ട്വന്റി-20 ലോകകപ്പ്: മത്സരക്രമമായി; ഇന്ത്യക്ക് കടുപ്പം

By Web TeamFirst Published Jan 29, 2019, 11:03 AM IST
Highlights

പുരുഷ ലോകകപ്പില്‍ ഒക്ടോബര്‍ 18 മുതല്‍ 23 വരെ യോഗ്യതാ മത്സരങ്ങള്‍ നടക്കും. 24 മുതല്‍ തുടങ്ങുന്ന ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, യോഗ്യത നേടിയെത്തുന്ന രണ്ട് ടീമുകളുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്.

ദുബായ്: അടുത്തവര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 പുരുഷ-വനിതാ ലോകകപ്പിന്റെ മത്സരക്രമം ഐസിസി പ്രഖ്യാപിച്ചു. 2020 ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് മൂന്ന് വരെയാണ് വനിതാ ലോകകപ്പ്. ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ എട്ടുവരെ പുരുഷ ലോകകപ്പ് മത്സരങ്ങള്‍ നടക്കും.

വനിതാ ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ശ്രീലങ്ക, യോഗ്യത നേടിയെത്തുന്ന ടീം എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍, യോഗ്യത നേടുന്ന രണ്ടാമത്തെ ടീം എന്നിവരും കളിക്കും. നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്ട്രേലിയയുമാണ് ഇന്ത്യയുടെ ആദ്യ മത്സരം. മാര്‍ച്ച് അഞ്ചിന് സെമിയും എട്ടിന് ലോക വനിതാ ദിനത്തില്‍ ഫൈനലും നടക്കും.

The fixtures were announced today. Mark your calendars!

FULL LIST ⬇️https://t.co/A0ZzCvQgL3 pic.twitter.com/yMrxZcsEtn

— ICC (@ICC)

പുരുഷ ലോകകപ്പില്‍ ഒക്ടോബര്‍ 18 മുതല്‍ 23 വരെ യോഗ്യതാ മത്സരങ്ങള്‍ നടക്കും. 24 മുതല്‍ തുടങ്ങുന്ന ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, യോഗ്യത നേടിയെത്തുന്ന രണ്ട് ടീമുകളുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. പാക്കിസ്ഥാന്‍, ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍ഡ്, യോഗ്യത നേടുന്ന രണ്ട് ടീമുകളുമാണ് ആദ്യ ഗ്രൂപ്പിലുള്ളത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. നവംബര്‍ 11നും 12നും സെമി ഫൈനലും നവംബര്‍ 15ന് ഫൈനലും നടക്കും.

click me!