തലയെടുപ്പോടെ 'തല': ഇന്ത്യയുടെ വിക്കറ്റ് മഴയ്ക്കിടയിലും ചരിത്രമെഴുതി ധോണി!

By Web TeamFirst Published Jan 12, 2019, 1:02 PM IST
Highlights

ഇന്ത്യക്കായി ഏകദിനത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന താരമായി എം എസ് ധോണി. സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കൊഴിച്ചിലിനിടെയാണ് ധോണി ചരിത്ര നേട്ടത്തിലെത്തിയത്.

സിഡ്‌നി: ഇന്ത്യക്കായി ഏകദിനത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന താരമായി എം എസ് ധോണി. സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കൊഴിച്ചിലിനിടെയാണ് ധോണി ചരിത്രമെഴുതിയത്. ആറാം ഓവറിലെ അവസാന പന്തില്‍ റിച്ചാര്‍ഡ്‌സിനെ സിംഗിളെടുത്താണ് ധോണിയുടെ പതിനായിരം. സിഡ്‌നിയില്‍ ബാറ്റിംഗിനിറങ്ങുമ്പോള്‍ ചരിത്ര നേട്ടത്തിന് ഒരു റണ്‍സ് അകലെ മാത്രമായിരുന്നു ധോണി.

ഏകദിന ക്രിക്കറ്റില്‍ നേരത്തെ പതിനായിരം ക്ലബിലെത്തിയിരുന്നെങ്കിലും ഇതില്‍ 174 റണ്‍സ് നേടിയത് ഏഷ്യന്‍ ഇലവനു വേണ്ടിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു അര്‍ദ്ധ സെഞ്ചുറി പോലും നേടാനാകാതിരുന്ന ധോണിക്ക് പുതുവര്‍ഷത്തില്‍ ചരിത്ര നേട്ടത്തോടെ ഇന്നിംഗ്സ് തുടങ്ങാനായി. 

മറുപടി ബാറ്റിംഗില്‍ നാല് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയ ധോണി ചരിത്രമെഴുതിയത്. ധവാന്‍(0), കോലി(3), റായുഡു(0) എന്നിവരാണ് പുറത്തായത്. ബെഹ്‌റന്‍ഡോഫിനും റിച്ചാര്‍ഡ്‌സിനുമാണ് വിക്കറ്റ്. 289 റണ്‍സ് പിന്തുടരുന്ന ഇന്ത്യ 10 ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റിന് 21 റണ്‍സ് എന്ന നിലയിലാണ്. 

click me!