ആന്‍ഡേഴ്സന്റെ വിമര്‍ശനത്തിനെതിരെ കൊഹ്‌ലിക്ക് മുന്‍ പാക് നായകന്റെ പിന്തുണ

By Web DeskFirst Published Dec 14, 2016, 4:08 AM IST
Highlights

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലിയുടെ ബാറ്റിംഗിനെക്കുറിച്ച് മോശം പരമാര്‍ശം നടത്തിയ ഇംഗ്ലീഷ് പോസര്‍ ജെയിംസ് ആന്‍ഡേഴ്സന് മറുപടിയുമായി മുന്‍ പാക്കിസ്ഥാന്‍ നായകന്‍ ഇന്‍സമാമുള്‍ ഹഖ്. കൊ‌ഹ്‌ലിയെ വിമര്‍ശിക്കുന്നതിനു മുന്‍പ് ആന്‍ഡേഴ്സന്‍ ഇന്ത്യന്‍ പിച്ചുകളില്‍ വിക്കറ്റ് വീഴ്ത്തിക്കാണിക്കട്ടെയെന്ന് ഇന്‍സമാം പരിഹസിച്ചു. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ റണ്‍സ് നേടിയാല്‍ മാത്രമേ മികച്ച ബാറ്റ്സ്മാന്‍ എന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ എന്നില്ലെന്നും പാക് ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ കൂടിയായ ഇന്‍സമാം പറഞ്ഞു.

ഇന്ത്യന്‍ പിച്ചുകളില്‍ വിക്കറ്റ് നേടാതെ ആന്‍ഡേഴ്സന്‍ ഇംഗ്ലീഷ് പിച്ചുകളില്‍ റണ്‍സ് നേടിയിട്ടില്ലെന്ന് പറഞ്ഞ് കൊഹ്‌ലിയെ വിമര്‍ശിക്കുന്നത് പരിഹാസ്യമാണ്. ഇംഗ്ലീഷ്, ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍മാമാരില്‍ പലരും ഉപഭൂഖണ്ഡത്തിലെ പിച്ചുകളില്‍ കളിക്കുമ്പോള്‍ കാര്യമായി തിളങ്ങാറില്ല. ഇതിനര്‍ഥം അവര്‍ മികച്ച ബാറ്റ്സ്നാന്‍മാരല്ലെന്നതാണോ എന്നും ഇന്‍സമാമം ചോദിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ എവിടെ റണ്‍സ് നേടിയാലും അത് റണ്‍സാണ്. കൊഹ്‌ലി റണ്‍സ് നേടുമ്പോഴൊക്കെ ഇന്ത്യ ജയിക്കുന്നുണ്ട്. അതുതന്നെയാണ് പ്രധാനം. ബാറ്റ്സ്മാന്‍ 80 റണ്‍സ് നേടിയാലും ടീം ജയിക്കന്നതാണ് ഏറ്റവും പ്രധാനം അല്ലാതെ 150 റണ്‍സ് നേടിയിട്ടും ടീം തോല്‍ക്കുന്നതല്ലെന്നും ഇന്‍സമാം പറഞ്ഞു.

ഇംഗ്ലണ്ടിലോ ഓസ്ട്രേലിയയിലോ എത്തി മികച്ച പ്രകടനം നടത്തിയില്ലെങ്കില്‍ അവര്‍ നമ്മുടെ പ്രകടന മികവിനെ ചോദ്യം ചെയ്ത് തുടങ്ങും. ശ്രീലങ്ക ഓസ്ട്രേലിയയെ 3-0നും പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെ 3-0നും തകര്‍ത്തത് അടുത്തകാലത്താണ് എന്നകാര്യം നമ്മള്‍ മറന്നുകൂടെന്നും ഇന്‍സമാം പറഞ്ഞു.

click me!