ഏഴ് മാസം പ്രായമായ കുഞ്ഞിന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്

By Web deskFirst Published Jan 26, 2018, 1:33 PM IST
Highlights

മുംബൈ: ഏഴ് മാസം പ്രായമായ കുഞ്ഞിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടി. പരിശോധനയ്ക്കിടെ കുട്ടിയുടെ ശ്വാസകോശത്തില്‍ കണ്ടത് എല്‍ഇഡി ബള്‍ബ്. മൊബൈല്‍ ഫോണ്‍ കളിപ്പാട്ടവുമായി കളിച്ചുകൊണ്ടിരുന്ന കുട്ടി ഇതിലെ എല്‍ഇഡി ബള്‍ബ് വിഴുങ്ങുകയായിരുന്നു. രണ്ട് സെന്റിമീറ്റര്‍ വ്യാസമുള്ള ബള്‍ബാണ് അരീഭ ഖാന്റെ ശ്വാസകേശത്തില്‍ കണ്ടെത്തിയത്. 

മഹാരാഷ്ട്രയിലെ ബായ് ജെര്‍ബായ് വാഡിയ ആശുപത്രിയിലാണ് സംഭവം. കുട്ടിയ്ക്ക് തുടര്‍ച്ചയായ പനിയും ചുമയുമായാണ് ഇവര്‍ ആശുപത്രിയിലെത്തുന്നത്. നിരവധി മരുന്നുകള്‍ നല്‍കിയിട്ടും അസുഖം മാറിയില്ല. ഒടുവില്‍ ബ്രോങ്കോസ്‌കോപ്പി പരിശോധന നടത്തിയപ്പോഴാണ് ശ്വാസകോശത്തിലെ അനാവശ്യവസ്തു കണ്ടെത്തിയത്. 

കളിപ്പാട്ടത്തിലെ ഒരുഭാഗം വിഴുങ്ങിയ ആരിബയെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയിരുന്നെങ്കിലും പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കുട്ടിയുടെ ആരോഗ്യം ദിനംപ്രതി മോശമായി വന്നു. തുടര്‍ന്ന് കുട്ടിയെ അഡ്മിറ്റ് ചെയ്യാന്‍ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞു. പരിശോധനയില്‍ ബള്‍ബ് കണ്ടെത്തിയതോടെ അത് പുറത്തെടുത്തുവെന്നും അരീഭ ആരോഗ്യം വീണ്ടെടുത്തുവെന്നും ഡോക്ടര്‍ അറിയിച്ചു. 

click me!