സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. 7 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

02:59 PM (IST) Jul 29
സംസ്ഥാന സർക്കാരിനെതിരെ ഫെയ്സ്ബുക്കിൽ ലൈവ് ഇട്ട രോഗിയ്ക്ക് പോലീസിന്‍റെ ക്രൂരമർദനം
02:44 PM (IST) Jul 29
പാറശാല പരശുവയ്ക്കലില്‍ ദേശീയ പാതയ്ക്കരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ മോഷ്ടിച്ചു കടത്തി
02:32 PM (IST) Jul 29
സർക്കാർ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ 50-കാരനായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു
01:59 PM (IST) Jul 29
യാത്രാക്ലേശം ഒഴിവാക്കാനായാണ് താൽക്കാലികമായി ചപ്പാത്ത് നിർമിച്ചത്. മഴക്കാലം തുടങ്ങിയതിന് ശേഷം മൂന്നാം തവണയാണ് താൽക്കാലിക ചപ്പാത്ത് ഒലിച്ചു പോകുന്നത്.
01:49 PM (IST) Jul 29
അമ്മ പ്രസിഡന്‍റായി തുടരുക എന്നത് നിയമപരമായി തന്‍റെ അവകാശമാണ്. കേസ് നീട്ടി കൊണ്ടു പോകാനാണ് അൻസിബ അനാവശ്യ ഹർജി നൽകുന്നതെന്നും ശ്വേത പറഞ്ഞു.
01:49 PM (IST) Jul 29
നിങ്ങളെ ബഹുമാനമില്ലാത്തവരെന്ന് മുദ്ര കുത്തുന്നവരെ നിങ്ങൾ എന്ത് വിളിക്കുമെന്ന് എന്നോട് സംസാരിച്ച പെൺകുട്ടിയോട് ചോദിച്ചപ്പോൾ ഇഡിയറ്റ് എന്ന് അവൾ മറുപടി നൽകിയെന്നും രാഹുൽ ഗാന്ധി
01:30 PM (IST) Jul 29
സൗജന്യമായി മത്സ്യം നൽകില്ലെന്ന് അറിയിച്ചതോടെ വയോധികന്റെ മുഖത്തടിക്കുകയായിരുന്നു. നിലത്തുവീണ വയോധികന്റെ തലയ്ക്ക് കരിങ്കൽ ഉപയോഗിച്ച് ഇടിക്കുകയും ചെയ്തു
01:13 PM (IST) Jul 29
ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന യുവാവിന്‍റെ പരാതിയിൽ ഭാര്യയ്ക്കും മറ്റ് രണ്ടുപേർക്കുമെതിരെ കേസെടുത്ത് പൊലീസ്
01:12 PM (IST) Jul 29
ഇന്നലെ എകെജി ഭവനിൽ തങ്ങിയ ഐഷിയെ തേടി രാത്രി വൈകിയും മഫ്തിയിൽ പോലീസ് ഉദ്യോഗസ്ഥരെത്തി. ദില്ലിയിലെ എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ സിപിഎം ആസ്ഥാനത്ത് കയറി അറസ്റ്റ് ചെയ്യാൻ ശ്രമം തുടരുകയാണ് ദില്ലി പോലീസ്.
01:03 PM (IST) Jul 29
കഴിഞ്ഞ ഒരു വർഷമായി കൊച്ചി സിറ്റി പൊലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കളാണ് ബ്രഹ്മപുരത്ത് ഇൻസിനേറ്ററിന്റെ സഹായത്തോടെ കത്തിച്ച് നശിപ്പിച്ചത്
12:27 PM (IST) Jul 29
യാത്രയിലുടനീളം മൊബൈൽ ഫോണിലൂടെ ഉച്ചത്തിൽ സംസാരിക്കുക, ഫോൺ കോളുകൾ സ്പീക്കർ മോഡിൽ ഇടുക, ഇയർഫോൺ ഇല്ലാതെ വീഡിയോകളും പാട്ടുകളും പ്ലേ ചെയ്യുക എന്നിവ അരുതെന്ന് യാത്രക്കാർക്ക് കർശന മുന്നറിയിപ്പ്
12:18 PM (IST) Jul 29
ഉത്തർപ്രദേശിലെ വാരണാസിയിൽ വാടകവീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് തന്‍റെ ഗേ പാട്നറെ കുത്തിക്കൊലപ്പെടുത്തി
12:04 PM (IST) Jul 29
കഴിഞ്ഞ പത്തു വർഷമായി ഇയാൾ പയ്യന്നൂരിൽ തട്ടുകട നടത്തുകയായിരുന്നു. 2001ലാണ് രതീഷിനെ ബോംബെറിഞ്ഞ ശേഷം വെട്ടി പരിക്കേല്പിച്ചത്. ചികിത്സയിലായിരുന്ന രതീഷ് പിന്നീട് മരിച്ചു.
12:00 PM (IST) Jul 29
കൊടും ചൂട് രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി നാലായിരത്തിലധികം വോളന്റിയർമാരാണ് മേഖലയിൽ പ്രവർത്തിക്കുന്നത്.
11:31 AM (IST) Jul 29
അഭിനയ സാമ്രാട്ട് എന്ന് അവഹേളിച്ചവർക്ക് സന്തോഷം കിട്ടട്ടെ.സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ആക്രമിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദമാക്കി
11:25 AM (IST) Jul 29
വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായി നിർണായക കൂടിക്കാഴ്ചകൾ നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലെൻസ്കിയും
10:49 AM (IST) Jul 29
കോക്‌റോച്ച് ജനതാ പാർട്ടി സ്ഥാപകനും 26-കാരനുമായ അഭിജീത് ദീപ്കെ, പഠനം പൂർത്തിയാക്കി സാമ്പത്തിക ഭദ്രത കൈവരിച്ച ശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന നിലപാടിൽ
10:43 AM (IST) Jul 29
അടിവാരം വള്ളിയാട് സ്വദേശി 19 വയസുള്ള മിസ്ബാഹുൾ ഒന്നരവര്‍ഷമായി ഫോണിലൂടെയും ഇൻസ്റ്റഗ്രാം വഴിയും ബന്ധമുള്ള പെൺകുട്ടിയുടെ മുറിയിൽ കയറുകയായിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ യുവാവിനെ മുറിയിൽ പൂട്ടിയിട്ടു.
10:43 AM (IST) Jul 29
മുണ്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നേരിടുന്നത് ഗുരുതര സൈബർ ആക്രമണമായിരുന്നു. പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തിരുന്നില്ല
10:02 AM (IST) Jul 29
എഐവൈഎഫ് നേതാവ് ജിസ്മോന്റെ പരാതിയിലാണ് സിറ്റി സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്.
09:30 AM (IST) Jul 29
റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരി മരിച്ചു. ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദാരുണമായ അപകടം
08:58 AM (IST) Jul 29
എംആർ അജിത് കുമാർ സസ്പെൻഷനിലായതിനാൽ അടുത്ത ഉദ്യോഗസ്ഥനെ പരിഗണിക്കേണ്ടതുണ്ട്.
08:18 AM (IST) Jul 29
മേപ്പാടി പഞ്ചായത്തിലെ 8,9,10,11,12 വാർഡുകളിലെ സ്കൂളുകൾക്കാണ് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.