ശബരിമല; വിഭാഗീയത ആളിക്കത്തിക്കാനാണ് മോദി ശ്രമിച്ചത് : ഉമ്മന്‍ചാണ്ടി

By Web TeamFirst Published Jan 16, 2019, 7:14 PM IST
Highlights

പ്രശ്ന പരിഹാരത്തിനായിരുന്നില്ല പ്രധാനമന്ത്രി ശ്രമിച്ചത്. മറിച്ച് വിഭാഗീയത ആളിക്കത്തിക്കാനാണ് മോദി ശ്രമിച്ചതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. പ്രശ്ന പരിഹാരത്തിനായുള്ള നിയമനിർമാണത്തെക്കുറിച്ച് പ്രധാമമന്ത്രി മിണ്ടിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

തിരുവനന്തപുരം:  ശബരിമല വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പാണ് ബിജെപി ശ്രമമെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ തെളിഞ്ഞെന്ന് ഉമ്മന്‍ചാണ്ടി. പ്രശ്ന പരിഹാരത്തിനായിരുന്നില്ല പ്രധാനമന്ത്രി ശ്രമിച്ചത്. മറിച്ച് വിഭാഗീയത ആളിക്കത്തിക്കാനാണ് മോദി ശ്രമിച്ചതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. പ്രശ്ന പരിഹാരത്തിനായുള്ള നിയമനിർമാണത്തെക്കുറിച്ച് പ്രധാമമന്ത്രി മിണ്ടിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

എന്നാല്‍ ശബരിമല വിഷയത്തിൽ കോൺഗ്രസിന് വ്യക്തത കുറവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് നിലപാട് സുപ്രീം കോടതി വിധിക്ക് ശേഷമെടുത്തതല്ലെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാണിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ദേശീയ നേതൃത്വത്തിന്റേത് തന്നെയാണ്.  യുഡിഎഫ് വിശ്വാസികളോടൊപ്പമാണെന്നും ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാണ് യുഡിഎഫിന്‍റെ നിലപാടെന്നും ഉമ്മന്‍ചാണ്ടി പറ‌ഞ്ഞു.

ബിജെപിയും ആർഎസ്എസുമാണ് അവസരത്തിനൊത്ത് നിലപാട് മാറ്റി സംഘർഷങ്ങൾ ആളിക്കത്തിച്ചതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. പ്രധാനമന്ത്രി എരിതീയിൽ എണ്ണയൊഴിച്ചാണ് ദില്ലിക്ക് മടങ്ങിയത്. പുനപരിശോധന ഹർജിയിൽ വിശ്വാസികൾക്ക് അനുകൂല വിധി ഉണ്ടായില്ലെങ്കിൽ നിയമ നിർമ്മാണം വേണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. 

click me!