ടെസ്റ്റ് റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയെ ബഹുദൂരം പിന്നിലാക്കി ഇന്ത്യ; ബംഗ്ലാദേശിന് ചരിത്രനേട്ടം

By Web DeskFirst Published May 1, 2018, 7:45 PM IST
Highlights

ഇതാദ്യമായി ബംഗ്ലാദശ് ആദ്യ എട്ടിൽ എത്തിയപ്പോള്‍, വെസ്റ്റ് ഇന്‍ഡീസ് ഒന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ലീഡ് ഉയര്‍ത്തി ഇന്ത്യ. പുതിയ പട്ടികയിൽ ഇന്ത്യക്ക് 125 ഉം രണ്ടാമതുളള ദക്ഷിണാഫ്രിക്കയ്ക്ക് 112ഉം റേറ്റിംഗ് പോയിന്റ് വീതമുണ്ട്. കഴിഞ്ഞയാഴ്ച ഇരുടീമുകളുടെയും വ്യത്യാസം നാലു പോയിന്റ് മാത്രമായിരുന്നു. 2016-2017 സീസണില്‍ കളിച്ച 13 ടെസ്റ്റില്‍ 10ലും ജയിക്കാനായതാണ് ഇന്ത്യക്ക് നേട്ടമായത്.

ഇതാദ്യമായി ബംഗ്ലാദശ് ആദ്യ എട്ടിൽ എത്തിയപ്പോള്‍, വെസ്റ്റ് ഇന്‍ഡീസ് ഒന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 67 റേറ്റിംഗ് പോയന്റാണ് വെസ്റ്റ് ഇന്‍ഡീസിനുള്ളത്. 75 പോയിന്റുമായാണ് ബംഗ്ലാദേശ് എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 106 പോയിന്റുള്ള ഓസ്ട്രേലിയ മൂന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡ് നാലാമതും ഇംഗ്ലണ്ട് അ‍ഞ്ചാം സ്ഥാനത്തുമാണ്.

മെയ് ഒന്നിന് റാങ്കിംഗ് പട്ടിക പുതുക്കിയപ്പോഴാണ് ഇന്ത്യ ലീഡുയര്‍ത്തിയത്. റാങ്കിംഗില്‍ ഒന്നാമതുള്ള ഇന്ത്യക്ക് 10 ലക്ഷം ഡോളര്‍ ഐസിസി സമ്മാനം നൽകും.

click me!