മുന്‍ കേന്ദ്ര മന്ത്രിക്കെതിരായുളള പീഡനക്കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍

By Web TeamFirst Published Apr 11, 2018, 10:48 AM IST
Highlights
  • ഹരിദ്വാറിലെ ആശ്രമത്തില്‍ തടഞ്ഞുവച്ച് മന്ത്രിയും കൂടെയുളളവരും തന്നെ ബലാത്സഗം ചെയ്തുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി

മീററ്റ്: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മുന്‍ ബി.ജെ.പി. കേന്ദ്രമന്ത്രി സ്വാമി ചിന്‍മയാനന്ദയ്ക്കെതിരെയുളള പീഡനക്കേസ് പിന്‍വലിക്കുന്നു. ഇത് സംബന്ധിച്ച് പ്രോസിക്യൂഷന്‍ ഓഫീസര്‍ക്ക് ഷാജഹാന്‍പൂര്‍ ഭരണകൂടം മാര്‍ച്ച് 09 ന് കത്ത് നല്‍കി. 

2011 നവംബര്‍ 30 ലാണ് ചിന്‍മയാനന്ദയ്ക്കെതിരെ കൊത്ത്വാലി പോലീസ് സ്റ്റേഷനില്‍ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. ഹരിദ്വാറിലെ ആശ്രമത്തില്‍ തടഞ്ഞുവച്ച് മന്ത്രിയും കൂടെയുളളവരും തന്നെ ബലാത്സഗം ചെയ്തുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.

സര്‍ക്കാരിന്‍റെ തീരുമാനം കേസ് പിന്‍വലിക്കാനാണെന്നും ഇത് സംബന്ധിച്ച് പരാതികള്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്യാവുന്നതാണെന്നും സര്‍ക്കാര്‍ വക്താവ് കൂടിയായ യു.പി. മന്ത്രി സിദ്ധാർത്ഥ് സിംഗ് അറിയിച്ചു. ബിജെപി എം.എല്‍.എ. കുല്‍ദ്വീപ് സിംഗിനെതിരെ പീഡന ആരോപണവുമായി ഉത്തര്‍പ്രദേശിലെ ഉന്നാനോ സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസം മുന്നോട്ടുവന്നത് യു.പിയില്‍ വലിയ രാഷ്ട്രിയ പൊട്ടിത്തെറിയാണ് സൃഷ്ടിച്ചിരിക്കുന്നതിനിടെയാണ് ചിന്‍മയാനിന്ദ ഉള്‍പ്പെട്ട കേസ് പിന്‍വലിക്കാനുളള സര്‍ക്കാര്‍ നീക്കം. മൂന്നാം വാജ്പേയ് സര്‍ക്കാരിലെ ആഭ്യന്തര വകുപ്പ് സഹമന്ത്രിയായിരുന്നു സ്വാമി ചിന്‍മയാനിന്ദ 

click me!