LIVE NOW
Published : Jul 20, 2026, 06:32 AM ISTUpdated : Jul 20, 2026, 10:48 PM IST

കാടുപിടിച്ചുകിടന്ന ക്ഷേത്ര കോംപൗണ്ടിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെടുത്ത് എക്സൈസ്, ആരും വളർത്തിയതാകാൻ സാധ്യതയില്ലെന്ന് നിഗമനം

Summary

ആവേശകരമായ ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി. എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് ലഭിച്ചതി പിന്നാലെ പത്ത് പേരുമായി പൊരുതിയ അർജന്റീന പൊരുതി നോക്കിയെങ്കിലും നിരന്തരം ആക്രമണങ്ങൾ നടത്തിയ സ്‌പെയിൻ നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ തങ്ങളുടെ വിജയഗോൾ നേടിയത്. 2010 ൽ ഇനിയേസ്റ്റയുടെ വിജയ ഗോളിലൂടെ നെതർലാൻഡ്സിനെ തകർത്ത് ലോകകപ്പ് വിജയിച്ചതിന് ശേഷം തങ്ങളുടെ രണ്ടാം ലോകകപ്പ് വിജയമാണ് ഇന്ന് സ്‌പെയിൻ അർജന്റീനയ്‌ക്കെതിരെ നേടിയത്. മത്സരത്തിന്റെ ആദ്യ നിമിഷം മുതൽ ആക്രമിച്ചുകളിച്ച സ്‌പെയിൻ തന്നെയായിരുന്നു കളിയുലടനീളം പൊസഷൻ സൂക്ഷിച്ചിരുന്നത്.

excise seizes cannabis plants near temple compound in thiruvananthapuram

10:37 PM (IST) Jul 20

ക്ലൈമറ്റ് സ്മാർട്ട് അഗ്രിക്കൾച്ചർ അവാർഡ്‌ 2026; ദേശീയ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ച് ഇസാഫ് ബാങ്ക്, അവസാന തീയതി സെപ്റ്റംബർ 30

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ദേശീയ തലത്തിൽ ഏർപ്പെടുത്തിയ ക്ലൈമറ്റ് സ്മാർട്ട് അഗ്രിക്കൾച്ചർ അവാർഡിന് അപേക്ഷ ക്ഷണിച്ചു

Read Full Story

10:27 PM (IST) Jul 20

'ആടിനെ പട്ടിയാക്കുന്നത് പിണറായി ഇനിയെങ്കിലും അവസാനിപ്പിക്കണം', ആഞ്ഞടിച്ച് ആരോഗ്യമന്ത്രി, ആരോഗ്യ വകുപ്പിന്‍റെ നട്ടെല്ലൊടിച്ചെന്ന് വിമർശനം

പിണറായി വിജയൻ ഇനിയെങ്കിലും ആടിനെ പട്ടിയാക്കുന്നത് അവസാനിപ്പിക്കണം എന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ

Read Full Story

10:06 PM (IST) Jul 20

നോക്കുകുത്തികളായി പൊലീസ്, ഒഴിപ്പിച്ച സമരവേദി വീണ്ടും കീഴടക്കി പാറ്റകൾ; ജന്തർ മന്ദറിൽ വീണ്ടും സമരം തുടങ്ങി കോക്രോച്ച് ജനത പാര്‍ട്ടി

ജന്തർ മന്ദറിൽ വീണ്ടും സമരം തുടങ്ങി കോക്രോച്ച് ജനത പാര്‍ട്ടി. പൊലീസിനെ നോക്കുകുത്തികളാക്കി ഒഴിപ്പിച്ച സമരവേദി വീണ്ടും പാറ്റകൾ കീഴടക്കി. മാർച്ചായി കവാടത്തിലേക്ക് എത്തി ബാരിക്കേഡ് മറിച്ചിട്ടാണ് സ്റ്റേജിൽ വീണ്ടും കയറിയത്.

