ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി; കോലിയെയും പിന്നിലാക്കി ഹിറ്റ്‌മാന്‍

By Web TeamFirst Published Jan 12, 2019, 6:34 PM IST
Highlights

49 കളികളില്‍ അഞ്ച് സെഞ്ചുറി നേടിയിട്ടുള്ള ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാരക്കൊപ്പമാണ് രോഹിത് ഇപ്പോള്‍. 24 കളികളില്‍ നാലു സെഞ്ചുറിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേരിലുള്ളത്. തിലകരത്നെ ദില്‍ഷന്‍, ഡേവിഡ് ഗവര്‍, ഡെസ്മണ്ട് ഹെയ്ന്‍സ്, ബ്രയാന്‍ ലാറ എന്നിവരും ഓസ്ട്രേലിയയില്‍ കളിച്ച ഏകദിനങ്ങളില്‍ നാല് സെഞ്ചുറി വീതം നേടിയിട്ടുണ്ട്.

സിഡ്നി: ഓസ്ട്രേലിയയില്‍ കളിച്ച ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഇനി രോഹിത് ശര്‍മയുടെ പേരില്‍. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയതോടെ ഓസീസിലെ രോഹിത്തിന്റെ സെഞ്ചുറി നേട്ടം അഞ്ചായി. 28 കളികളില്‍ നിന്നാണ് രോഹിത് അഞ്ച് സെഞ്ചുറി അടിച്ചത്.

49 കളികളില്‍ അഞ്ച് സെഞ്ചുറി നേടിയിട്ടുള്ള ശ്രീലങ്കന്‍ ബാറ്റിംഗ് ഇതിഹാസം കുമാര്‍ സംഗക്കാരക്കൊപ്പമാണ് രോഹിത് ഇപ്പോള്‍. 24 കളികളില്‍ നാലു സെഞ്ചുറിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേരിലുള്ളത്. തിലകരത്നെ ദില്‍ഷന്‍, ഡേവിഡ് ഗവര്‍, ഡെസ്മണ്ട് ഹെയ്ന്‍സ്, ബ്രയാന്‍ ലാറ എന്നിവരും ഓസ്ട്രേലിയയില്‍ കളിച്ച ഏകദിനങ്ങളില്‍ നാല് സെഞ്ചുറി വീതം നേടിയിട്ടുണ്ട്.

സിഡ്നിയിലെ സെഞ്ചുറിയോടെ ഓസ്ട്രേലിയക്കെതിരെ രോഹിത്തിന്റെ ആകെ സെഞ്ചുറി നേട്ടം ഏഴായി. ഓസീസിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറിയെന്ന നേട്ടത്തില്‍ രണ്ടാമതാണ് രോഹിത് ഇപ്പോള്‍. ആറ് സെഞ്ചുറി നേടിയിട്ടുള്ള വിന്‍ഡീസിന്റെ ഡെസ്മണ്ട് ഹെ്ന്‍സിനെയാണ് രോഹിത് ഇന്ന് മറികടന്നത്.

ഓസീസിനെതിരായ സെഞ്ചുറികളിലും രോഹിത്, കോലിയെ പിന്തള്ളി. അഞ്ച് സെഞ്ചുറികളാണ് ഓസീസിനെതിരെ കോലിയുടെ പേരിലുളളത്. ഓസീസിനെതിരെ ഏകദിനങ്ങളില്‍ ഒമ്പത് സെഞ്ചുറി നേടിയിട്ടുള്ള ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് രോഹിത്തിന് മുന്നിലുള്ളത്.

click me!