും ധരിച്ചിരുന്നത്. എന്നാല്‍ ചിത്രം വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു

മോസ്‌കോ: അല്‍പവസ്ത്രത്തിന് പുറമെ ഹിജാബ് ധരിച്ച ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് വിവാദത്തിലായി നടിയും മോഡലുമായ അനസ്‌തേസ്യ രെഷ്ടോവ. മതത്തെ അപമാനിച്ചുവെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ കടുത്ത ഭാഷയിലാണ് പ്രതികരണങ്ങള്‍ വരുന്നത്. 

മാറിടം അല്‍പം വെളിവാകുന്ന തരത്തിലുള്ള വസ്ത്രമായിരുന്നു അനസ്‌തേസ്യ ധരിച്ചിരുന്നത്. ഇതിന് പുറമെയാണ് ഹിജാബും ധരിച്ചിരുന്നത്. എന്നാല്‍ ചിത്രം വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു.

കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്ന് ചിത്രം അനസ്‌തേസ്യ നീക്കം ചെയ്തു. എങ്കിലും വിവാദം തുടരുകയാണ്. മുസ്ലീം അല്ലാത്ത അനസ്‌തേസ്യ എന്തിന് ഹിജാബ് ധരിച്ചുവെന്നും ഇത് മനപ്പൂര്‍വ്വം മതത്തെ അപമാനിക്കാനുള്ള നീക്കമല്ലേയെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം. 

ഇസ്ലാം മതസ്ഥനായ റഷ്യന്‍ ഗായകന്‍ തിമോത്തിയാണ് അനസ്‌തേസ്യയുടെ ഭര്‍ത്താവ്. നേരത്തേ ഇന്‍സ്റ്റഗ്രാമിലെ മറ്റൊരു ചിത്രത്തെ ചൊല്ലിയും അനസ്‌തേസ്യ വിവാദത്തിലായിരുന്നു. ബിക്കിനിയണിഞ്ഞ ചിത്രത്തില്‍ അനസ്‌തേസ്യയുടെ സാമാന്യത്തിലധികം നീണ്ട കാല്‍പാദങ്ങളെ പരിഹസിച്ചായിരുന്നു അന്ന് ചര്‍ച്ചകള്‍ നടന്നത്.


 

click me!