രക്ഷാഹെലികോപ്റ്ററുകളില്‍ കയറാതെ ആളുകള്‍; വെറുതെ പറക്കുകയാണെന്ന് എയര്‍ഫോഴ്സ്

By Web TeamFirst Published Aug 18, 2018, 2:45 PM IST
Highlights

നാലുദിവസമായി വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍പോലും രക്ഷാദൗത്യത്തിനെത്തുന്ന ഹെലികോപ്റ്ററുകളില്‍ കയറാന്‍ കൂട്ടാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വായുസേനാ ഉദ്യോഗസ്ഥനാണ് ഈ വിവരം വെളിപ്പെടുത്തിയത്.

ചെങ്ങന്നൂര്‍: നാലുദിവസമായി വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവര്‍പോലും രക്ഷാദൗത്യത്തിനെത്തുന്ന ഹെലികോപ്റ്ററുകളില്‍ കയറാന്‍ കൂട്ടാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. രക്ഷാ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വായുസേനാ ഉദ്യോഗസ്ഥനാണ് ഈ വിവരം വെളിപ്പെടുത്തിയത്. ഭയം നിമിത്തമാണ് പലരും ഹെലികോപ്റ്ററുകളില്‍ കയറാന്‍ വിസമ്മതിക്കുന്നത്. 

നാല് ദൗത്യങ്ങളിലായി എഴുപതുപേരെ രക്ഷിക്കാനാവുമായിരുന്നുവെങ്കിലും വെറും മൂന്ന് പേര്‍ മാത്രമാണ് ഹെലികോപ്റ്ററില്‍ കയറാന്‍ തയ്യാറായത്. എന്നാണ് ഉദ്യോഗസ്ഥര്‍ വിശദമാക്കുന്നത്.

കയറാന്‍ തയ്യാറാവുന്നവരെ പിന്തിരിപ്പിക്കുന്നവരും ഇതില്‍ ഉള്‍പ്പെടും. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നെത്തി പ്രതികൂല കാലവസ്ഥയിലും ചെങ്ങന്നൂര്‍ പത്തനംതിട്ട മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്ന തങ്ങളുടെ പ്രയത്നത്തെ ദയവായി മാനിക്കണമെന്ന് ഈ ഉദ്യോഗസ്ഥന്‍ പറയുന്നു.

മനുഷ്യ പ്രയത്നത്തിന്റേയും വിമാന ഇന്ധനത്തിന്റേയും വലിയ നഷ്ടമാണ് ഇത് മൂലം ഉണ്ടാവുന്നത്. ചെങ്ങന്നൂര്‍ എംഎല്‍എ ആളുകളെ രക്ഷിക്കണമെന്ന് മാധ്യമങ്ങളിലൂടെ വിലപിക്കുന്നു, പ്രതിപക്ഷ നേതാവും ഇത് തന്നെ ചെയ്യുന്നു. ദുരിതബാധിത മേഖലകളില്‍ ഉള്ളവര്‍ ഇവര്‍ പറയുന്നതെങ്കിലും കേള്‍ക്കണം ഉദ്യോഗസ്ഥന്‍ അയച്ച സന്ദേശത്തില്‍ പറയുന്നു.  

click me!