രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകള്‍ നല്‍കാത്തവരെ അറസ്റ്റ് ചെയ്തു; 30 ബോട്ടുകള്‍ പിടിച്ചെടുത്തു

By Web TeamFirst Published Aug 18, 2018, 2:04 PM IST
Highlights

വേമ്പനാട്ട് കായലില്‍ ഓടിക്കുന്ന എല്ലാ ബോട്ടുകളും പിടിച്ചെടുക്കാൻ മന്ത്രി ജി. സുധാകരൻ നിർദേശം നൽകി. ചില ബോട്ടുകള്‍ നേരത്തെതന്നെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിരുന്നെങ്കിലും പലരും ബോട്ടുകള്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതെതുടര്‍ന്നാണ് ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.  ഇതുവരെ 30 ബോട്ടുകൾ കലക്ടർ പിടിച്ചെടുത്തു.


ആലപ്പുഴ :  വേമ്പനാട്ട് കായലില്‍ ഓടിക്കുന്ന എല്ലാ ബോട്ടുകളും പിടിച്ചെടുക്കാൻ മന്ത്രി ജി. സുധാകരൻ നിർദേശം നൽകി. ചില ബോട്ടുകള്‍ നേരത്തെതന്നെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിരുന്നെങ്കിലും പലരും ബോട്ടുകള്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതെതുടര്‍ന്നാണ് ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.  ഇതുവരെ 30 ബോട്ടുകൾ കലക്ടർ പിടിച്ചെടുത്തു.

ബോട്ടു നൽകാതിരുന്ന ഉടമകളെ മന്ത്രിയുടെ നിർദ്ദേശം പ്രകാരം അടിയന്തരമായി അറസ്റ്റ് ചെയ്യുന്നുണ്ട്.  ദുരന്തനിവാരണ നിയമപ്രകാരം ബോട്ട് വിട്ടുനല്‍കാന്‍ തയ്യാറാകാത്തവരെ അറസ്റ്റ് ചെയ്യാൻ ജില്ലാ കലക്ടർ ഉത്തരവിറക്കി. ഉത്തരവ് നടപ്പാക്കുന്നതിന് പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബോട്ടുകൾ നൽകാത്തവരുടെ ലൈസൻസ് റദ്ദാക്കും. രക്ഷാപ്രവർത്തനത്തിന് ബോട്ടുകൾ ആവശ്യത്തിന് ലഭ്യമാകുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മന്ത്രിയുടെ അടിയന്തര നടപടി.

click me!