പ്രവാസികള്‍ക്ക് തിരിച്ചടി; ഒരു തൊഴില്‍ മേഖല കൂടി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി

By Web TeamFirst Published Dec 21, 2022, 4:55 PM IST
Highlights

ഫോണ്‍ മുഖേന ഉപഭോക്താക്കളുമായി സംവദിക്കുന്ന തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ കസ്റ്റമര്‍ കെയര്‍ സര്‍വീസ് പ്രൊഫഷനുകളില്‍ നൂറു ശതമാനവും സൗദി പൗരന്മാരെ മാത്രമേ നിയമിക്കാവൂ.

റിയാദ്: സൗദി അറേബ്യയില്‍ കസ്റ്റമര്‍ കെയര്‍ തൊഴിലുകള്‍ പൂര്‍ണമായും സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സൗദിവത്കരണം നടത്താന്‍ അനുവദിച്ച സമയപരിധി അവസാനിച്ച ഘട്ടത്തിലാണിത്.

ഫോണ്‍ മുഖേന ഉപഭോക്താക്കളുമായി സംവദിക്കുന്ന തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ കസ്റ്റമര്‍ കെയര്‍ സര്‍വീസ് പ്രൊഫഷനുകളില്‍ നൂറു ശതമാനവും സൗദി പൗരന്മാരെ മാത്രമേ നിയമിക്കാവൂ. ഇത്തരം സ്ഥാപനങ്ങളിലെ ഉയര്‍ന്ന തസ്തികകളിലും സൗദികളെ നിയമിക്കണം. ലീഗല്‍ കണ്‍സല്‍ട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ സൗദിവത്കണം 70 ശതമാനവും ഇന്ന് മുതല്‍ നടപ്പായിട്ടുണ്ട്. ബിരുദധാരികള്‍ക്ക് മിനിമം ശമ്പളം 5500 റിയാല്‍ നല്‍കണമെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

Read also:  അമിത വേഗത മുതല്‍ ശബ്‍ദ മലിനീകരണം വരെ; ആഘോഷങ്ങള്‍ക്കിടെ പിടിച്ചെടുത്തത് 75 വാഹനങ്ങള്‍

സൗദി അറേബ്യയില്‍ ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ ഒന്നര ലക്ഷത്തിലധികം സ്വദേശികള്‍ ജോലികളില്‍ നിന്ന് പുറത്തായതായി റിപ്പോര്‍ട്ട്. കണക്കുകള്‍ ഉദ്ധരിച്ച് സൗദിയിലെ പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. ജോലി ചെയ്യുന്ന സ്വദേശികളുടെ ആകെ എണ്ണത്തിന്റെ 58 ശതമാനം പേരും ജോലികളില്‍ നിന്ന് രാജിവെയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

2022 ജനുവരി മുതല്‍ ജൂണ്‍ വരെ ആകെ 1,53,347 സ്വദേശികള്‍ തൊഴില്‍ വിപണിയില്‍ നിന്ന് പുറത്തുപോയെന്നാണ് കണക്കുകള്‍. ഇവരില്‍ ഏകദേശം 89,000 പേരാണ് ചെയ്‍തുകൊണ്ടിരുന്ന ജോലികളില്‍ നിന്ന് രാജിവെച്ചവര്‍. സൗദി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റ്‍ ചെയ്ത സ്വദേശികളുടെ 58 ശതമാനം വരും ഈ കണക്ക്. 19 കാരണങ്ങളുടെ പേരിലാണ് സ്വദേശികള്‍ തൊഴില്‍ വിപണിയില്‍ നിന്ന് പുറത്തുപോകുന്നതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്, ഇവരില്‍ ഭൂരിപക്ഷവും രാജിവെച്ചവരാണെന്നും ചൂണ്ടിക്കാട്ടുന്നു.

Read also: സൗദി അറേബ്യയില്‍ ഓടിക്കൊണ്ടിരിക്കെ ആഡംബര കാറിന് തീപിടിച്ചു - വീഡിയോ

click me!