'സെവാഗ് ആ ഇതിഹാസത്തിന്‍റെ പിന്‍മുറക്കാരന്‍'; ഭാജിയുടെ പിറന്നാള്‍ ആശംസ

Published : Oct 20, 2018, 05:41 PM ISTUpdated : Oct 20, 2018, 05:44 PM IST
'സെവാഗ് ആ ഇതിഹാസത്തിന്‍റെ പിന്‍മുറക്കാരന്‍'; ഭാജിയുടെ പിറന്നാള്‍ ആശംസ

Synopsis

സെവാഗിന് ഇതിനേക്കാള്‍ വലിയ പിറന്നാള്‍ സമ്മാനം ലഭിക്കാനില്ല. നാല്‍പതാം പിറന്നാള്‍ ദിനത്തില്‍ സെവാഗിനെ വിവിയന്‍ റിച്ചാര്‍ഡ്‌സുമായി താരതമ്യം ചെയ്ത് ഭാജിയുടെ ആശംസ.

ഡല്‍ഹി: നിരവധി യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രചോദനമാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്‍റെ കരിയര്‍. ഭയമില്ലായ്‌മയും ബൗളര്‍മാരുടെ ആത്മവിശ്വാസം തല്ലിക്കെടുത്തുന്ന ബാറ്റിംഗ് വെടിക്കെട്ടുമായി കാണികളെ കയ്യിലെടുത്ത സെവാഗിന്‍റെ 40-ാം പിറന്നാളാണിന്ന്. പിറന്നാള്‍ ദിനത്തില്‍ വീരുവിനെ വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സുമായി താരതമ്യം ചെയ്‌തിരിക്കുകയാണ് ഹര്‍ഭജന്‍ സിംഗ്. 

വീരു സമകാലിക ക്രിക്കറ്റിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സാണെന്ന് സഹതാരമായിരുന്ന ഭാജി പറയുന്നു. സെവാഗിന് എല്ലാവിധ ആശംസകളും നേരുന്നതായും ഇന്ത്യന്‍ സ്‌പിന്നര്‍ കുറിച്ചു. ഇതാദ്യമായല്ല വീരുവിനെ വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട റിച്ചാര്‍ഡ്‌സുമായി താരതമ്യം ചെയ്യുന്നത്. 'എനിക്ക് ഒരിക്കലും റിച്ചാര്‍ഡ്‌സിന്‍റെ ബാറ്റിംഗ് നേരില്‍ കാണാനായിട്ടില്ല, എന്നാല്‍ സെവാഗിന്‍റെ ബാറ്റിംഗ് കാണാനായി' എന്ന് യുവ്‌രാജ് സിംഗ് മുന്‍പ് അഭിപ്രായപ്പെട്ടിരുന്നു,

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ സെവാഗിന് മറ്റ് സഹതാരങ്ങളും ആരാധകരും 40-ാം ജന്‍മദിനാശംസകള്‍ നേര്‍ന്നു. എല്ലാവര്‍ക്കും വീരുവിന്‍റെ വെടിക്കെട്ട് ബാറ്റിംഗിനെ കുറിച്ചായിരുന്നു പറയാനുണ്ടായിരുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത് ടി20-ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തോടെ; ടെസ്റ്റില്‍ തിരിച്ചടി
ആറ് മാസത്തിനിടെ 146 മത്സരങ്ങള്‍; 2026ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത് ടി20 പൂരം