മരിച്ചിട്ട് മൂന്നു ദിവസമായി, മൃതദേഹങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ് ; പ്രതിഷേധവുമായി യുവാവ്

By Web TeamFirst Published Aug 19, 2018, 10:45 AM IST
Highlights

 'അവ‍ര്‍ മരിച്ചിട്ട് മൂന്ന് ദിവസമായി, ആ മൃതദേഹങ്ങള്‍ ഇപ്പോഴും കഴുത്തോളം വെള്ളത്തിലാണ് , ആ മൃതദേഹങ്ങള്‍ ഇപ്പോഴും അഭയം തേടിയ കെട്ടിടത്തില്‍ തന്നെ കിടക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്താണെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ വരുമായിരുന്നു. പൊലീസ്, ഫയര്‍ഫോഴ്സ്, രക്ഷാപ്രവര്‍ത്തകര്‍, നേവി, രാഷ്ട്രീയ നേതാക്കള്‍ ഇവരാരും എത്തിയില്ല. കുടിവെള്ളം പോലും ലഭിച്ചില്ല." 
 

കുത്തിയതോട്: 'അവ‍ര്‍ മരിച്ചിട്ട് മൂന്ന് ദിവസമായി, ആ മൃതദേഹങ്ങള്‍ ഇപ്പോഴും കഴുത്തോളം വെള്ളത്തിലാണ് , ആ മൃതദേഹങ്ങള്‍ ഇപ്പോഴും അഭയം തേടിയ കെട്ടിടത്തില്‍ തന്നെ കിടക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്താണെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ വരുമായിരുന്നു. പൊലീസ്, ഫയര്‍ഫോഴ്സ്, രക്ഷാപ്രവര്‍ത്തകര്‍, നേവി, രാഷ്ട്രീയ നേതാക്കള്‍ ഇവരാരും എത്തിയില്ല. കുടിവെള്ളം പോലും ലഭിച്ചില്ല." 

പ്രളയക്കെടുതിയുടേയും രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനക്കുറവിന്റേയും നേര്‍ചിത്രം നല്‍കുന്നതാണ് കുത്തിയതോടില്‍ നിന്ന് വരുന്ന പ്രതിഷേധ വീഡിയോ. മൂന്നു ദിവസത്തോളമായി തങ്ങള്‍ നേരിട്ട കഷ്ടപ്പാടിന്റെ നേര്‍ചിത്രമായി യുവാവിന്റെ വീഡിയോ പുറത്ത് വന്നു. ഫേസ്ബുക്കിലൂടെയാണ് പ്രതിഷേധ വീഡിയോ പുറത്ത് വന്നത്.

കഴുത്തോളം വെള്ളം മൂടിയിട്ടും കൂടെയുള്ള ആറുപേര്‍ മരിച്ചിട്ടും ഒരു അധികൃതരും തിരിഞ്ഞ് നോക്കിയില്ലെന്നാണ് പരാതി. ചാലക്കുടി പുഴയില്‍ വെള്ളം കയറിയതോടെ ക്യാമ്പായി മാറ്റിയ പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞ് വീണ് ആറുപേര്‍ മരിച്ച സംഭവത്തില്‍ അധികൃതര്‍ക്ക് നേരെ കടുത്ത പ്രതിഷേധവുമായി യുവാവ്. കുത്തിയതോട് പള്ളിയില്‍ പ്രളയക്കെടുതിയില്‍ അഭയം തേടിയ യുവാവിന്റെ വീഡിയോയാണ് ഫേസ്ബുക്കിലൂടെ പുറത്ത് വന്നത്.

ജലനിരപ്പ് കുറഞ്ഞതോടെയാണ് തകര്‍ന്ന കെട്ടിടത്തിന് സമീപത്ത് നിന്ന് യുവാവ് പ്രതിഷേധിച്ചത്. വെള്ളവും, ഭക്ഷണവും ലഭിച്ചില്ലെന്നും പള്ളിയുടെ കെട്ടിടത്തിന് സമീപത്തൂടെ നാവിക സേനയുടെ ബോട്ട് കടന്നുപോയല്ലാതെ സഹായം ലഭിച്ചില്ലെന്നും യുവാവ് വീഡിയോയില്‍ ആരോപിക്കുന്നു.

രക്ഷാപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും അധികൃതരും ആവശ്യമായ ഒന്നും ചെയ്തില്ലെന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനമാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം. ക്യാമ്പ് തന്നെ വെള്ളത്തിലായിട്ട് പോലും ആരു തിരിഞ്ഞ് നോക്കിയില്ലെന്ന് പറഞ്ഞ യുവാവിനുള്ള പിന്തുണ ഏറുകയാണ്. 

ആളുകള്‍ രക്ഷയ്ക്കായി അഭയെ തേടിയ പള്ളി കെട്ടിടം ഇടിഞ്ഞ് ആറുപേര്‍ വെള്ളത്തിനടിയില് മരിച്ച് കിടക്കുകയാണെന്നും യുവാവ് പറയുന്നു. 
 

click me!