Read Full Story

09:15 PM (IST) Jul 20

30,000 കിലോ ഫൈറ്റർ ഡ്രഗ് കടത്ത്, സംഘത്തിലെ പ്രധാനികൾ രണ്ട് മലയാളികൾ; ഇരുവരും കൊച്ചിയിൽ പിടിയിൽ

ഫൈറ്റർ ഡ്രഗ് കടത്ത് സംഘത്തിലെ പ്രധാനികൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരാണ് കൊച്ചിയിൽ പിടിയിലായത്. 30,000 കിലോ വരുന്ന 12 കോടി ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകളാണ് കടത്താൻ ശ്രമിച്ചത്.

Read Full Story

09:09 PM (IST) Jul 20

പുകക്കുഴൽ തകർന്നു, പൊതു ശ്മശാനത്തിന്‍റെ പ്രവർത്തനം നിലച്ചിട്ട് രണ്ട് മാസം; മൃതദേഹം സംസ്കരിക്കാൻ സമീപ പ്രദേശങ്ങളിലെ ശ്മശാനങ്ങളെ ആശ്രയിച്ച് നാട്ടുകാർ

തിരുവാണിയൂരിലെ പൊതു ഗ്യാസ് ശ്മശാനത്തിന്‍റെ പ്രവർത്തനം രണ്ട് മാസമായി നിലച്ചതോടെ പ്രദേശവാസികൾ കടുത്ത ദുരിതത്തിൽ

Read Full Story

08:37 PM (IST) Jul 20

മുൻ വിസിയുടെ വാടക വീട് നവീകരിച്ചത് സർവകലാശാല ഫണ്ട് ഉപയോഗിച്ചോ? അന്വേഷണം പ്രഖ്യാപിച്ച് കണ്ണൂർ സർവകലാശാല

വിവാദ വിഷയങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ച് കണ്ണൂർ സർവകലാശാല. മുൻ വിസി ഗോപിനാഥ് രവീന്ദ്രന്‍റെ പയ്യാമ്പലത്തെ വാടക വീട് സർവകലാശാല ഫണ്ട് ഉപയോഗിച്ച് നവീകരിച്ചത് അന്വേഷിക്കും. പാറാൽ അറബിക് കോളേജ് പ്രിൻസിപ്പലായുള്ള ഡോ. അബ്ദുൾ ജലീലിന്‍റെ നിയമനം സിൻഡിക്കേറ്റ് അംഗീകരിച്ചു.

Read Full Story

08:20 PM (IST) Jul 20

നിതിൻ രാജിൻ്റെ മരണം - കോടതിയിൽ നാടകീയ രം​ഗങ്ങൾ, ഡോ. റാമിനെ വിട്ടയച്ച് കോടതി, വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

നിതിൻ രാജിൻ്റെ മരണത്തിലെ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റിനെ തുടർന്ന് കോടതിയിൽ നാടകീയ രം​ഗങ്ങൾ. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പ്രതിയുടെ അറസ്റ്റെന്ന് ചൂണ്ടിക്കാട്ടി കോടതി ഡോ. റാമിനെ വിട്ടയച്ചു. പിന്നാലെ റാമിനെ വീണ്ടും ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു.

Read Full Story

07:54 PM (IST) Jul 20

കുറ്റസമ്മതം നടത്തി വീട്ടുടമസ്ഥന് യുവതിയുടെ ശബ്ദ സന്ദേശം,'നിരന്തരം ശല്യപ്പെടുത്തിയിരുന്നു'; നിരന്തരം ശല്യപ്പെടുത്തിയിരുന്ന

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ വാടക ഫ്ലാറ്റിൽ താമസിച്ചിരുന്ന യുവതിയും ഭർത്താവും ചേർന്ന് യുവതിയുടെ കാമുകനെ കൊലപ്പെടുത്തിയതായി പോലീസ്

Read Full Story

07:52 PM (IST) Jul 20

തൃശൂരിൽ നേരിയ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ, നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

തൃശൂർ പീച്ചിയിൽ നേരിയ ഭൂചലനം. ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം കേട്ടതായി നാട്ടുകാർ. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

