
ബംഗലൂരു: മലയാളി ലോംഗ് ജംപ് താരം അഞ്ജു ബോബി ജോര്‍ജ് ബംഗലൂരുവില്‍ സ്ഥാപിക്കുന്ന അത്‌ലറ്റിക്ക് അക്കാദമിക്ക് ദേശീയ കായിക മന്ത്രാലയം അഞ്ച് കോടി രൂപ അനുവദിച്ചു. കായിക മന്ത്രി കിരണ്‍ റിജ്ജുവാണ് പണം അനുവദിച്ചകാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഒരേയൊരു ഇന്ത്യന്‍ അത്‌ലറ്റാണ് അഞ്ജു. 2003ലെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലായിരുന്നു അഞ്ജു 6.70 മീറ്റര്‍ ദൂരം ചാടി വെങ്കല മെഡല്‍ സ്വന്തമാക്കിയത്.