എക്സൈസ് പരിശോധനയിൽ കാടുകയറിയ പുരയിടത്തിൽ നിന്നും കഞ്ചാവു ചെടികൾ കണ്ടെത്തി

തിരുവനന്തപുരം: എക്സൈസ് പരിശോധനയിൽ കാടുകയറിയ പുരയിടത്തിൽ നിന്നും കഞ്ചാവു ചെടികൾ കണ്ടെത്തി. നാട്ടുകാരിൽ നിന്ന് എക്സൈസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. നൗഫിയയുടെ നേതൃത്വത്തിൽ നടത്തിയ റെയിഡിലാണ് ആനാട് പാങ്കോട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര മൈതാനത്തിന് സമീപത്ത് നിന്നും രണ്ടു കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 155 സെന്‍റീമീറ്ററിൽ അധികം ഉയരമുള്ളതാണ് ഒരെണ്ണമെന്നും അടുത്ത ദിവസം കോടതിയിൽ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

വളർത്താനുള്ള സാധ്യത കുറവാണെന്നാണ് എക്സൈസ് വിലയിരുത്തൽ. സമീപത്ത് ഉപയോഗിച്ചവർ ഇതിന്‍റെ വേസ്റ്റ് ഉപേക്ഷിച്ചത് മഴയും കാറ്റും കൊണ്ട് വളർന്നതാകാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥർ പറയുന്നു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും എക്സൈസ് ചൂണ്ടിക്കാട്ടി. അസിസ്റ്റന്‍റ് ഇൻസ്പെക്ടർ സതീഷ് കുമാർ, പിഒമാരായ മഹേഷ്, നജിമുദ്ദീൻ, സജി, സിഇഒ വിഷ്ണു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

YouTube video player