Read Full Story

06:55 PM (IST) Jul 20

കെഎസ്‌യുവിന്റെ ആവശ്യം നിരസിച്ച് മുഖ്യമന്ത്രി; ജിയോണ ജെയിംസിനെ മാറ്റില്ല, ഇനി ഏറ്റുമുട്ടൽ വേണ്ടെന്ന തീരുമാനത്തിൽ കെഎസ്‌യു

എസ്എഫ്ഐ പ്രവര്‍ത്തകയായിരുന്ന ജിയോണ ജെയിംസിനെ പ്ലീഡറാക്കിയ നടപടി പിന്‍വലിക്കണമെന്ന കെ എസ് യു ആവശ്യം തള്ളി മുഖ്യമന്ത്രി. ഇനി ഏറ്റുമുട്ടൽ വേണ്ടെന്ന തീരുമാനത്തിലാണ് കെ എസ് യുവും.

Read Full Story

06:54 PM (IST) Jul 20

ചെറിയൊരാശ്വാസം, റബ്ബറിന്‍റെ താങ്ങുവില വർദ്ധിപ്പിച്ചു, 200 ല്‍ നിന്നും 250 ആക്കി ഉത്തരവായി

ബറിന്‍റെ താങ്ങുവില 250 രൂപയായി വർദ്ധിപ്പിച്ചു. 200 രൂപയിൽ നിന്ന് 250 രൂപ ആയിട്ടാണ് വർദ്ധിപ്പിച്ചത്

Read Full Story

06:29 PM (IST) Jul 20

വിവാഹ വാഗ്ദാനം നൽകി പീഡനം; ക്ഷേത്രത്തിലെ പൂജാരി അറസ്റ്റിൽ, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിലായി. തൂങ്ങാംപാറ സ്വദേശി രാഹുൽ ആണ് അറസ്‌റ്റിലായത്.

Read Full Story

06:25 PM (IST) Jul 20

കഴിഞ്ഞ വർഷത്തേക്കാൾ 5 ലക്ഷം അധികം വില്‍പ്പന, ആരംഭിച്ച ആദ്യ ദിവസം തന്നെ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകൾ; തിരുവോണം ബംബർ കുതിപ്പ്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബംബർ 2026 ഭാഗ്യക്കുറി വില്പനയ്ക്ക് ആവേശകരമായ തുടക്കം

Read Full Story

06:09 PM (IST) Jul 20

`പൊലീസ് എന്തെങ്കിലും ചെയ്യണമെങ്കിൽ കോടതി വടിയെടുക്കണം'; ഡോ റാമിന്‍റെ അറസ്റ്റ് വൈകിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

നിതിൻ രാജിന്‍റെ ആത്മഹത്യ കേസിലെ പ്രതിയായ ഡോ റാമിന്‍റെ അറസ്റ്റ് വൈകിയതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഇതുപോലെ പ്രധാനപ്പെട്ട കേസിൽ പൊലീസ് ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ കോടതി എന്തെങ്കിലും ചെയ്യണമെങ്കിൽ കോടതി വടിയെടുക്കണമെന്നും കുറ്റപ്പെടുത്തി.

Read Full Story

05:40 PM (IST) Jul 20

കള്ളന്‍ മേല്‍ശാന്തി തന്നെ, കുട്ടമ്പേരൂർ ശ്രീദുർഗ ദേവീ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച പ്രതി പിടിയില്‍

കുട്ടമ്പേരൂർ ശ്രീദുർഗ ദേവീ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച ക്ഷേത്രം മേൽശാന്തി അറസ്റ്റിൽ

Read Full Story

05:21 PM (IST) Jul 20

`ഞങ്ങളുടെ സർക്കാർ, ഞങ്ങളുടെ മുഖ്യമന്ത്രി'; പരാതികൾ അറിയിച്ചെന്നും ഇനി തീരുമാനം സർക്കാരിൻ്റേതെന്നും അലോഷ്യസ് സേവ്യർ, വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കെ എസ് യു പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ആശങ്കകളും മുഖ്യമന്ത്രിയെ അറിയിച്ചുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Read Full Story

04:34 PM (IST) Jul 20

നിതിൻ രാജിൻ്റെ മരണം - ഡോ എം കെ റാം റിമാൻഡിൽ; പ്രതി ഒളിവിൽ കഴിഞ്ഞത് താടി വെച്ചു രൂപം മാറിയെന്ന് പൊലീസ്

നിതിൻ രാജിൻ്റെ മരണത്തിൽ മുഖ്യപ്രതി ഡോ എം കെ റാം റിമാൻഡിൽ. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് റിമാൻഡ് ചെയ്തത്. നീണ്ട നാളത്തെ അന്വേഷണത്തിനൊടുവിൽ ഇന്നാണ് കുടകിൽ നിന്ന് ഡോ റാമിനെ പിടികൂടിയത്.

