കോലി, രോഹിത്, മെസി, ക്രിസ്റ്റ്യാനൊ... കോബി ബ്രയന്‍റിന് ആദരമര്‍പ്പിച്ച് കായികലോകം

Published : Jan 27, 2020, 10:29 AM ISTUpdated : Jan 27, 2020, 03:47 PM IST
കോലി, രോഹിത്, മെസി, ക്രിസ്റ്റ്യാനൊ... കോബി ബ്രയന്‍റിന് ആദരമര്‍പ്പിച്ച് കായികലോകം

Synopsis

18 തവണ ഓള്‍ സ്റ്റാര്‍ ടീമിലും 15 തവണ ഓള്‍ എന്‍ബിഎ ടീമിലും ഉള്‍പ്പെട്ട കിംഗ് കോബി, 2008 ബിജിംഗ് ഒളിംപിക്‌സിലും 2012 ലണ്ടന്‍ ഒളിംപിക്‌സിലും സ്വര്‍ണം നേടിയ അമേരിക്കന്‍ ടീമില്‍ അംഗമായിരുന്നു.

ബാസ്‌കറ്റ് ബോള്‍ ഇതിഹാസം കോബി ബ്രയന്റിന്റെ വിയോഗത്തില്‍ ആദരമര്‍പ്പിച്ച് കായികലോകം. കാലിഫോര്‍ണിയയ്ക്ക് സമീപം കലബസാസിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് എന്‍ബിഎയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാസ്‌കറ്റ് ബോള്‍ താരമായി കണക്കാക്കുന്ന കോബി ബ്രയന്റ് കൊല്ലപ്പെട്ടത്. രണ്ട് തവണ ഒളിംപിക്‌സസ് സ്വര്‍ണം നേടിയ കോബി, 2016ല്‍ വിരമിച്ച ശേഷവും ബാസ്‌കറ്റ്‌ബോള്‍ രംഗത്ത് സജീവമായിരുന്നു.

18 തവണ ഓള്‍ സ്റ്റാര്‍ ടീമിലും 15 തവണ ഓള്‍ എന്‍ബിഎ ടീമിലും ഉള്‍പ്പെട്ട കിംഗ് കോബി, 2008 ബിജിംഗ് ഒളിംപിക്‌സിലും 2012 ലണ്ടന്‍ ഒളിംപിക്‌സിലും സ്വര്‍ണം നേടിയ അമേരിക്കന്‍ ടീമില്‍ അംഗമായിരുന്നു. 007-2008 കാലഘട്ടത്തിലെ എന്‍ബിഎ താരങ്ങളില്‍ ഏറ്റവും വിലയേറിയ താരമായിരുന്നു കോബി. എന്‍ബിഎ ചരിത്രത്തിലെ മൂന്നാമത്തെ ഉയര്‍ന്ന സ്‌കോര്‍ നേട്ടം കോബിയുടെ പേരിലാണ്. 

ബാസ്‌കറ്റ്‌ബോള്‍ ഹാള്‍ ഓഫ് ഫെയിമില്‍ കോബി ബ്രയന്റിനെ ഉള്‍പ്പെടുത്താനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചതിനിടയ്ക്കാണ് താരത്തിന്റെ മരണം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഫുട്‌ബോള്‍ താരങ്ങളായ ലിയോണല്‍ മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡൊ തുടങ്ങിയവരെല്ലാം താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ചു. കല- സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ പലരും കോബിന് ആദരമര്‍പ്പിച്ചിരുന്നു. ചില പോസ്റ്റുകള്‍ കാണാം.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു