'16-ാം വയസ്സില്‍ യു എസിലേക്ക് കുടിയേറി, പിതാവിന്‍റെ മനക്കരുത്ത് പ്രചോദനമായി': ജെഫ് ബെസോസ്

By Web TeamFirst Published May 18, 2019, 9:47 AM IST
Highlights

'1962-ല്‍ തനിച്ച് യുഎസിലെത്തിയ മൈക്ക് ബെസോസിന് ഇംഗ്ലീഷ് ഭാഷ വളരെ കുറച്ച് മാത്രമെ അറിയാമായിരുന്നുള്ളൂ. പക്ഷേ ഭാഷയിലെ പ്രശ്നങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തിന്‍റെ അമേരിക്കന്‍ സ്വപ്നത്തിന് തടസ്സമായില്ല'-  ജെഫ് ബെസോസ് പറഞ്ഞു. 

സാന്‍ഫ്രാന്‍സിസ്കോ: പിതാവിനെ മനക്കരുത്ത് പ്രചോദനമായെന്ന് ലോകസമ്പന്നനും ആമസോണ്‍ മേധാവിയുമായ ജെഫ് ബെസോസ്. 16-ാം വയസ്സില്‍ ക്യൂബയില്‍ നിന്ന് യു എസിലെത്തിയ പിതാവിന്‍റെ നിശ്ചയദാര്‍ഢ്യവും ശുഭാപ്തി വിശ്വാസവുമാണ് ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ കാരണമായതെന്നും ബെസോസ് കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് ജെഫ് ബെസോസ് പിതാവായ മൈക്ക് ബെസോസിനെ അനുസ്മരിച്ചത്. 

'1962-ല്‍ തനിച്ച് യുഎസിലെത്തിയ മൈക്ക് ബെസോസിന് ഇംഗ്ലീഷ് ഭാഷ വളരെ കുറച്ച് മാത്രമെ അറിയാമായിരുന്നുള്ളൂ. പക്ഷേ ഭാഷയിലെ പ്രശ്നങ്ങള്‍ ഒന്നും തന്നെ അദ്ദേഹത്തിന്‍റെ അമേരിക്കന്‍ സ്വപ്നത്തിന് തടസ്സമായില്ല'-  ജെഫ് ബെസോസ് പറഞ്ഞു. 

ആളുകള്‍ എങ്ങനെയാണ് പരസ്പരം സഹായിക്കുന്നതെന്ന്  എന്‍റെ പിതാവിന്‍റെ യുഎസ് യാത്ര  വെളിപ്പെടുത്തുന്നു. സ്റ്റാച്യൂ ആഫ് ലിബര്‍ട്ടിയിലെ പുതിയ മ്യൂസിയം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ അദ്ദേഹത്തെ ഓര്‍ക്കുവാന്‍ സാധിച്ചു- ജെഫ് ട്വിറ്ററില്‍ കുറിച്ചു. പിതാവിനെ അനുസ്മരിച്ച് സംസാരിക്കുന്നതിന്‍റെ വീഡിയോയും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു. 

ജെഫ് ബെസോസിന്‍റെ വളര്‍ത്തച്ഛനാണ് മൈക്ക് ബെസോസ്. ജെഫിന് നാല് വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്‍റെ അമ്മ മൈക്ക് ബെസോസിനെ വിവാഹം ചെയ്യുന്നത്. ഫോബ്സിന്‍റെ ഈ വർഷത്തെ ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ജെഫ് ബെസോസ് ആണ് ഒന്നാം സ്ഥാനത്ത്. 13,100 കോടി ഡോളറിന്‍റെ ആസ്തിയാണ് ജെഫ് ബെസോസ്സിനുള്ളത്.

My dad’s journey to the U.S. shows how people come together to help each other. We got a chance to celebrate him last night for the opening of the Statue of Liberty’s new museum. This is his story. https://t.co/VdOtlPY953 pic.twitter.com/E4C1KPho2u

— Jeff Bezos (@JeffBezos)

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.

click me!