Read Full Story

04:27 PM (IST) Jul 20

ഉറങ്ങിക്കിടന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അര്‍ദ്ധരാത്രി ഭീതിപരത്തി കാട്ടാനക്കൂട്ടം; ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു

നിലമ്പൂര്‍ ചന്തക്കുന്ന് വെളിയന്തോട് ജവഹര്‍ നഗറില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീട് ആക്രമിച്ചു

Read Full Story

03:38 PM (IST) Jul 20

വിവാഹിതരായിട്ട് 6 മാസം, ഭാര്യ 3 മാസം ഗർഭിണി, മൊബൈൽ ഫോണ്‍ നന്നാക്കാനിറങ്ങിയവരെ പിന്നെ കണ്ടത് കാട്ടിൽ തൂങ്ങിയ നിലയിൽ, കൊലപാതകമെന്ന് സംശയം

രാജസ്ഥാനിലെ അൽവാർ സ്വദേശികളായ നവദമ്പതികളെ ഉത്തർപ്രദേശിലെ ബിജ്‌നോറിലുള്ള വനത്തിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Read Full Story

12:52 PM (IST) Jul 20

സംസ്ഥാനത്ത് വിവിധ ജയിലുകളിലായി വധശിക്ഷ കാത്ത് കിടക്കുന്നത് 37 തടവുകാർ; ചെന്താമര 38-ാമത്തെയാൾ

സംസ്ഥാനത്ത് വിവിധ ജയിലുകളിലായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നത് 37 തടവുകാർ. പൂജപ്പുര സെൻട്രൽ‌ ജയിലിൽ 24 പേരും വിയ്യൂർ ജയിലിൽ 4 പേരും, കണ്ണൂരിൽ മൂന്നും, തവനൂർ ജയിലിൽ ഒരാളും വിയ്യൂർ സുരക്ഷ ജയിലിൽ 2 പേരും തിരുവനന്തപുരം വനിത ജയിലിൽ 3 പേരുമാണ് വധശിക്ഷ കാത്തുകഴിയുന്നത്.

Read Full Story

11:47 AM (IST) Jul 20

കേരളം നടുങ്ങിയ നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി

കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ കുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്

Read Full Story

10:40 AM (IST) Jul 20

കെസിക്കെതിരെ ആസൂത്രിത ആക്രമണം, 5 അക്കൗണ്ടുകൾ സഹിതം ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി; ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാർ

കോൺ​ഗ്രസ് മുതിർന്ന് നേതാവ് കെസി വേണുഗോപാലിനെതിരെ ആസൂത്രിത സൈബർ സംഘടിത ആക്രമണം നടക്കുന്നുവെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷൻ പ്രവീൺ കുമാർ. കോൺഗ്രസിനകത്തെ അഭിപ്രായപ്രകടനത്തിൽ വരെ കെസിയെ ബന്ധപ്പെടുത്തുന്നുവെന്നും ഡിസിസി അധ്യക്ഷൻ

Read Full Story

09:38 AM (IST) Jul 20

നിതിൻ രാജിൻ്റെ മരണം; ഒടുവിൽ മുഖ്യപ്രതി ഡോ എംകെ റാം അറസ്റ്റിൽ, കുടകിൽ നിന്ന് വലയിൽ

ദന്തൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിൻ്റെ മരണത്തിൽ മുഖ്യപ്രതിയായ ഡോ എം കെ റാം പിടിയിൽ. കുടകിൽ നിന്നാണ് ഡോ റാമിനെ പിടികൂടിയത്. ഇയാളെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചിട്ടുണ്ട്.

