അടിയന്തര സാഹചര്യമുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം: കോടിയേരി

By Web TeamFirst Published Feb 26, 2019, 2:06 PM IST
Highlights

അടിയന്തര സാഹചര്യം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് കൊടിയേരി ബാലകൃഷ്ണൻ. കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും കൊടിയേരി ബാലകൃഷ്ണന്‍ കേരള രക്ഷാ യാത്രത്തിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു. 

ഇടുക്കി: അടിയന്തര സാഹചര്യം സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് കൊടിയേരി ബാലകൃഷ്ണൻ. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഒരു യുദ്ധം ഉണ്ടാക്കി തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനാണ് ഈ ശ്രമമെന്നും കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

"

കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാൻ സർക്കാർ ശ്രമിക്കുന്നില്ലെന്നും കൊടിയേരി ബാലകൃഷ്ണന്‍ കേരള രക്ഷാ യാത്രത്തിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു. കാശ്മീരികളെ അംഗീകരിക്കുവാൻ ബിജെപിയും ആർഎസ്എസും ശ്രമിക്കണം. ആര്‍ എസ് എസിന്‍റെ സമീപനമാണ് കാശ്മീര്‍ പ്രശ്നം സങ്കീര്‍ണ്ണമാക്കുന്നതെന്നും കൊടിയേരി പറഞ്ഞു. പുൽവാലയിലെ ഭീകരാക്രമണം സംബന്ധിച്ച് സർവ്വകക്ഷി യോഗം നടക്കുമ്പോൾ യുദ്ധസാഹചര്യം ഉണ്ടാക്കുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ശ്രമിക്കണം. 

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പുള്ളതിനാലാണ് അട്ടിമറിക്കൽ ശ്രമം നടക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ ചെറുതോണിയിൽ കേരള രക്ഷാ യാത്രത്തിൽ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു.

"

click me!