ചാഹല്‍ കറക്കി വീഴ്ത്തി, ജോലി ഭംഗിയാക്കി പേസര്‍മാര്‍; മെല്‍ബണില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 231

By Web TeamFirst Published Jan 18, 2019, 12:07 PM IST
Highlights

യൂസ്‌വേന്ദ്ര ചാഹലിന്റെ തകര്‍പ്പന്‍ ബൗളങ്ങിന്റെ പിന്‍ബലത്തില്‍ ഓസ്‌ട്രേലിയയെ ചെറിയ സ്‌കോറിലൊതുക്കി ഇന്ത്യ. 10 ഓവറില്‍ 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയ ചാഹലിന്റെ പ്രകടനത്തില്‍ തകര്‍ത്ത ഓസീസ് 48.4 ഓവറില്‍ 230ന് എല്ലാവരും പുറത്തായി. ഭുവേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

മെല്‍ബണ്‍:  യൂസ്‌വേന്ദ്ര ചാഹലിന്റെ തകര്‍പ്പന്‍ ബൗളങ്ങിന്റെ പിന്‍ബലത്തില്‍ ഓസ്‌ട്രേലിയയെ ചെറിയ സ്‌കോറിലൊതുക്കി ഇന്ത്യ. 10 ഓവറില്‍ 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയ ചാഹലിന്റെ പ്രകടനത്തില്‍ തകര്‍ത്ത ഓസീസ് 48.4 ഓവറില്‍ 230ന് എല്ലാവരും പുറത്തായി. ഭുവേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ഏകദിനത്തില്‍ ചാഹലിന്റെ മികച്ച പ്രകടനമാണിത്. 58 റണ്‍സ് നേടിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് ഏകദിന പരമ്പരയും സ്വന്തമാക്കാം. 

മൂന്നാം ഓവറിന്റെ അഞ്ചാം പന്തില്‍ തന്നെ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഭുവിയുടെ ഗുഡ് ലെങ്ത് പന്തില്‍ ബാറ്റ് വച്ച കാരി സെക്കന്‍ഡ് സ്ലിപ്പില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കി. ഒമ്പതാം ഓവറില്‍ ഭുവനേശ്വര്‍ രണ്ടാം പ്രഹരം ഏല്‍പ്പിച്ചു. ഭുവിയുടെ മനോഹരമായ ഇന്‍സ്വിങ്ങറില്‍ ഫിഞ്ച് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഏകദിനത്തില്‍ മൂന്ന് തവണയും ഫിഞ്ച് ഭുവിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. എ്ന്നാല്‍ പിന്നീട് ഒത്തുച്ചേര്‍ന്ന മാര്‍ഷ്- ഖവാജ സഖ്യം ഓസീസിനെ തകര്‍ച്ചയില്‍ നിന്ന കരകയറ്റി. ഇരുവരും 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവരേയും ഒരു ഓവറില്‍ പുറത്താക്കി ചാഹല്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. മാര്‍ഷിനെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയപ്പോള്‍ ഖവാജയെ ചാഹല്‍ സ്വന്തം പന്തില്‍ ക്യാച്ചെടുത്തു. 

പിന്നാലെ എത്തിയ മാര്‍കസ് സ്റ്റോയിനിസ് (10), ഗ്ലെന്‍ മാക്‌സ്‌വെല്‍ (26), ജേ റിച്ചാര്‍ഡ്‌സണ്‍ (16), ആഡം സാംപ (8), സ്റ്റാന്‍ലേക്ക് (0) എന്നിവര്‍ക്കാര്‍ക്കും പിടിച്ചുനില്‍്ക്കാന്‍ സാധിച്ചില്ല. ഈ സാഹചര്യത്തില്‍ തുണയായത് ഹാന്‍ഡ്‌സകോംപിന്റെ ഇന്നിങ്‌സാണ്.  പീറ്റര്‍ സിഡില്‍ പുറത്താവാതെ നിന്നു. നേരത്തെ, ഓപ്പണ്‍മാരായ അലക്‌സ് കാരി (5), ആരോണ്‍ ഫിഞ്ച് (14), ഷോണ്‍ മാര്‍ഷ് (39), ഉസ്മാന്‍ ഖവാജ (34) എന്നിവരെയാണ് ഓസീസിന് നഷ്ടമായത്. 

പരമ്പരയില്‍ ഇരു ടീമുകളും ഓരോ വിജയം നേടി ഒപ്പത്തിനൊപ്പമാണ്. ഇന്ന് മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. വിജയ് ശങ്കര്‍ ഇന്ത്യയുടെ ഏകദിന ജേഴ്‌സിയില്‍ അരങ്ങേറി. അമ്പാടി റായുഡുവിന് പകരം കേദാര്‍ ജാദവും കുല്‍ദീപ് യാദവിന് പകരം  യൂസ്‌വേന്ദ്ര ചാഹലും ടീമിലെത്തി. കഴിഞ്ഞ മത്സരത്തില്‍ മോശം പ്രകടനം പുറത്തെടുത്ത മുഹമ്മദ് സിറാജിന് പകരമായിട്ടാണ് വിജയ് ശങ്കര്‍ ടീമിലെത്തിയത്. ഇന്ത്യക്ക് വേണ്ടി ട്വന്റി20 കളിച്ച താരമാണ് വിജയ് ശങ്കര്‍.

രണ്ട് മാറ്റങ്ങളാണ് ഓസ്‌ട്രേലിയ വരുത്തിയത്. പരിക്ക് കാരണം ജേസണ്‍ ബെഹ്‌റന്‍ഡോര്‍ഫിന് പകരം ബില്ലി സ്റ്റാന്‍ലേക്ക് ടീമിലെത്തി. നഥാന്‍ ലിയോണിന് പകരം ആഡം സാംപയും ഇന്ന് കളിക്കും. 

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, എം.എസ്. ധോണി, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, യൂസ്‌വേന്ദ്ര ചാഹല്‍.

click me!