Read Full Story

09:21 AM (IST) Jul 20

അന്നം മുടക്കിയതല്ലെന്ന് മന്ത്രി കെ മുരളീധരൻ; കമ്മ്യൂണിറ്റി കിച്ചൻ നിലവിൽ ആലപ്പുഴയിൽ മാത്രമെന്നും പ്രതികരണം

ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണ വിവാദത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരൻ. അന്നം മുടക്കുകയല്ല, ആലപ്പുഴ മെഡിക്കൽ കോളേജിലെ സ്ഥലം കയ്യേറ്റമാണ് തടഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി.

Read Full Story

08:21 AM (IST) Jul 20

മണിക്കൂറിൽ 50 രൂപ കൂലി വാ​ഗ്ദാനം; കൊച്ചിയിൽ ബാലവേലയ്ക്ക് എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി, 2 പേർ അറസ്റ്റിൽ

കൊച്ചിയിൽ ബാലവേലയ്ക്ക് എത്തിച്ച 9 കുട്ടികളെ രക്ഷപ്പെടുത്തി. ബീഹാറിൽ നിന്നെത്തിയ 9 ആൺകുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. കുട്ടികളെ കൊണ്ടുവന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

Read Full Story

07:53 AM (IST) Jul 20

സിജെപി പാർലമെന്റ് മാർച്ച്; തടയാൻ ദില്ലി പൊലീസ്, കനത്ത ജാഗ്രതയിൽ ന​ഗരം, മെട്രോ സ്റ്റേഷനുകൾ വഴി എത്തുന്നവരെ നിരീക്ഷിക്കും

കോക്രോച്ച് ജനത പാർട്ടി ദില്ലിയിൽ പാർലമെന്റ് മാർച്ചിന് ആഹ്വാനം ചെയ്തതോടെ നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. നിരാഹാര സമരം നടത്തിവന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ പോലീസ് ബലമായി ആശുപത്രിയിലേക്ക് മാറ്റി.

Read Full Story

07:15 AM (IST) Jul 20

സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധി; സർവകലാശാലകളിലെ പരീക്ഷകളിൽ മാറ്റമില്ല, കെടിയു പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം നടത്തും

ആഘോഷഫൈനൽ കണക്കിലെടുത്ത് സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധിയാണ്. കേരള, കാലിക്കറ്റ് സർവകലാശാലകൾ ഇന്ന് നിശ്ചയിച്ച പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്.

Read Full Story

06:34 AM (IST) Jul 20

കള്ളൻ വിജയൻ‍ ലേഖനമില്ല; വിഎസിൻ്റെ ഓർമക്കുറിപ്പുമായുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

വിഎസിൻ്റെ ഓർമക്കുറിപ്പുമായുള്ള ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി. മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം എന്ന തലക്കെട്ടോടെയാണ് ഓർമ്മക്കുറിപ്പ്. കള്ളൻ വിജയൻ എന്ന നാടക പ്രവർത്തകനെ കുറിച്ചുള്ള ലേഖനം ഇന്ന് ഇറങ്ങിയ പതിപ്പിലില്ല. മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം എന്ന പേരിലാണ് ഓർമക്കുറിപ്പ്. കെവി സുധാകരൻ ഉൾപ്പെടെയുള്ളവർ എഴുതിയ ഓർമ്മക്കുറിപ്പുകൾ വരാന്തപ്പതിപ്പിലുണ്ട്. ഒന്നാം പേജിലും അവസാന പേജിലുമാണ് ഓർമ്മക്കുറിപ്പുകൾ ഉള്ളത്. ഇന്നലെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് വാരാന്ത പതിപ്പ് പുറത്തിറക്കിയിരുന്നില്ല.

