കെഎസ്ആർടിസി ടിക്കറ്റ് അത്ര നിസാരക്കാരനല്ല; വിവരശേഖരങ്ങളുടെ കലവറയാണ്- കുറിപ്പ്

By Web TeamFirst Published May 17, 2019, 12:12 PM IST
Highlights

കെഎസ്ആർടിസി പത്തനംതിട്ടയാണ് അവരുടെ ഫേസ്ബുക്ക് പേജിൽ ടിക്കറ്റിന്റെ പ്രധാന്യത്തെ കുറിച്ച് വിവരിച്ചിരിക്കുന്നത്.

കെഎസ്ആർടിസി ബസിൽ കയറി ടിക്കറ്റെടുത്താൽ ഇറങ്ങുന്ന വേളയിൽ അത് ഉപേക്ഷിക്കുന്നവരാണ് ഭൂരിഭാ​ഗം പോരും. എന്നാൽ ഈ ചെറിയ കഷണം കടലാസ് അത്ര നിസാരക്കാരല്ലെന്ന് വിശദീകരിച്ച് കെഎസ്ആർടിസി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. കെഎസ്ആർടിസി പത്തനംതിട്ടയാണ് അവരുടെ ഫേസ്ബുക്ക് പേജിൽ ടിക്കറ്റിന്റെ പ്രധാന്യത്തെ കുറിച്ച് വിവരിച്ചിരിക്കുന്നത്.

യാത്ര കഴിഞ്ഞ് ചുരുട്ടിക്കൂട്ടി ടിക്കറ്റ് വലിച്ചെറിയാതെ അവ സൂക്ഷിക്കണമെന്നും ആവശ്യമുള്ളപ്പോൾ ഉപയോ​ഗിക്കണമെന്നും കുറിപ്പിൽ പറയുന്നു.
 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം  

::: ടിക്കറ്റ് :::

മുകളിൽ കോഴിക്കോട് എന്നെഴുതിയത് ബസ്സ് ഏത് ഡിപ്പോയിലേതാണ് എന്ന് അറിയാൻ... 
തൊട്ട് താഴെ ഇടത് വശത്ത് ടിക്കറ്റ് നമ്പറാണ്. 336273... അതിനു ശേഷം തിയ്യതിയും സമയവും... 
തീയ്യതിയ്ക്ക് തൊട്ട് താഴെ ബസ്സ് നമ്പർ... JN412.... ഇതിനു ഇടത് വശത്ത് ബസ്സ് ഏത് തരമാണ് എന്നു കാണാം... ലോ ഫ്ലോർ AC...

താഴെ വളാഞ്ചേരി.... തൃശ്ശൂർ എന്നത് യാത്രയുടെ തുടക്കവും അവസാനവുമാണ്... 
തുടർന്ന് താഴെ ഫുൾ... എന്നത് ഫുൾ ടിക്കറ്റിനെയും... 1 എന്നത് യാത്രക്കാരുടെ എണ്ണത്തെയും സൂചിപ്പിക്കുന്നു....

തുടർന്ന് താഴെ ടാക്സ്.. സർവ്വീസ് ടാക്സ്... ഫെയർ.... എന്നിവ കാണാം.

അതിനു താഴെ 188 ൽ അവസാനിക്കുന്ന നമ്പർ നോക്കു.... അത് കണ്ടക്ടറുടെ കൈയ്യിലുള്ള ഈ സർവ്വീസ് ഓപ്പറേഷന്റെ ആധികാരിക രേഖയായ വേ ബില്ലിന്റെ നമ്പറാണ്...തുടർന്ന് നൽകിയ 672139 കണ്ടക്ടറുടെ ഐഡി നമ്പറും... 55226 ഡ്രൈവറുടെ ഐഡി നമ്പറും ആണ്...

തുടർന്ന് വരുന്ന 072090 എന്ന നമ്പർ നിങ്ങൾക്ക് ഈ ടിക്കറ്റ് പ്രിൻറ് ചെയ്‌തു തന്ന ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീനിന്റെ നമ്പറാണ്....

ചുരുക്കത്തിൽ യാത്രക്കാർക്ക് ഉപകരിക്കാവുന്ന പല വിവരങ്ങൾ ഈ ചെറിയ ടിക്കറ്റിൽ ഉണ്ടെന്ന് അർത്ഥം.... ഏതെങ്കിലും വിലപിടിച്ച വസ്തുക്കൾ നഷ്ടപ്പെട്ടാൽ ഉപകരിക്കാവുന്ന വിവരങ്ങളാണ് ഈ ടിക്കറ്റ് കൈയ്യിൽ ഉണ്ടെങ്കിൽ ലഭിക്കുന്നത്...

യാത്രയെ പറ്റി ഇത്രയും വിവരങ്ങൾ ഉള്ള ഈ ടിക്കറ്റാണ് പലരും കൈയ്യിൽ കിട്ടാൻ നേരമില്ലാതെ പല്ല് കുത്താനും ചെവിയുടെ ചൊറിച്ചിൽ മാറ്റാനും ഉപയോഗിക്കുന്നത്. എന്നിട്ട് യാത്ര കഴിഞ്ഞ് വിലപ്പെട്ട രേഖകൾ ബസ്സിൽ മറന്നു വെച്ച് ഇവർ ടിക്കറ്റ് ഇല്ലാതെ KSRTC യെയും കണ്ടക്ടറെയും തെറി വിളിക്കും...

ടിക്കറ്റ് സൂക്ഷിക്കുക.. ആവശ്യപ്പെടുമ്പോൾ കാണിക്കുക... ആവശ്യമുള്ളപ്പോൾ ഉപയോഗിക്കുക.... ഓർക്കുക..

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!