ഏഷ്യന്‍ അണ്ടര്‍ 21 ടീമില്‍ സ്ഥാനം പിടിച്ച് ഇന്ത്യന്‍ താരം

By Web DeskFirst Published Mar 28, 2018, 10:27 PM IST
Highlights
  • പത്തൊമ്പതുകാരനായ അബ‌്‌നീത് ഭാരതിയാണ് നേട്ടം സ്വന്തമാക്കിയത്

റോം: യൂറോപ്യന്‍ ലീഗില്‍ കളിക്കുന്ന ഏക ഇന്ത്യന്‍ താരമാണ് അബ‌്‌നീത് ഭാരതി. പോര്‍ച്ചുഗീസ് മൂന്നാം ഡിവിഷനില്‍ സിന്‍ട്രെന്‍സിന്റെ പ്രതിരോധ താരമായാണ് 19കാരനായ ഭാരതി പന്തുതട്ടുന്നത്. ഏഷ്യയിലെ മികച്ച അണ്ടര്‍ 21 ഫുട്ബോള്‍ ടീം ഇലവനില്‍ അബ്‌നീത് ഭാരതി സ്ഥാനംപിടിച്ചിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.

പ്രശസ്ത ഇറ്റാലിയന്‍ ഫുട്ബോള്‍ വെബ്സൈറ്റായ കാല്‍സിയോമെര്‍സാട്ടോയാണ് ടീം ഇവനെ തെരഞ്ഞെടുത്തത്. ദില്ലിയിലെ പ്രാദേശിക ക്ലബുകളിലൂടെ കളി തുടങ്ങിയ താരം സിംഗപ്പൂര്‍ പ്രീമിയര്‍ ലീഗിലെത്തിയതാണ് കരിയര്‍ മാറ്റിമറിച്ചത്. സിംഗപ്പൂര്‍ പ്രീമിയര്‍ ലീഗില്‍ ഗെയ്‌ലാംഗ് ഇന്‍റര്‍നാഷണലിന്‍റെ താരമായി യൂത്ത് കരിയര്‍ തുടങ്ങി.

എന്നാല്‍ 2016ല്‍ സ്പാനിഷ് ക്ലബ്ബായ റയല്‍ വല്ലഡോലിഡുമായി കരാറിലെത്തിയത് കരിയറില്‍ വീണ്ടും കുതിച്ചുചാട്ടത്തിന് വഴിവെച്ചു. 2017ല്‍ സിന്‍ട്രെന്‍സിലെത്തിയ താരം ഏഴ് കളികളില്‍ ബൂട്ടണിഞ്ഞ് ഒരു ഗോള്‍ നേടി. നിലവില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള ക്ഷണം പ്രതീക്ഷിച്ചിരിക്കുകയാണ് അബ‌്‌നീത് ഭാരതി.

click me!