06:33 AM (IST) Jul 20

കോൺ​ഗ്രസിൽ മഞ്ഞുരുകുന്നു; ഒടുവിൽ അലോഷ്യസ് സേവ്യറെ കാണാൻ മുഖ്യമന്ത്രി, ഇന്നോ നാളെയോ കൂടിക്കാഴ്ച നടത്തും

ഗവൺമെന്റ് പ്ലീഡർ വിവാദത്തിൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിയുമായി ഇന്നോ നാളെയോ കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് അനുമതി നൽകിയിരുന്നു. നേരത്തെ പരാതിപ്പെടാൻ എത്തിയിട്ടും മുഖ്യമന്ത്രി കാണാൻ കൂട്ടാക്കിയില്ലെന്നായിരുന്നു കെ.എസ്.യുവിന്റെ പ്രധാന പരാതി. കൊച്ചിയിലെ എസ്.എച്ച് കോളേജിൽ നടന്ന പരിപാടിക്കിടെ അലോഷ്യസ് സേവ്യറെ കണ്ടിട്ടും മുഖ്യമന്ത്രി മുഖം കൊടുക്കാതെ പോയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്.

06:33 AM (IST) Jul 20

എഫ്സിആര്‍എ അടക്കം 6 ബില്ലുകള്‍ അവതരിപ്പിക്കാൻ സർക്കാർ; പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം, സിജെപി മാർച്ച്

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. എഫ്സിആര്‍എ നിയമഭേദഗതിയടക്കം 6 ബില്ലുകള്‍ ഈ സമ്മേളന കാലത്ത് അവതരിപ്പിക്കും. വന്ദേമാതരത്തെ അധിക്ഷേപിച്ചാല്‍ തടവ് ശിക്ഷ ഉറപ്പ് വരുത്തുന്ന ബില്ല് ഇന്ന് രാജ്യസഭയില്‍ അമിത് ഷാ അവതരിപ്പിക്കും. പ്രതിപക്ഷത്തെ ഭിന്നതക്കിടെ കോണ്‍ഗ്രസ് വിളിച്ച ഇന്ത്യ സഖ്യം യോഗം ഇന്ന് രാവിലെ ചേരും. അയോധ്യ, നീറ്റ് ക്രമക്കേടടക്കം വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാകും. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനായി 360 പേരുടെ പിന്തുണ സമ്മേളനത്തിൽ ഉറപ്പാക്കാനുള്ള നീക്കം ബിജെപി ഇനിയും ഉപേക്ഷിച്ചിട്ടില്ല.

06:32 AM (IST) Jul 20

തലയുയർത്തി മടങ്ങാം ലിയോ, ഫുട്ബോൾ ചരിത്രം എക്കാലവും നിങ്ങളെ ഓർക്കും..; കണ്ണീരണിഞ്ഞ് മെസി!

രണ്ടാം ലോകകപ്പ് എന്ന സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കാൻ കഴിയാതെ ലയണൽ മെസി. സ്പെയിനിനെതിരെ പത്ത് പേരായി ചുരുങ്ങിയിട്ടും അവസാന നിമിഷങ്ങളിൽ മെസി കാഴ്ചവച്ച പോരാട്ടവീര്യം അർജന്റീനയെ തുണച്ചില്ല. നൂറ്റിപതിനാറാം മിനിറ്റിൽ ഫെറാൻ ടോറസിലൂടെ വിജയഗോൾ നേടിയ സ്‌പെയിൻ ഒരൊറ്റ ഗോളിലൂടെ മത്സരം സ്വന്തമാക്കിയിരുന്നു. അതേസമയം സമയം കരിയറിലെ മികച്ച ലോകകപ്പ് കണക്കുകളുമായാണ് മെസി ഇന്ന് ഫൈനൽ കളിക്കാൻ ഇറങ്ങിയത്. ബ്രസീൽ ഇതിഹാസം കഫുവിന് ശേഷം മൂന്ന് ലോകകപ്പ് ഫൈനലുകളിൽ ടീമിനെ നയിക്കുന്ന ക്യാപ്റ്റൻ കൂടിയാണ് മെസി. ഇത്തവണ 8 ഗോളുകളും 4 അസിസ്റ്റുകളുമായി ടീമിന്റെ നിർണായക മത്സരത്തിലെല്ലാം അവിശ്വസിനീയമായ പ്രകടനമാണ് മെസി കാഴ്‌ചവച്ചത്.


More Trending News