Published : Feb 12, 2026, 06:13 AM ISTUpdated : Feb 13, 2026, 11:21 AM IST

254 എംഎം വരെ! ഒറ്റ ദിവസത്തിൽ ഒരു വർഷത്തെ മഴ പെയ്തിറങ്ങിയ 2024 ഏപ്രിൽ, യുഎഇയിലെ ആ റെക്കോഡ് മഴയുടെ കാരണം സമുദ്രോപരിതലത്തിലെ ചൂടു കൂടിയതെന്ന് കണ്ടെത്തൽ

Summary

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാല്‍സംഗ കേസിലെ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. യുവതിയെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു പ്രതിയെന്നും മുൻകൂർ ജാമ്യം നൽകരുത് എന്നുമാണ് പ്രോസിക്യൂഷൻ വാദം. ജാമ്യം അനുവദിക്കുന്നത് തന്‍റെ ജീവന് ഭീഷണിയാണെന്നും നിരവധി പെൺകുട്ടികളെ സമാന രീതിയിൽ പ്രതി പീഡിപ്പിച്ചിട്ടുണ്ട് എന്നുമായിരുന്നു പരാതിക്കാരി കോടതിയെ അറിയിച്ചത്.

RAIN

11:58 PM (IST) Feb 12

254 എംഎം വരെ! ഒറ്റ ദിവസത്തിൽ ഒരു വർഷത്തെ മഴ പെയ്തിറങ്ങിയ 2024 ഏപ്രിൽ, യുഎഇയിലെ ആ റെക്കോഡ് മഴയുടെ കാരണം സമുദ്രോപരിതലത്തിലെ ചൂടു കൂടിയതെന്ന് കണ്ടെത്തൽ

2024 ഏപ്രിലിൽ യുഎഇയിൽ പെയ്ത റെക്കോർഡ് മഴയ്ക്ക് കാരണം സമുദ്രോപരിതലത്തിലെ വർധിച്ച ചൂടാണെന്ന് ഗവേഷകർ കണ്ടെത്തി. ഈ ചൂട് അന്തരീക്ഷത്തിലെ ഈർപ്പം കൂട്ടുകയും ഒരു വർഷത്തെ മഴ ഒറ്റ ദിവസം കൊണ്ട് പെയ്യാൻ കാരണമാകുകയും ചെയ്തെന്നാണ് കണ്ടെത്തൽ

Read Full Story

11:44 PM (IST) Feb 12

'യുഡിഎഫിലാണെങ്കിൽ ആ മന്ത്രി 24 മണിക്കൂർ പോലും സ്ഥാനത്തുണ്ടാവില്ല, രാജി ഉറപ്പ്', പച്ചയ്ക്ക് വർഗീയത പറഞ്ഞവരെ പിണറായി പൊന്നാട അണിയിക്കുന്നു - സതീശൻ

മന്ത്രിസഭയിലെ ഒരു മന്ത്രി പച്ചയ്ക്ക് വർഗീയത പറഞ്ഞിട്ടും സ്ഥാനത്ത് തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. അങ്ങനെയൊരാൾ യുഡിഎഫിലായിരുന്നെങ്കിൽ 24 മണിക്കൂറിനകം രാജിവെപ്പിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

Read Full Story

11:27 PM (IST) Feb 12

വധശ്രമക്കേസിൽ കസ്റ്റഡിയിലായ ഗുണ്ടാ തലവൻ പുത്തൻപാലം രാജേഷിന് പൊലീസ് സ്റ്റേഷനിൽ ഫോൺ സൗകര്യം, അന്വേഷണത്തിന് ഉത്തരവ്

വധശ്രമക്കേസിൽ കസ്റ്റഡിയിലെടുത്ത ഗുണ്ടാ തലവൻ പുത്തൻപാലം രാജേഷിന് പേട്ട പൊലീസ് സ്റ്റേഷനിൽ ഫോൺ ഉപയോഗിക്കാൻ സൗകര്യം നൽകിയെന്ന കണ്ടെത്തലിനെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടു. കമ്മീഷണറുടെ ഇടപെടലിനെ തുടർന്നാണ് രാജേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതും

Read Full Story

11:24 PM (IST) Feb 12

സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിന് ജാമ്യം ലഭിച്ചു; കര്‍ശന ഉപാധികള്‍ വെച്ച് കോടതി

സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കോടതി റിമാന്റ് ചെയ്ത യുവാവിന് ജാമ്യം ലഭിച്ചു

Read Full Story

10:40 PM (IST) Feb 12

നഗരം കത്തിയ പ്രതിഷേധങ്ങൾ, ഒടുവിൽ വിജയം അവകാശപ്പെട്ട് ട്രംപ് ഭരണകൂടം തീരുമാനം പിൻവലിച്ചു; 'മിനസോട്ടയിലെ കുടിയേറ്റ റെയ്ഡുകൾ അവസാനിപ്പിക്കുന്നു'

മിനസോട്ടയിലെ മിനിയാപൊളിസിൽ നടന്ന വലിയ പ്രതിഷേധങ്ങളെ തുടർന്ന് ട്രംപ് ഭരണകൂടം ഐസ് കുടിയേറ്റ റെയ്ഡുകൾ അവസാനിപ്പിച്ചു. രണ്ട് പൗരന്മാരുടെ മരണവും രാഷ്ട്രീയ സമ്മർദ്ദവും തീരുമാനത്തിന് കാരണമായപ്പോൾ, സർക്കാർ നടപടികൾ വിജയിച്ചുവെന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം

Read Full Story

10:15 PM (IST) Feb 12

യുഎസുമായുള്ള ഭിന്നതയ്ക്കിടെ ബ്രസീലിന്‍റെ നിർണായക നീക്കം, ഇന്ത്യ ആതിഥ്യം വഹിക്കുന്ന എഐ ഉച്ചകോടിയിൽ പ്രസിഡന്‍റ് ലുല ദ സിൽവ പങ്കെടുക്കും

യുഎസുമായുള്ള ഭിന്നതകൾക്കിടെ ബ്രസീൽ പ്രസിഡന്റ് ലുല ദ സിൽവ ഇന്ത്യയിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ പങ്കെടുക്കും. ന്ത്യ - ബ്രസീൽ ബന്ധം ശക്തിപ്പെടുത്തുന്നതിന് ലുലയുടെ സന്ദർശനം ഗുണമാകുമെന്നാണ് പ്രതീക്ഷ

Read Full Story

09:58 PM (IST) Feb 12

ഖാലിദ സിയ്യയുടെ മകൻ താരിഖ് റഹ്മാൻ അധികാരത്തിലേറുമോ? സർവേകൾ അനുകൂലം! ഹസീന സർക്കാർ നിലപതിച്ച ശേഷം ആദ്യ 'വിധി' കുറിച്ച് ബംഗ്ലാദേശ്, അർധരാത്രി ഫലമറിയാം

ഷെയ്ഖ് ഹസീന സർക്കാർ നിലംപതിച്ച ശേഷമുള്ള ബംഗ്ലാദേശിലെ ആദ്യ പൊതു തെരഞ്ഞെടുപ്പിൽ 48% പോളിംഗ്. ബിഎൻപിയും ജമാഅത്തെ ഇസ്ലാമി സഖ്യവും തമ്മിലാണ് മത്സരം. ഖാലിദ സിയ്യയുടെ മകൻ താരിഖ് റഹ്മാൻ അധികാരത്തിലേറാൻ സാധ്യതയെന്നാണ് അഭിപ്രായ സർവേകൾ

Read Full Story

09:04 PM (IST) Feb 12

ആട്ടിൻകുട്ടികളെ കാണാനില്ല, പരിസരത്ത് തെരഞ്ഞിട്ടും വിവരമില്ല, സിസിടിവി ദൃശ്യം പരിശോധിച്ച് ഉടമ

തെരുവ് നായകൾ ആട്ടിൻകുട്ടികളെ കടിച്ചു കൊന്നു. കോട്ടുകാൽ മലമേൽകുന്നിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം താമസിക്കുന്ന പ്രേമൻ്റെ ആട്ടിൻകുട്ടികളെ ആണ് തെരുവ് നായകൾ ആക്രമിച്ച് കൊന്നത്

Read Full Story

08:57 PM (IST) Feb 12

ഒരു വ്യാഴവട്ടത്തിന് ശേഷം അത് സംഭവിച്ചു! അമേരിക്കൻ സൈന്യം അൽ തൻഫ് സൈനിക താവളം ഒഴിഞ്ഞു, സിറിയൻ സേന നിയന്ത്രണം ഏറ്റെടുത്തു

