മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണം; അബദ്ധം പറ്റിയെന്ന് മാവോയിസ്റ്റുകള്‍

By Web TeamFirst Published Nov 2, 2018, 1:58 PM IST
Highlights

ഛത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണം ബോധപൂര്‍വമല്ലെന്ന് മാവോയിസ്റ്റുകളുടെ വാര്‍ത്താക്കുറിപ്പ്. ആക്രമണത്തിന് ഇരയായ സംഘത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നത് അറിഞ്ഞിരുന്നില്ലെന്നും ഒക്ടോബര്‍ 31ന് തയാറാക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

റായ്പൂര്‍: ഛത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണം ബോധപൂര്‍വമല്ലെന്ന് മാവോയിസ്റ്റുകളുടെ വാര്‍ത്താക്കുറിപ്പ്. ആക്രമണത്തിന് ഇരയായ സംഘത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നത് അറിഞ്ഞിരുന്നില്ലെന്നും ഒക്ടോബര്‍ 31ന് തയാറാക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) ദര്‍ബ ഡിവിഷണല്‍ സെക്രട്ടറി സായ്‌നാഥിന്റെ പേരിലാണ് വാര്‍ത്താക്കുറിപ്പ്. മാധ്യമപ്രവര്‍ത്തകര്‍ പൊലീസിന് ഒപ്പം യാത്ര ചെയ്യുന്നത് ഒഴിവാക്കണം എന്നും കുറിപ്പില്‍ അവശ്യപ്പെന്നു. എന്നാല്‍ മാവോയിസ്റ്റ് വാദം ദണ്ഡേവാഡ പൊലീസ് തള്ളി. മാധ്യമപ്രവര്‍ത്തകരെ ഉന്നം വെച്ചുള്ള ആക്രമണം അല്ലെങ്കില്‍ എന്തിനാണ് ക്യാമറ കൊള്ളയടിച്ചതെന്ന് പൊലീസ് കുറിപ്പില്‍ ചോദിച്ചു.

Naxals release a statement on Dantewada attack, saying 'DD Cameraman Achutyanand Sahu was killed after being caught in the ambush and we had no intention of targeting the media.' pic.twitter.com/bAoEQ8ScaS

— ANI (@ANI)

ദൂരദര്‍ശന്‍ ക്യാമറാമാന്‍ അച്യുതാനന്ദ സാഹു ഉള്‍പ്പടെ മൂന്ന് പേരാണ് ചൊവാഴ്ച ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്

click me!