വിരാട് കോലിയല്ല, 'ഇന്‍സ്റ്റഗ്രാം സമ്പന്നരില്‍' ഇന്ത്യയില്‍ നിന്ന് ഒന്നാമത് ഈ ബോളിവുഡ് നടി

Published : Jul 24, 2019, 11:22 PM IST
വിരാട് കോലിയല്ല, 'ഇന്‍സ്റ്റഗ്രാം സമ്പന്നരില്‍' ഇന്ത്യയില്‍ നിന്ന് ഒന്നാമത് ഈ ബോളിവുഡ് നടി

Synopsis

മോഡലും യുഎസ് ടെലിവിഷന്‍ താരവുമായ കൈലി ജെന്നറാണ് ലിസ്റ്റില്‍ ഒന്നാമത്. പ്രൊമോഷണല്‍ പോസ്റ്റുകള്‍ക്ക് അവര്‍ക്ക് ലഭിക്കുന്നത് 12.66 ലക്ഷം ഡോളര്‍ ആണ്. ഗായകരായ അരിയാന ഗ്രാന്‍ഡെ, ടെയ്‌ലര്‍ സ്വിഫ്റ്റ്, ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരൊക്കെ ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റിലുണ്ട്.  

തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ പ്രൊമോഷന്‍ പോസ്റ്റുകള്‍ക്ക് ഏറ്റവുമധികം തുക ഈടാക്കുന്ന സെലിബ്രിറ്റികളുടെ ലിസ്റ്റ് ഇന്‍സ്റ്റഗ്രാം ഷെഡ്യൂളിംഗ് ടൂളായ hopperhq.com നേരത്തേ പുറത്തുവിട്ടിരുന്നു. വര്‍ഷാവര്‍ഷം പുറത്തുവിടുന്ന ഈ ലിസ്റ്റില്‍ സിനിമാ, സ്‌പോര്‍ട്‌സ് താരങ്ങളാണ് സാധാരണയായി ഇടംപിടിക്കാറ്. ഇത്തവണയും അതിന് മാറ്റമൊന്നുമില്ല. ഇന്ത്യയില്‍ നിന്ന് രണ്ടുപേര്‍ മാത്രമാണ് ഇത്തവണത്തെ ലിസ്റ്റില്‍ ഇടംപിടിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയാണ് അതിലൊരാള്‍. മറ്റൊരാള്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും.

23-ാം സ്ഥാനത്താണ് വിരാട് കോലി. ഒരു പ്രൊമോഷന്‍ പോസ്റ്റിന് കോലിക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് 1.96 ലക്ഷം ഡോളര്‍ ആണ്. അതായത് 1.35 കോടി ഇന്ത്യന്‍ രൂപ! 38.2 മില്യണ്‍ ആളുകളാണ് കോലിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. 

എന്നാല്‍ ലിസ്റ്റിലും പോസ്റ്റ് ഒന്നിന് ലഭിക്കുന്ന തുകയിലും കോലിയേക്കാള്‍ മുന്നിലാണ് പ്രിയങ്ക. 19-ാം സ്ഥാനത്തുള്ള പ്രിയങ്കയ്ക്ക് ഒരു പ്രൊമോഷന്‍ പോസ്റ്റിന് ലഭിക്കുന്നത് 2.71 ലക്ഷം ഡോളര്‍ ആണ്. അതായത് 1.87 കോടി ഇന്ത്യന്‍ രൂപ! 43.3 മില്യണ്‍ ഫോളോവേഴ്‌സ് ആണ് പ്രിയങ്കയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.

മോഡലും യുഎസ് ടെലിവിഷന്‍ താരവുമായ കൈലി ജെന്നറാണ് ലിസ്റ്റില്‍ ഒന്നാമത്. പ്രൊമോഷണല്‍ പോസ്റ്റുകള്‍ക്ക് അവര്‍ക്ക് ലഭിക്കുന്നത് 12.66 ലക്ഷം ഡോളര്‍ ആണ്. ഗായകരായ അരിയാന ഗ്രാന്‍ഡെ, ടെയ്‌ലര്‍ സ്വിഫ്റ്റ്, ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരൊക്കെ ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റിലുണ്ട്. 

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്