മാല നഷ്ടപ്പെട്ടു എന്നു മനസ്സിലാക്കിയ രക്ഷിതാക്കൾ പരിശോധനയ്ക്ക് ഒരുങ്ങിയപ്പോഴാണ് സമീന മാല വിഴുങ്ങിയത്. കോടതിയിൽ ഹാജരാക്കി 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി പൊലീസിൻ്റെ നിരീക്ഷണത്തിൽ തുടരുകയാണ് സമീന.

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിലെ സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. നിലമ്പൂര്‍ മുക്കട്ടയിൽ താമസിക്കുന്ന സമീനയാണ് പ്രതി. ആഭരണം വീണ്ടെടുക്കാൻ പൊലീസ് കാത്തിരിപ്പ് തുടരുകയാണ്. നിലമ്പൂര്‍ ആശുപത്രി റോഡിലെ ക്ലിനിക്കിലെത്തിയ കുഞ്ഞിൻ്റെ ആഭരണമാണ് മോഷ്ടിച്ചത്. കുട്ടിയെ കാണിക്കാൻ രക്ഷിതാക്കൾ ഊഴം കാത്തിരിക്കുന്നതിനിടെ കുട്ടിയെ താലോലിച്ചായിരുന്നു മോഷണം. മാല നഷ്ടപ്പെട്ടു എന്നു മനസ്സിലാക്കിയ രക്ഷിതാക്കൾ പരിശോധനയ്ക്ക് ഒരുങ്ങിയപ്പോഴാണ് സമീന മാല വിഴുങ്ങിയത്. കോടതിയിൽ ഹാജരാക്കി 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി പൊലീസിൻ്റെ നിരീക്ഷണത്തിൽ തുടരുകയാണ് സമീന.

Add Asianetnews as a Preferred SourcegooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming