ആഘോഷഫൈനൽ കണക്കിലെടുത്ത് സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധിയാണ്. കേരള, കാലിക്കറ്റ് സർവകലാശാലകൾ ഇന്ന് നിശ്ചയിച്ച പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്.
തിരുവനന്തപുരം: ആഘോഷഫൈനൽ കണക്കിലെടുത്ത് സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും ഇന്ന് അവധിയാണ്. കേരള, കാലിക്കറ്റ് സർവകലാശാലകൾ ഇന്ന് നിശ്ചയിച്ച പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന കെടിയു പരീക്ഷകൾ ഉച്ചയ്ക്ക് ശേഷം നടത്തും. മറ്റ് സർവകലാശാലകളിലെ പരീക്ഷകളിൽ മാറ്റമില്ല. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അവധി പ്രഖ്യാപിച്ചത്.



