കൊച്ചി ബോട്ടപകടം; എം.വി.ദേശശക്തി മംഗലാപുരം തീരത്ത് അടുപ്പിച്ചു

By Web TeamFirst Published Aug 8, 2018, 2:52 PM IST
Highlights


മൂന്ന് കപ്പലുകളാണ് ഇന്ത്യയുടെ വിവിധ തീരങ്ങളിലായി അടുപ്പിച്ചത്. ഇതില്‍ ഏത് കപ്പലാണ് ഇടിച്ചതെന്ന് പരിശോധിച്ച ശേഷം മാത്രമേ തീരുമാനിക്കുകയുള്ളു.  

കൊച്ചി പുറങ്കടലിലെ കപ്പൽ അപകടത്തിനിടയാക്കിയ എം.വി.ദേശശക്തി കപ്പൽ മംഗലാപുരം തുറുഖത്ത് അടുപ്പിച്ചു. പുറം കടലിൽ ഒന്നര മെയിൽ അപ്പുറത്താണ് ഇപ്പോള്‍ കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. കപ്പലുകൾ പരിശോധിക്കാനുള്ള നടപടി ഉടൻ തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. മര്‍ക്കന്‍ഡേയില്‍ മറേന്‍ ഡിപ്പാര്‍ട്ട്മെന്‍റാണ് എം.വി ദേശശക്തിയിൽ പരിശോധന നടത്തുക.

കൊച്ചി പുറങ്കടലിൽ ബോട്ടിൽ കപ്പലിടിച്ച് കാണാതായ ഒൻപത് മൽസ്യത്തൊഴിലാളികൾക്കായുളള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. അപകടമുണ്ടാക്കായ കപ്പലിനെ കണ്ടെത്താനുളള നടപടികൾ  മ‍ർക്കന്‍റയിൽ മറൈൻ വിഭാഗവും കോസ്റ്റ‌ൽ പൊലീസും സംയുക്തമായാണ് നടത്തിയത്. ഇതിനിടെ  അപകടമുണ്ടാക്കിയെന്ന് സംശയിക്കുന്ന മൂന്ന് കപ്പലുകൾ മംഗലാപുരം, മുംബൈ തീരങ്ങളിലായി അടുപ്പിച്ചിട്ടുണ്ട്. 

കൊച്ചി തീരത്തുനിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് ഇന്നലെ പുലര്‍ച്ചെ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച കപ്പൽ ഏതെന്ന് സ്ഥിരീകരിച്ചിട്ടില്ലാത്തതിനാലാണ് എം വി ദേശശക്തിയടക്കം മൂന്ന് കപ്പലുകള്‍ വിവിധ തീരങ്ങളില്‍ അടുപ്പിച്ചത്. ഇതില്‍ ഏത് കപ്പലാണ് ഇടിച്ചതെന്ന് പരിശോധനക്ക് ശേഷമേ തീരുമാനിക്കാനാകൂ എന്നും മ‍ർക്കന്‍റയിൽ മറൈൻ ഡിപ്പാർ‍ട്മെന്‍റ് വ്യക്കമാക്കി. നേരത്തേ ഇന്ത്യന്‍ കപ്പലായ ദേശശക്തിയാണ് അപകടത്തിന് പിന്നിലെന്ന നിഗമനത്തിലാണ നാവികസേനയും കോസ്റ്റ് ഗാര്‍ഡും എത്തിയിരുന്നത്. അപകട സമയവും ആ സമയത്ത് കപ്പല്‍ ചാലിലുണ്ടായിരുന്ന കപ്പലുകളുടെ വിവരവും ശേഖരിച്ചാണ് അത്തരമൊരു നിഗമനത്തില്‍ ഇവര്‍ എത്തിയിരുന്നത്. 

അതേസമയം ബോട്ട് അപകടത്തില്‍പ്പെട്ടത് തങ്ങള്‍ അറിഞ്ഞില്ലെന്ന് ബോട്ടില്‍ ഇടിച്ച ഇന്ത്യന്‍ കപ്പലായ എം.വി ദേശശക്തിയുടെ ക്യാപ്റ്റന്‍ നാവികസേനയെ അറിയിച്ചു. കേന്ദ്ര പൊതുമേഖലാ കമ്പനിയായ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ എണ്ണക്കപ്പലാണ് എം വി ദേശശക്തി. 2004 ലാണ് കപ്പല്‍ കോര്‍പ്പറേഷന്‍റെ ഭാഗമായത്.

click me!