ബറിന്‍റെ താങ്ങുവില 250 രൂപയായി വർദ്ധിപ്പിച്ചു. 200 രൂപയിൽ നിന്ന് 250 രൂപ ആയിട്ടാണ് വർദ്ധിപ്പിച്ചത്

തിരുവനന്തപുരം: റബറിന്‍റെ താങ്ങുവില 250 രൂപയായി വർദ്ധിപ്പിച്ചു. 200 രൂപയിൽ നിന്ന് 250 രൂപ ആയിട്ടാണ് വർദ്ധിപ്പിച്ചത്. ബജറ്റ് പ്രഖ്യാപനം ഉത്തരവായി. ഉത്പാദന ചെലവ് വർധിച്ച സാഹചര്യത്തിൽ താങ്ങുവിലയും വർധിപ്പിക്കണമെന്ന് കർഷകരും റബ്ബർ ഉത്പാദക സംഘങ്ങളും നിരന്തരം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഈ ആവശ്യം പരിഗണിച്ച് സർക്കാർ, റബ്ബറിന്‍റെ വിലയിടിവിൽ നിന്നും റബ്ബർ കർഷകരെ സഹായിക്കാനായി ആരംഭിച്ചിട്ടുള്ള റബ്ബർ പ്രൊഡക്ഷൻ ഇൻസെന്‍റീവ് സ്കീം പ്രകാരമുള്ള താങ്ങുവിലയാണ് 200 ല്‍ നിന്ന് 250 ആയി വർധിപ്പിച്ചത്.