പാണ്ഡ്യ- രാഹുല്‍ വിവാദം; നിര്‍ണായക ചുവടുവെപ്പുമായി ബിസിസിഐ

By Web TeamFirst Published Jan 21, 2019, 10:30 PM IST
Highlights

സ്‌ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ പാണ്ഡ്യയും രാഹുലും വിലക്ക് നേരിടുമ്പോള്‍ മാറ്റത്തിനൊരുങ്ങി ബിസിസിഐ. എല്ലാ താരങ്ങള്‍ക്കും കൗണ്‍സിലിംഗ് നല്‍കാനാണ് പദ്ധതി. 

മുംബൈ: ഹര്‍ദിക് പാണ്ഡ്യ- കെ എല്‍ രാഹുല്‍ വിവാദത്തിന് പിന്നാലെ വമ്പന്‍ പരിഷ്‌കാരം നടപ്പാക്കാനൊരുങ്ങി ബിസിസിഐ. എല്ലാ താരങ്ങള്‍ക്കും കൗണ്‍സിലിംഗ് നല്‍കുന്ന കാര്യം പരിഗണനയിലെന്ന് ബിസിസിഐ ഉന്നതന്‍ വ്യക്തമാക്കി. 

സീനിയര്‍ ടീമിന് പുറമെ, ഇന്ത്യ എ ടീം, അണ്ടര്‍ 19 ടീമുകളിലെ താരങ്ങള്‍ക്ക് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പെരുമാറ്റ കൗണ്‍സിലിംഗ് നടത്തും. പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് താരങ്ങളുടെ ജീവിതത്തിന്‍റെ എല്ലാ തലങ്ങളും ഇതില്‍ വിഷയമാകും. ജെന്‍റര്‍ സെന്‍സിറ്റിവിറ്റിയെ കുറിച്ചും താരങ്ങള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുമെന്നും ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. 

സെന്‍ട്രല്‍ കോണ്‍ട്രാക്റ്റ് നിലനില്‍ക്കുന്നതിനാല്‍ സസ്‌പെന്‍ഷന്‍ നേരിടുന്ന പാണ്ഡ്യയും രാഹുലും ഇതില്‍ പങ്കെടുക്കേണ്ടിവരുമെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി. എന്നാല്‍ താരങ്ങള്‍ക്ക് പ്രത്യേകം കൗണ്‍സിലിംഗ് ഉണ്ടായിരിക്കില്ല. ഇന്ത്യന്‍ ടീമിനൊപ്പമായിരിക്കും ഇവര്‍ക്കുള്ള കൗണ്‍സിലിംഗ്. ഒരു ടെലിവിഷന്‍ ചാറ്റ് ഷോയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയതിന് സസ്‌പെന്‍ഷന്‍ നേരിടുകയാണ് പാണ്ഡ്യയും രാഹുലും.  

click me!