അച്ഛനെ കൊലപ്പെടുത്താന്‍ ഓണ്‍ലൈനായി ബോംബ് വാങ്ങിയ 19കാരന് തടവ്

By Web DeskFirst Published Jan 13, 2018, 6:17 PM IST
Highlights

ല​ണ്ട​ൻ: കാമുകിയ്ക്കൊപ്പം ജീവിക്കാന്‍ സമ്മതിക്കാത്ത പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഓ​ൺ​ലൈ​നിലൂടെ സ്ഫോ​ട​ക വ​സ്തു​ക്ക​ൾ വാ​ങ്ങി​യ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ യു​വാ​വി​നെ ബ്രി​ട്ടീ​ഷ് കോ​ട​തി എ​ട്ടു വ​ർ​ഷം ത​ട​വി​നു ശി​ക്ഷി​ച്ചു. വോ​ൾ​വ​ർ​ഹാം​പ്ട​ണി​ൽ താ​മ​സ​ക്കാ​ര​നാ​യ ഗു​ർ​തേ​ജ് സിം​ഗ് ര​ൺ​ധാ​വ​യെ​യാ​ണ് (19) ബ​ർ​മിം​ഗ്ഹാം കോ​ട​തി ശി​ക്ഷി​ച്ച​ത്. 

ബ്രിട്ടീഷുകാരിയായ കാമുകിയെ അംഗീകരിക്കാത്തതാണ് മാതാപിതാക്കളെ കൊലപ്പെടുത്താന്‍ർ ഗുര്‍തേജിനെ പ്രേരിപ്പിച്ചത്. റിമോട്ട് വഴി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോംബ് സംഘടിപ്പിച്ച് കാറിനുള്ളില്‍ സ്ഥാപിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി ആല്‍ഫാ ബേ എന്ന വെബ്സൈറ്റ് വഴി ഇയാള്‍ ബോംബ് ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ ഇത് മനസിലാക്കിയ അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ വേഷം മാറി ഇയാളുടെ അടുത്ത് എത്തുകയായിരുന്നു. ബോംബിന് പകരം ഡമ്മി എത്തിച്ചുകൊടുത്ത് ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ ഇയാള്‍ ശ്രമിക്കുന്നത് മനസിലാക്കിയതോടെ ഇയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു അറസ്റ്റ്. ബോംബ് വാങ്ങുന്നതിന് മുന്‍ ഇയാള്‍ വിവിധതരം മയക്കുമരുന്നുകള്‍ ഓണ്‍ലൈനിലൂടെ വാങ്ങാനും ശ്രമിച്ചു. എന്നാല്‍ ഇത് ലഭിച്ചിരുന്നില്ല.
 

click me!