കെ ടി ജലീലിനെതിരെ അന്വേഷണമില്ലേ ? മുഖ്യമന്ത്രിയോട് പി കെ ഫിറോസ്

By Web TeamFirst Published Jan 21, 2019, 12:52 PM IST
Highlights

മന്ത്രി കെ ടി ജലീലിന്‍റെ ബന്ധു നിയമനം സംബന്ധിച്ച് വിജിലന്‍സില്‍ നല്‍കിയ പരാതിയില്‍ മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയില്ലെന്ന്  യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി  പി കെ ഫിറോസ്

കോഴിക്കോട് :  മന്ത്രി കെ ടി ജലീലിന്‍റെ ബന്ധു നിയമനം സംബന്ധിച്ച് വിജിലന്‍സില്‍ നല്‍കിയ പരാതിയില്‍ മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയില്ലെന്ന്  യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി  പി കെ ഫിറോസ്. പരാതിയില്‍ തുടര്‍ നടപടിയെടുക്കാൻ സര്‍ക്കാരിൽ നിന്ന് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് വിജിലൻസ് ഡയറക്ടര്‍ പറയുന്നത്. വിവരാവകാശ പ്രകാരം നൽകിയ മറുപടിയിൽ അന്വേഷണം നടത്താതിരിക്കുന്നതിന് കാരണം പറയാൻ വിജിലൻസ് ഡയറക്ടര്‍ തയ്യാറാകുന്നില്ലെന്നും പി കെ ഫിറോസ് പറഞ്ഞു . 

 എന്തുകൊണ്ട് അന്വേഷണം നടത്തുന്നില്ലെന്ന് പറയേണ്ടത് മുഖ്യമന്ത്രിയാണ്. ഇക്കാര്യത്തിൽ പിണറായി വിജയൻ മറുപടി നൽകണമെന്നും  പി.കെ ഫിറോസ് കോഴിക്കോട്ട് ആവശ്യപ്പെട്ടു. തോമസ് ചാണ്ടി വിഷയത്തിൽ പ്രക്ഷോഭം സംഘടിപ്പിച്ച സി പി ഐ ജലീൽ വിഷയത്തിൽ അനങ്ങാത്തത് എന്തുകൊണ്ടാണെന്നും പി കെ ഫിറോസ് ചോദിക്കുന്നു  . കാനം രാജേന്ദ്രൻ മറുപടി പറയണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെട്ടു

click me!