കാറിലെ സെക്‌സ് ക്യാമറയില്‍ പതിഞ്ഞു; ഫോട്ടോ വൈറലായതോടെ യുവാവിന് വന്‍തുക പിഴ

Published : Oct 27, 2022, 12:19 PM ISTUpdated : Oct 27, 2022, 12:40 PM IST
 കാറിലെ സെക്‌സ് ക്യാമറയില്‍ പതിഞ്ഞു; ഫോട്ടോ വൈറലായതോടെ യുവാവിന് വന്‍തുക പിഴ

Synopsis

കാറിനുള്ളില്‍ നിന്നുള്ള ചിത്രം റോഡിലെ ക്യാമറയില്‍ പതിഞ്ഞതോടെയാണ് നിയമലംഘനം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ക്വീന്‍സ് ലാന്‍ഡ്: ഓടുന്ന കാറില്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവാവിന് വന്‍തുക പിഴ. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലാണ് സംഭവം. സീറ്റ് ബെല്‍റ്റ് ധരിക്കാതെ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനാണ് യുവാവിന് പിഴ ചുമത്തിയത്. 600 പൗണ്ട് (56,000ത്തിലേറെ ഇന്ത്യന്‍ രൂപ) ആണ് യുവാവിന് പിഴ ചുമത്തിയത്.

കാറിനുള്ളില്‍ നിന്നുള്ള ചിത്രം റോഡിലെ ക്യാമറയില്‍ പതിഞ്ഞതോടെയാണ് നിയമലംഘനം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഈ ഫോട്ടോ ഒരു ഫേസ്ബുക്ക് പേജില്‍ പ്രചരിക്കുകയും തുടര്‍ന്ന് വൈറലാകുകയും ചെയ്തു. വാഹനം ഓടിച്ചു കൊണ്ടിരിക്കെ ഓറല്‍ സെക്‌സില്‍ ഏര്‍പ്പെടുന്ന ചിത്രമാണ് പ്രചരിച്ചത്. ക്വീന്‍സ് ലാന്‍ഡിലെ കൂമേറയില്‍ പസഫിക് മോട്ടോര്‍ വേയില്‍ കൂടി കാറില്‍ സഞ്ചരിക്കുകയായിരുന്നു യുവാവും യുവതിയും. അതീവ അപകടകരമായ ഡ്രൈവറുടെ പെരുമാറ്റത്തിനാണ് പിഴ ചുമത്തിയതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് മെയിന്‍ റോഡ്‌സ് വിഭാഗം വക്താവ് പറഞ്ഞു.

Read More -  വിചിത്രമായ കാരണത്താൽ അര നൂറ്റാണ്ടിലേറെ കുളിക്കാതിരുന്ന മനുഷ്യൻ! ഒടുവിൽ മരണത്തിന് കീഴടങ്ങി: റിപ്പോർട്ട്

അശ്ലീല വീഡിയോകൾ കാണരുത്; വൈദികരെയും കന്യാസ്ത്രീകളെയും ഉപദേശിച്ച് ഫ്രാൻസീസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: അശ്ലീല വീഡിയോകൾ കാണരുതെന്ന് വൈദികരെയും കന്യാസ്ത്രീകളെയും ഉപദേശിച്ച് ഫ്രാൻസീസ് മാർപാപ്പ. വത്തിക്കാനിലെ പരിപാടിയിൽ ചോദ്യത്തിന് ഉത്തരമായാണ് മാർപാപ്പയുടെ പരാമർശം. വൈദികരും കന്യാസ്ത്രീകളും അടക്കം പലരും ഇക്കാലത്ത് അശ്‌ളീല ദൃശ്യങ്ങൾ കാണുന്നു. അത് തിന്മയുടെ പ്രവേശനത്തിന് കാരണമാകുന്നു. ഇത് അപകടകരമാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

ക്രിസ്തുവിനെപ്പോലെ പരിശുദ്ധമായ ഹൃദയം ആഗ്രഹിക്കുന്നവർ അശ്‌ളീല ദൃശ്യങ്ങൾ കാണുന്നതിൽനിന്ന് മാറി നിൽക്കണം. നിങ്ങളുടെ ഫോണിൽനിന്ന് ഇപ്പോൾത്തന്നെ പോൺ ദൃശ്യങ്ങൾ മായിച്ചു കളയുക. അപ്പോൾ നിങ്ങൾക്ക് ഇത് കാണാനുള്ള പ്രചോദനം ഒഴിവാക്കാം. അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും ഓൺലൈനിലും അമിതമായി സമയം പാഴാക്കരുതെന്നും  പോപ്പ് വൈദികരെ ഉപദേശിച്ചു. 

Read More - മഹ്സ അമീനിയുടെ ഖബറിൽ തടിച്ചുകൂടിയ പതിനായിരങ്ങൾക്ക് നേരെ വെടിയുതിർത്ത് ഇറാൻ പൊലീസ്, ശിരോ വസ്ത്രം ഊരി പ്രതിഷേധം

ക്രിസ്ത്യാനികളുടെ നന്മയ്ക്കായി  ഡിജിറ്റൽ, സോഷ്യൽ മീഡിയ എങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കണമെന്ന ചോദ്യത്തിനായിരുന്നു മാർപാപ്പയുടെ മറുപടി. തന്റെ ജോലിയേക്കാൾ പ്രാധാന്യത്തോടെ വാർത്തകൾ കാണുകയും സംഗീതം ആസ്വദിക്കുകയും ചെയ്യുന്ന അമിതമായ ആസക്തി അപകടകരമാണ്. നിങ്ങളിൽ പലർക്കും അനുഭവമുള്ളതോ പ്രലോഭനമുള്ളതോ ആയ കാര്യമായിരിക്കും ഡിജിറ്റൽ പോണോഗ്രഫി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