ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം

By Web DeskFirst Published Dec 18, 2017, 3:10 PM IST
Highlights

ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നേറ്റം. ശ്രീലങ്കയുമായുള്ള പരമ്പരയില്‍ ഇന്ത്യയെ നയിച്ച രോഹിത്ത് ശര്‍മ്മ ബാറ്റ്സ്മാന്മാരുടെ ഐസിസി റാങ്കിങ്ങില്‍ രണ്ട് റാങ്ക് മുകളിലേക്ക് കയറി അഞ്ചാം റാങ്കില്‍ എത്തി. ശ്രീലങ്കയ്ക്കെതിരെ കഴിഞ്ഞ ദിവസം വിശാഖപട്ടണത്തെ വിജയത്തോടെ 2-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

ഇതോടൊപ്പം ഐസിസി റാങ്കിങ്ങില്‍ രോഹിത്ത് ശര്‍മ്മ ആദ്യമായി 800 പൊയന്‍റ് കടന്നു. ഇപ്പോള്‍ ഐസിസി റാങ്കിങ്ങില്‍ 825 പൊയന്‍റാണ് രോഹിത്തിന്. 2016 ഫെബ്രുവരിയില്‍ രോഹിത്ത് ശര്‍മ്മ ഐസിസി റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. 

ശ്രീലങ്കയ്ക്കെതിരെ മൊഹാലിയില്‍ രോഹിത്ത് ശര്‍മ്മ ഏകദിന കരിയറിലെ മൂന്നാമത്തെ ഇരട്ട സെഞ്ച്വറി നേടിയിരുന്നു. പരമ്പരയില്‍ 217 റണ്‍സ് നേടി ടോപ്പ്സ്കോററും രോഹിത്തായിരുന്നു.

അതേ സമയം ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ശിഖര്‍ ധവാന്‍ 14മത്തെ സ്ഥാനത്ത് എത്തി. ഇന്ത്യന്‍ ബൗളര്‍ ചാഹല്‍ 28മത്തെ സ്ഥാനത്ത് നിന്ന് 23 സ്ഥാനത്ത് എത്തിയിട്ടുണ്ട്. കുല്‍ദീപ് യാദവ് 16 സ്ഥാനം മുന്നോട്ട് വന്ന് 56 സ്ഥാനത്ത് എത്തി. ഹാര്‍ദ്ദിക്ക് പാണ്ഡ്യ 10 സ്ഥാനങ്ങള്‍ വര്‍ദ്ധിപ്പിച്ച് ഓള്‍റൗണ്ടറുടെ പട്ടികയില്‍ 45മത്തെ സ്ഥാനത്ത് എത്തി. 

click me!