12 വർഷത്തിന് ശേഷം, അമേരിക്കൻ സൈന്യം സിറിയയിലെ തന്ത്രപ്രധാനമായ അൽ-തൻഫ് സൈനിക താവളം ഒഴിഞ്ഞു. മുൻനിശ്ചയിച്ച ഈ പിന്മാറ്റത്തോടെ, സിറിയൻ സേന താവളത്തിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കുകയും അതിർത്തിയിലെ സ്വാധീനം ശക്തിപ്പെടുത്തുകയും ചെയ്തു

Read Full Story

08:24 PM (IST) Feb 12

ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി, 'അവകാശലംഘന നോട്ടീസും കേസുമൊന്നും പ്രശ്നമില്ല, എനിക്ക് ഒന്നും സംഭവിക്കില്ല'

ബിജെപി എംപി നിഷികാന്ത് ദുബെ നൽകിയ അവകാശലംഘന നോട്ടീസിനെയും അയോഗ്യനാക്കാനുള്ള നീക്കത്തെയും രാഹുൽ ഗാന്ധി വെല്ലുവിളിച്ചു. സത്യം പറഞ്ഞതിനാണ് തനിക്കെതിരായ നീക്കമെന്നും കേസുകൊണ്ടൊന്നും തനിക്ക് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു

Read Full Story

08:11 PM (IST) Feb 12

ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് വെള്ളം തടഞ്ഞു വച്ചതോടെ പ്രതിസന്ധിയിലായി ക‌ർഷകർ, കൊയ്യാറായ നെല്ല് കരിഞ്ഞുണങ്ങിയ നിലയിൽ, വ്യാപക പ്രതിഷേധം

പാടശേഖരത്തിലേക്ക് വെള്ളം ലഭിക്കാതായതോടെ അരിമ്പൂർ കൊടയാടി, അന്തിക്കാട് പടവുകളിൽ കൊയ്യാറായ നെല്ല് കരിഞ്ഞുണങ്ങി തുടങ്ങി

Read Full Story

08:00 PM (IST) Feb 12

സഡൻ ബ്രേക്ക് രക്ഷയായി! നിലമ്പൂരിലൂടെ രാത്രി യാത്ര ചെയ്ത ദമ്പതികളുടെ കാറിന് മുന്നിലേക്ക് പുലി ചാടി; അപകടം ഒഴിവായി

മലപ്പുറം നിലമ്പൂരിൽ രാത്രി കാറിൽ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളുടെ മുന്നിലേക്ക് പുലി ചാടി. കരുമ്പുഴ ഗേറ്റിന് സമീപം നടന്ന സംഭവത്തിൽ, ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനാൽ അപകടം ഒഴിവായി. റോഡ് മുറിച്ചുകടന്ന പുലി വനത്തിലേക്ക് അപ്രത്യക്ഷമായി

Read Full Story

07:52 PM (IST) Feb 12

ഫണ്ട് തന്നില്ലെന്ന് കേരളം, ഫണ്ട് കിട്ടിയെന്ന് അധ്യാപകസംഘടന, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ കേസിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേരളത്തോട് സുപ്രീംകോടതി

സർവ്വ ശിക്ഷ കേരളം പദ്ധതിയിൽ കേരളത്തിനുള്ള ഫണ്ട് നൽകുമെന്ന വാഗ്ദാനം കേന്ദ്രം പാലിച്ചില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

Read Full Story

07:35 PM (IST) Feb 12

പശ്ചിമ ബംഗാളിൽ നിപ്പാ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നേഴ്സ് മരിച്ചു

ബാരാസത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന 25 കാരിയാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടന്നാണ് മരണം.

Read Full Story

06:52 PM (IST) Feb 12

കാട്ടുപന്നികളെ കൊല്ലാൻ സ്‌പോര്‍ട്‌സ് ഗണ്‍ ലൈസന്‍സുള്ളവരെ ഉപയോഗപ്പെടുത്തണം, ആവശ്യവുമായി കര്‍ഷക കൂട്ടായ്മകള്‍

കൃഷിനാശമുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ സ്‌പോര്‍ട്‌സ് ഗണ്‍ ലൈസന്‍സുള്ളവരെ ഉപയോഗപ്പെടുത്തണമെന്ന് കര്‍ഷക കൂട്ടായ്മകള്‍

