ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസ താരം റൊണാള്‍ഡോ ആശുപത്രിയില്‍

By Web TeamFirst Published Aug 13, 2018, 8:40 AM IST
Highlights

ബ്രസീലിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍  ഒരാളായ റൊണാള്‍ഡോയ്ക്ക് അവധി ആഘോഷത്തിനിടയിലാണ് ന്യൂമോണിയ ബാധിച്ചത്. 

റിയോ ഡി ജെനീറോ: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസ താരം റൊണാല്‍ഡോ ആശുപത്രിയില്‍. ന്യൂമോണിയ ബോധയെ തുടര്‍ന്നാണ് റൊണാള്‍ഡോയെ ഇബീസ ദ്വീപിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച താരം അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. ബ്രസീലിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍  ഒരാളായ റൊണാള്‍ഡോയ്ക്ക് അവധി ആഘോഷത്തിനിടയിലാണ് ന്യൂമോണിയ ബാധിച്ചത്. 


നാല്‍പ്പത്തൊന്നുകാരനായ താരം ബ്രസീലിനായി 62 ഗോളുകള്‍ നേടിയിട്ടുണ്ട്. 2002 ലോകകപ്പ് ഫൈനലില്‍ ജര്‍മനിയെ തോല്‍പിച്ചതില്‍ റൊണാള്‍ഡോയുടെ പ്രകടനം നിര്‍ണായകമായിരുന്നു. മുന്‍ റയല്‍ മാഡ്രിഡ് താരമായ റൊണാള്‍ഡോ ബാര്‍സലോണ, ഇന്റര്‍ മിലാന്‍, എസി മിലാന്‍ എന്നീ ടീമുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.
 

click me!