പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന് മുമ്പ് നാല് പൊട്ടിത്തെറികളുണ്ടായെന്ന് മൈക്ക് അനൗണ്‍സറുടെ വെളിപ്പെടുത്തല്‍

By Web DeskFirst Published Apr 20, 2016, 7:30 AM IST
Highlights

 

വര്‍ഷങ്ങളായി പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ മൈക്ക് അനൗണ്‍സറായ ലാലി പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്‍റെ ദൃസാക്ഷി കൂടിയാണ്. ദുരന്തമുണ്ടായ പത്താം തീയതി പുലര്‍ച്ച മൂന്നരയ്‌ക്ക് മുമ്പ് നാല് തവണ പൊട്ടിത്തെറികളുണ്ടായെന്നാണ് ഫോണിന്റെ ഫോണില്‍ നിന്ന് സിഐ തന്നെ വിളിച്ച് വെടിക്കെട്ട് നിര്‍ത്തി വെയ്‌ക്കാന്‍ അനൗണ്‍സ് ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്ന് ലൌലി പറയുന്നു. ഏഴ് തവണ വെടിക്കെട്ട് നിര്‍ത്തി വെയ്‌ക്കാന്‍ ആവശ്യപ്പെട്ടാന്നായിരുന്നു നേരത്തെ പൊലീസ് പറഞ്ഞിരുന്നത്.

ദുരന്തം നടന്ന ദിവസം പുലര്‍ച്ചെ മൂന്നിന് വെടിക്കോപ്പുകള്‍ വേഗം കത്തിച്ച് തീര്‍ക്കാനുള്ള നിര്‍ദേശം ക്ഷത്ര ഭരണഭരണ സമിതി അംഗങ്ങള്‍ വെടിക്കെട്ട് തൊഴിലാളികള്‍ക്ക് നല്‍കി. തുടര്‍ന്ന് അമിട്ടുകളും ഗുണ്ടുകളും തൊഴിലാളികള്‍ വാരിക്കൂട്ടി പെട്ടെന്ന് കമ്പത്തറയിലേക്ക് എത്തിച്ചപ്പോഴാണ് ചെറിയ അപകടങ്ങളുണ്ടായതെന്നും ലൗലി പറയുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മൂന്ന് ദിവസം മുമ്പ് ലൗലി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ദൃസാക്ഷിയായ ലൗലിയുടെ വെളിപ്പെടുത്തല്‍ ക്രൈം ബ്രാഞ്ച് ഗൗരവമായാണ് കാണുന്നത്.

click me!