Read Full Story

06:48 PM (IST) Feb 12

പണിമുടക്കിനിടെ സ്കൂളിന്‍റെ പുറകുവശത്ത് കൂടി അകത്ത് കയറി അധ്യാപകർ, സമരക്കാർ അറിഞ്ഞു, പിന്നിലെ ഗേറ്റ് പൂട്ടി; മണിക്കൂറുകൾക്ക് ശേഷം മോചനം

നെടുമങ്ങാട് സ്കൂളിൽ പണിമുടക്ക് ദിവസം ജോലിക്കെത്തിയ എട്ട് അധ്യാപകരെ സമരാനുകൂലികൾ പൂട്ടിയിട്ടു. പിൻവശത്തെ ഗേറ്റിലൂടെ അകത്തുകയറിയ അധ്യാപകർ, സമരക്കാർ ആ ഗേറ്റ് പൂട്ടിയതോടെ കുടുങ്ങുകയായിരുന്നു. ഒടുവിൽ വൈകുന്നേരം നാലരയോടെയാണ് ഇവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞത്

Read Full Story

06:33 PM (IST) Feb 12

'കുഞ്ഞുങ്ങളുണ്ടാവാത്തത് ദുർമന്ത്രവാദം കാരണം', അയൽവാസികളെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് യുവാവ്, സംഭവം മധ്യപ്രദേശിൽ

മധ്യപ്രദേശിലെ സിം​ഗ്രൗളി ജില്ലയിൽ യുവാവ് രണ്ട് അയൽവാസികളെ വെട്ടിക്കൊന്നു. കുഞ്ഞുങ്ങൾ ഉണ്ടാകാത്തത് അയൽക്കാർ ദു‍‍ർമന്ത്രവാദം ചെയ്തതിനാലാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം

Read Full Story

06:07 PM (IST) Feb 12

ശബരിമല സ്വർണക്കൊള്ള; എസ്ഐടി സന്നിധാനത്ത്, സ്വർണപ്പാളികളുടെ സാമ്പിൾ ശേഖരിക്കുന്നു

ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണപ്പാളികളുടെ സാമ്പിൾ ശേഖരിക്കും മുൻപ് നടത്തിയ പരിശോധനയിൽ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് കൂടുതൽ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി നൽകിയത്.

Read Full Story

05:46 PM (IST) Feb 12

സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി; അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

നിലമ്പൂരിൽ സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങിയ യുവതിൽ നിന്ന് ആഭരണം വീണ്ടെടുക്കാനുള്ള ശ്രമവുമായി പൊലീസ്. മാല മോഷ്ടിച്ച് വിഴുങ്ങിയ മുക്കട്ടയിൽ താമസിക്കുന്ന സമീനയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Read Full Story

05:08 PM (IST) Feb 12

അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു, സംഭവം കൊല്ലം ഇരവിപുരത്ത്, ഇരുവരും മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർ

കൊല്ലം ഇരവിപുരത്ത് അനിയൻ, ചേട്ടനെ തലക്കടിച്ചു കൊന്നു. അനിയൻ കെനിൽ ആണ് ചേട്ടൻ അനിലിനെ തലക്കടിച്ച് കൊലപ്പെടുത്തിയത്

Read Full Story

04:50 PM (IST) Feb 12

പ്രമുഖ ചരിത്രകാരൻ ഇര്‍ഫാൻ ഹബീബിന് നേരെ ആക്രമണ ശ്രമം, ദില്ലി സര്‍വകലാശാലയിൽ പ്രസംഗിക്കുന്നതിനിടെ വെള്ളം നിറച്ച ബക്കറ്റ് എറിഞ്ഞു

പ്രമുഖ ചരിത്രകാരൻ ഇര്‍ഫാൻ ഹബീബിന് നേരെ ആക്രമണ ശ്രമം. ദില്ലി സര്‍വകലാശാലയിൽ പ്രസംഗിക്കുന്നതിനിടെ ബക്കറ്റ് എറിഞ്ഞു. വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് സംഭവം

Read Full Story

04:38 PM (IST) Feb 12

അബദ്ധം പറ്റിയതെന്ന് സംവിധായകൻ അനുരാജ് മനോഹർ; പമ്പയിലെ സിനിമ ചിത്രീകരണത്തിൽ മൊഴിയെടുത്തു

അബദ്ധം പറ്റിയതെന്ന് സംവിധായകൻ അനുരാജ് മനോഹർ പറഞ്ഞു. പിഴ അടയ്ക്കാൻ തയ്യാറാണെന്നും വനംവകുപ്പിനെ അറിയിച്ചു. പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയാണ് അനുരാജ് മനോഹർ മൊഴി നൽകിയത്.

Read Full Story

04:32 PM (IST) Feb 12

വേനല്‍ കടുത്തതോടെ കാട്ടുതീ ഭീഷണി; നെല്ലിക്കാ മലയില്‍ കാട്ടുതീ പട‍ർന്നു, സിഗരറ്റ് അവശിഷ്ടത്തിൽ നിന്നും തീ പടർന്നതെന്ന് നാട്ടുകാർ

വേനല്‍ കടുത്തതോടെ മലയോര മേഖല കാട്ടുതീ ഭീഷണിയിൽ. ആൾത്താമസമില്ലാത്ത മലകളിലും പ്ലാന്‍റേഷനുകളിലും തീ പെട്ടന്ന് പടർന്ന് പിടിക്കുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു

Read Full Story

04:19 PM (IST) Feb 12

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു; അന്ത്യം വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്

തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. 1954 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം പാലക്കാട് ജില്ലാ കളക്ടർ, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ, കാർഷിക സർവകലാശാല വൈസ് ചാൻസലർ തുടങ്ങിയ സുപ്രധാന തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Read Full Story

04:05 PM (IST) Feb 12

തൊണ്ടിമുതൽ കേസ്; ശിക്ഷാ വിധി റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ഹ‌‍‌ർജിയിൽ തിങ്കളാഴ്ച വിധി

തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച വിധി പറയും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്

Read Full Story

03:51 PM (IST) Feb 12

ചക്ക വെട്ടുമ്പോള്‍ ഒരു കുരുവിന് പരിക്ക് പറ്റിയേക്കാമെന്ന് എളമരം കരീം; പണിമുടക്കിലുണ്ടായ അക്രമ സംഭവങ്ങളെ ന്യായീകരിച്ച് സിഐടിയു

ചക്ക വെട്ടുമ്പോള്‍ ഒരു കുരുവിന് പരിക്ക് പറ്റിയേക്കാമെന്ന് ജനറൽ സെക്രട്ടറി എളമരം കരീം പ്രതികരിച്ചത്. പണിമുടക്ക് ദിനത്തിൽ യുഡിഎഫിന്‍റെ യാത്ര മാറ്റി വയ്ക്കാത്തിനെതിരായ സിപിഎം വിമര്‍ശനത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ തള്ളി. 

Read Full Story

03:17 PM (IST) Feb 12

ഊരാളുങ്കലിന് 4 കോടി, കുമരകം ഗോകുലം ഗ്രാന്‍ഡ് റിസോര്‍ട്ടിന് 12 ലക്ഷം, ആഗോളയ അയ്യപ്പ സംഗമം നടത്തിപ്പിൽ ഇനിയും ബോര്‍ഡ് നൽകാനുള്ളത് കോടികള്‍

ആഗോള അയ്യപ്പസംഗമത്തില്‍ പന്തലൊരിക്കിയതിലും അതിഥികള്‍ക്ക് താമസിക്കാനായി ഹോട്ടല്‍ മുറികൾ എടുത്തിനുമായി ഇനിയും ബോർഡ് നൽകാനുള്ളത് 4.35 കോടിലധികം രൂപയെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഊരാളുങ്കലിന്‍റെ സഹ സ്ഥാപനത്തിന് നാലു കോടിയാണ് നൽകാനുള്ളത്.

Read Full Story

02:55 PM (IST) Feb 12

നായയെ കണ്ട് ആനയിടഞ്ഞു, പണിമുടക്ക് തുണയായി; തൃത്താലയിൽ വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

'പീച്ചിയിൽ ശിവൻ' എന്ന ആനയാണ് അപ്രതീക്ഷിതമായി ഇടഞ്ഞത്. വഴിമധ്യേ പെട്ടെന്ന് ഒരു നായയെ കണ്ട് ആന പരിഭ്രാന്തിയിലാവുകയും ഇടയുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ പാപ്പാന്മാർ ഇടപെട്ട് ആനയെ തളച്ചതിനാൽ വലിയൊരു അപകടം ഒഴിവായി.

