കുരുക്ക് മുറുക്കി പൊലീസ്; യുവ ഗുസ്തി താരത്തെ സുശീല്‍ കുമാറും കൂട്ടുകാരും മര്‍ദ്ദിക്കുന്ന ചിത്രങ്ങള്‍ പുറത്ത്

By Web TeamFirst Published May 27, 2021, 10:00 PM IST
Highlights

പരിക്കേറ്റ സാഗര്‍ റാണ എന്ന ഗുസ്തി താരം നിലത്തുവീണു കിടക്കുന്നതും വടിയുമായി സുശീല്‍കുമാറും സംഘവും ചുറ്റും നില്‍ക്കുന്ന ചിത്രങ്ങളുമാണ് പുറത്തുവന്നത്. ഛത്രാസല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് സാഗര്‍ റാണക്കും സുഹൃത്തുക്കളായ രണ്ടുപേര്‍ക്കും സുശീല്‍കുമാറിന്റെയും സംഘത്തിന്റെയും മര്‍ദ്ദനമേല്‍ക്കുന്നത്.
 

ദില്ലി: കൊലപാതക കേസില്‍ അറസ്റ്റിലായ ഒളിമ്പ്യന്‍ സുശീല്‍ കുമാറും സംഘവും കൊല്ലപ്പെട്ട ഗുസ്തി താരത്തെ മര്‍ദ്ദിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. വടികൊണ്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സുശീല്‍കുമാറിന്റെ കൂട്ടുകാരനാണ് ദൃശ്യം ചിത്രീകരിച്ചതെന്ന് പൊലീസ് പറഞ്ഞു. മറ്റുള്ളവരെ ഭയപ്പെടുത്താന്‍ വേണ്ടിയാണ് ഇവര്‍ മര്‍ദ്ദിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. 

പരിക്കേറ്റ സാഗര്‍ റാണ എന്ന ഗുസ്തി താരം നിലത്തുവീണു കിടക്കുന്നതും വടിയുമായി സുശീല്‍കുമാറും സംഘവും ചുറ്റും നില്‍ക്കുന്ന ചിത്രങ്ങളുമാണ് പുറത്തുവന്നത്. ഛത്രാസല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് സാഗര്‍ റാണക്കും സുഹൃത്തുക്കളായ രണ്ടുപേര്‍ക്കും സുശീല്‍കുമാറിന്റെയും സംഘത്തിന്റെയും മര്‍ദ്ദനമേല്‍ക്കുന്നത്. പരിക്കേറ്റ സാഗര്‍ പിന്നീട് ആശുപത്രിയില്‍വെച്ച് മരിച്ചു. ഗുസ്തിതാരങ്ങള്‍ക്കിടയില്‍ തങ്ങളുടെ മേധാവിത്തം ഉറപ്പിക്കാനാണ് ഇവര്‍ കൃത്യം ചെയ്തതെന്നും പൊലീസ് പറയുന്നു. മെയ് 18ന് അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സുശീല്‍കുമാര്‍ കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം അംഗീകരിച്ചില്ല. തുടര്‍ന്ന് സുശീല്‍കുമാര്‍ ഒളിവില്‍ പോയി. 2008 ബീജിങ് ഒളിമ്പിക്‌സില്‍ വെങ്കലവും 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളിയും നേടിയ താരമാണ് സുശീല്‍. 

ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ നടന്ന കൈയാങ്കളിക്കിടെ ദില്ലി ഛത്രസാല്‍ സ്റ്റേഡിയത്തില്‍വെച്ച് സാഗര്‍ കൊല്ലപ്പെട്ടത്. ഇതിന് ശേഷം ഒളിവില്‍ പോയ സുശീലിനെ 19 ദിവസത്തെ തെരച്ചിലിനൊടുവില്‍ പഞ്ചാബില്‍ നിന്ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഗുണ്ടാത്തലവന്‍മാരുമായി സുശീലിന് ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണ വിഷയമാണ്. ഒളിവില്‍ കഴിയാന്‍ സുശീലിന് ഇവരുടെ സഹായം ലഭിച്ചോ എന്നതും പരിശോധിക്കുന്നു. എന്നാല്‍ ഗുണ്ടാബന്ധം സംബന്ധിച്ച്സുശീല്‍ മൗനം പാലിക്കുന്നതായി ദില്ലി പറഞ്ഞു. ഫോറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ സംഭവസ്ഥലത്ത് നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവുകള്‍ ശേഖരിച്ചുവരിയാണ്. ഇതിന്റെ ഭാഗമായി സുശീലിനെ ചൊവ്വാഴ്ച രാവിലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചിരുന്നു.നോര്‍ത്തേണ്‍ റെയില്‍വേയില്‍ സീനിയര്‍ കമേര്‍ഷ്യല്‍ മാനേജരാണ് സുശീല്‍ കുമാര്‍. 2015 മുതല്‍ അഞ്ച് വര്‍ഷമായി ഡല്‍ഹിയില്‍ ഡപ്യൂട്ടേഷനിലായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!