കയ്യെത്തും ദൂരെ രാംകുമാറിന് കിരീടം നഷ്ടമായി; പോരാട്ട വീര്യത്തിന്‍റെ പേരില്‍ അഭിമാനിക്കാം

By Web DeskFirst Published Jul 23, 2018, 12:16 AM IST
Highlights
  • അവസാന സെറ്റില്‍ അമേരിക്കന്‍ താരം കരുത്ത് കാട്ടിയതോടെ രാംകുമാറിന്‍റെ കിരീട പ്രതീക്ഷ നഷ്ടമായി

ദില്ലി: ഇന്ത്യന്‍ താരം രാംകുമാർ രാമനാഥൻ ഹാൾ ഓഫ് ഫെയിം ടെന്നീസ് ടൂർണമെന്‍റിന്‍റെ കലാശക്കളിയില്‍ പരാജയപ്പെട്ടു. അമേരിക്കന്‍ താരം സ്റ്റീവ്  ജോൺസനാണ് രാംകുമാറിന്‍റെ കിരീടപ്രതീക്ഷ അവസാനിപ്പിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ജോണ്‍സന്‍റെ വിജയം. സ്കോര്‍ 7-5, 3-6, 6-2.

ആദ്യസെറ്റില്‍ മികച്ച പോരാട്ടം കാഴ്ചവെച്ചെങ്കിലും രാംകുമാറിന് സ്വന്തമാക്കാനായില്ല. എന്നാല്‍ രണ്ടാം സെറ്റ് ഇന്ത്യന്‍ താരം പിടിച്ചെടുത്തതോടെ മത്സരം ആവേശകരമായി. പക്ഷെ അവസാന സെറ്റില്‍ അമേരിക്കന്‍ താരം കരുത്ത് കാട്ടിയതോടെ രാംകുമാറിന്‍റെ കിരീട പ്രതീക്ഷ നഷ്ടമായി. 

നേരത്തെ സെമിയിൽ അമേരിക്കൻ താരം ടിം സ്മൈസെക്കിനെ തോൽപ്പിച്ചാണ് രാംകുമാർ ഫൈനലിൽ എത്തിയത്. സ്കോർ 6.4, 7.5.

tags
click me!