Read Full Story

02:40 PM (IST) Feb 12

ആഗോള അയ്യപ്പ സംഗമം; കണക്കിൽ അടിമുടി ദുരൂഹത, സര്‍ക്കാര്‍ വാദം പൊളിയുന്നു, ദേവസ്വം നൽകിയ തുക തിരിച്ചടച്ചില്ലെന്ന് സ്പെഷ്യൽ കമ്മീഷണർ റിപ്പോര്‍ട്ട്

ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോര്‍ഡ് മുൻകൂറായി നൽകിയ തുക തിരിച്ചടച്ചെന്ന മന്ത്രി വിഎൻ വാസവൻ നിയമസഭയിൽ നൽകിയ മറുപടിക്ക് വിരുദ്ധമായി സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോര്‍ട്ട്. ദേവസ്വം നൽകിയ 2 കോടി തിരിച്ച് നൽകിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

Read Full Story

02:29 PM (IST) Feb 12

നരവനെയുടെ പുസ്തകവിവാദം; പെൻഗ്വിൻ ബുക്ക്സ് അധികൃതരെ ചോദ്യം ചെയ്തു, പ്രസിദ്ധീകരണത്തിന് പുതിയ ചട്ടക്കൂട്

പ്രതിരോധസേനകളിലെ വിരമിച്ച ഉദ്യോഗസ്ഥർക്കും നിലവിൽ സേവനം അനുഷ്ഠിക്കുന്നവർക്കും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് പുതിയ ചട്ടക്കൂട് വരുന്നു. കേസുമായി ബന്ധപ്പെട്ട് പെൻഗ്വിൻ ബുക്ക്സ് അധികൃതരെ പൊലീസ് ചോദ്യം ചെയ്തു.

Read Full Story

01:38 PM (IST) Feb 12

തണ്ണിമത്തന്റെ അടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഡ്രൈവർ ദുരൈരാജ് നിരപരാധിയെന്ന് കുടുംബം, അറസ്റ്റിലായ 3 പേരുമായി തെളിവെടുപ്പ് നടത്തി

ടാക്സി ഡ്രൈവറായ ദുരൈരാജിന് സ്ഫോടക കടത്തുമായി ബന്ധമില്ലെന്നും, കേസ് കോടതിയുടെ മേൽനോട്ടത്തിൽ നടത്തണമെന്നും ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചു.

Read Full Story

01:19 PM (IST) Feb 12

കുഞ്ഞിന്റെ അടുത്തിരുന്ന് താലോലിക്കുന്നത് കണ്ടു, രക്ഷിതാക്കൾ പരിശോധിക്കാൻ ഒരുങ്ങിയപ്പോൾ മാല വിഴുങ്ങി, യുവതി അറസ്റ്റിൽ, വീണ്ടെടുക്കാൻ ശ്രമം

മാല നഷ്ടപ്പെട്ടു എന്നു മനസ്സിലാക്കിയ രക്ഷിതാക്കൾ പരിശോധനയ്ക്ക് ഒരുങ്ങിയപ്പോഴാണ് സമീന മാല വിഴുങ്ങിയത്. കോടതിയിൽ ഹാജരാക്കി 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി പൊലീസിൻ്റെ നിരീക്ഷണത്തിൽ തുടരുകയാണ് സമീന.

Read Full Story

12:57 PM (IST) Feb 12

ഈ യാത്ര പാർട്ടിയുടെ കേരളത്തിലെ പ്രവർത്തനങ്ങൾ അടുത്ത തലത്തിലേക്ക് എത്തിക്കുമെന്ന് മേയർ, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച ഇന്ന്

ഇന്ന് 11 മണിക്ക് വിഷൻ ഫോർ ഡെവലപ്ഡ് കേരള എന്ന വിഷയത്തിൽ അമിത് ഷാ സംഘത്തിന് ക്ലാസെടുക്കും. നഗര വികസന വകുപ്പ് മന്ത്രി മനോഹർ ലാൽ ഖട്ടറും സംഘത്തിന് ക്ലാസ് എടുക്കും.

