അമ്മ പ്രസിഡന്‍റായി തുടരുക എന്നത് നിയമപരമായി തന്‍റെ അവകാശമാണ്. കേസ് നീട്ടി കൊണ്ടു പോകാനാണ് അൻസിബ അനാവശ്യ ഹർജി നൽകുന്നതെന്നും ശ്വേത പറഞ്ഞു.

കൊച്ചി: നടി അൻസിബയ്ക്കെതിരെ ശ്വേത മേനോൻ കോടതിയിൽ. അമ്മയിലെ അഡ്ഹോക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് നൽകിയ ഹർജിയുടെ പശ്ചാത്തലത്തിലാണ് മുൻസിഫ് കോടതിയിൽ ശ്വേത സത്യവാങ്മൂലം നൽകിയത്. തന്നെ കേസിൽ കക്ഷി ചേർക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അൻസിബ അഡ്ഹോക് കമ്മിറ്റി അംഗമല്ലെന്നും പ്രതികാരം ചെയ്യാനാണ് തന്‍റെ പരാതിയിൽ കക്ഷി ചേരാൻ ശ്രമിക്കുന്നതെന്നും ശ്വേത സത്യവാങ്മൂലത്തിൽ പറഞ്ഞു. അമ്മ പ്രസിഡന്‍റായി തുടരുക എന്നത് നിയമപരമായി തന്‍റെ അവകാശമാണ്. കേസ് നീട്ടി കൊണ്ടു പോകാനാണ് അൻസിബ അനാവശ്യ ഹർജി നൽകുന്നതെന്നും ശ്വേത പറഞ്ഞു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming