ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ അടച്ചു

By Web TeamFirst Published Aug 19, 2018, 9:51 AM IST
Highlights

സംസ്ഥാനത്തെ പ്രധാന നദികളിലെ ജലനിരപ്പ് കുറയുന്നു. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിലും ഗണ്യമായ കുറവ് വരുന്നുണ്ട്. നീരൊഴുക്കില്‍ കുറവ് വന്നതോടെ ഇടുക്കി അണക്കെട്ടിന്‍റെ രണ്ടു ഷട്ടറുകൾ അടച്ചു

ഇടുക്കി: സംസ്ഥാനത്തെ പ്രധാന നദികളിലെ ജലനിരപ്പ് കുറയുന്നു. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിലും ഗണ്യമായ കുറവ് വരുന്നുണ്ട്. നീരൊഴുക്കില്‍ കുറവ് വന്നതോടെ ഇടുക്കി അണക്കെട്ടിന്‍റെ രണ്ടു ഷട്ടറുകൾ അടച്ചു. രാവിലെ ചെറുതോണി അണക്കെട്ടില്‍ നിന്ന് ഒഴുക്കി വിടുന്ന ജലത്തിന്റെ അളവില്‍ കുറവ് വരുത്തിയിരുന്നു. ജലനിരപ്പ് കുറഞ്ഞതോടെ പെരിയാര്‍ തീരത്ത് കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. 

എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഒഡീഷ-ബംഗാൾ തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടെങ്കിലും ഇതുവരെ ശക്തി പ്രാപിച്ചിട്ടില്ല. പ്രളയബാധിത ജില്ലകളിൽ ഉൾപ്പെടെ സർക്കാർ ഓഫീസുകൾ ഇന്ന് പ്രവർത്തിക്കും. പെരിയാര്‍ തീരത്ത് കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം ഇന്നും തുടരും. ആലുവ പറവൂർ കാലടി മേഖലകളിൽ ജലനിരപ്പ് കുറയുന്നുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകാത്ത പ്രദേശങ്ങള്‍ ഈ മേഖലയിലുണ്ട്. 

ചെങ്ങന്നൂർ, തിരുവല്ല, പറവൂർ മേഖലകളിൽ നിരവധിപേർ ഇപ്പോഴും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ചെങ്ങന്നൂരിൽ നിന്ന് പലരും വീട് വിട്ട് വരാൻ തയ്യാറാകാത്തത് രക്ഷാപ്രവര്‍ത്തനത്തില്‍ കല്ലുകടിയാവുന്നുണ്ട്. ചെങ്ങന്നൂരിലും ആലുവയിലും വെള്ളം ഇറങ്ങുന്നു. പെരിയാറിലെ ജലനിരപ്പും കുറഞ്ഞു.

click me!