Read Full Story

12:42 PM (IST) Feb 12

മഞ്ചേശ്വരം ഇരട്ടക്കൊലപാതകം; എന്താണ് സംഭവിച്ചതെന്ന് വിശദീകരിച്ച് പ്രതി, വീട്ടിലെത്തിച്ച് തെളിവെടുത്തു

മഞ്ചേശ്വരം തുമിനാട് മകളേയും ബന്ധുവിനേയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഉമ്മർ ഫറൂഖിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. എന്താണ് സംഭവിച്ചതെന്നും കൊല നടത്തിയത് എങ്ങനെയെന്നും പ്രതി വിവരിച്ചു

Read Full Story

12:18 PM (IST) Feb 12

ശബരിമല സ്വർണക്കൊള്ള - കട്ടിളപ്പാളി കേസിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം, ദ്വാരപാലക കേസിൽ റിമാൻഡിൽ തുടരും

കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്. റിമാൻഡ് 90 ദിവസം പൂർത്തിയായതോടെയാണ് കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചിരിക്കുന്നത്.

Read Full Story

12:15 PM (IST) Feb 12

ഐഎൻടിയുസിക്ക് തൊഴിലാളി പ്രതിഷേധത്തോട് ചേര്‍ന്നു നിൽക്കാൻ താൽപര്യമില്ല, വിഡി സതീശൻ യാത്ര മാറ്റിവെച്ചില്ല; വിമര്‍ശനവുമായി എംവി ഗോവിന്ദൻ

 വിഡി സതീശൻ പുതുയുഗ യാത്ര നിര്‍ത്തിവെക്കാത്തതിൽ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഐഎൻടിയുസിക്ക് തൊഴിലാളി പ്രതിഷേധത്തോട് ചേര്‍ന്നുനിൽക്കാൻ താൽപര്യമില്ലെന്നും വിഡി സതീശൻ യാത്ര മാറ്റിവെച്ചില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 

Read Full Story

12:00 PM (IST) Feb 12

കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്നതിൽ നിര്‍ണായക തീരുമാനം; ഷൂട്ടര്‍മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് മരവിപ്പിക്കാൻ നിര്‍ദേശം

കാട്ടുപന്നികളെ വെടിവെയ്ക്കുന്നതിൽ ഷൂട്ടര്‍മാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് മരവിപ്പിക്കും. ആയുധ ലൈസന്‍സുള്ള വ്യക്തികളെ കാട്ടുപന്നികളെ വെടിവയ്ക്കുന്നതില്‍ നിന്നും വിലക്കിയുള്ള ഉത്തരവ്  മരവിപ്പിക്കാൻ വനം മന്ത്രി നിര്‍ദേശം നൽകി.

Read Full Story

11:34 AM (IST) Feb 12

കുറ്റ്യാടിയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ; 'നിസാര കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുന്നു, പിന്നിൽ ജാഥ കണ്ട് അസൂയപൂണ്ടവര്‍'

പുതുയുഗ യാത്രയുടെ കുറ്റ്യാടിയിൽ നടന്ന സ്വീകരണ പരിപാടിയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജാഥക്കിടെ ഉണ്ടായ നിസാര കാര്യങ്ങള്‍ ഊതിപ്പെരിപ്പിക്കുകയാണെന്നും ജാഥ കണ്ട് അസൂയപൂണ്ടവരാണ് ഈ പ്രചാരണത്തിന് പിന്നിലെന്നും വിഡി സതീശൻ പറഞ്ഞു

Read Full Story

10:56 AM (IST) Feb 12

'ക്ഷമിക്കുക, അൽപ്പം സമയമേയുള്ളു, ജൽപ്പനങ്ങള്‍ക്ക് പ്രതികരിച്ച് സമയം കളയാനില്ല'; തുടര്‍ ഭരണ വിവാദത്തിൽ വീണ്ടും പ്രതികരിച്ച് കെ സച്ചിദാനന്ദൻ

തുടര്‍ ഭരണ വിവാദത്തിൽ വീണ്ടും പ്രതികരണവുമായി കെ സച്ചിദാനന്ദൻ. ക്ഷമിക്കുക അൽപ്പം സമയമേയുള്ളുവെന്നും ജൽപ്പനങ്ങള്‍ക്ക് പ്രതികരിച്ച് സമയം കളയാനില്ലെന്നും കെ സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. ഇനി ഈ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു

Read Full Story

10:28 AM (IST) Feb 12

ആദ്യ ബലാത്സം​ഗ കേസ് - രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി, ഇതോടെ 3 കേസുകളിലും ജാമ്യം

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി.

Read Full Story

More Trending News