Published : May 18, 2025, 06:36 AM ISTUpdated : May 22, 2025, 09:19 AM IST

കോഴിക്കോട് തീപിടിത്തം: അഞ്ച് മണിക്കൂറുകളിൽ തീ നിയന്ത്രണ വിധേയം, പൂർണമായും അണഞ്ഞില്ല, നഗരമെങ്ങും കറുത്ത പുക

Summary

പിഎസ്എൽവി സി 61 വിജയകരമായി വിക്ഷേപിച്ചു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09-നെയാണ് അറുപത്തിമൂന്നാം ദൗത്യത്തിൽ പിഎസ്എൽവി ബഹിരാകാശത്ത് എത്തിച്ചിരിക്കുന്നത്. രാവിലെ 5.59 ന് ശ്രീഹരിക്കോട്ടയിലായിരുന്നു വിക്ഷേപണം.

കോഴിക്കോട് തീപിടിത്തം: അഞ്ച് മണിക്കൂറുകളിൽ തീ നിയന്ത്രണ വിധേയം, പൂർണമായും അണഞ്ഞില്ല, നഗരമെങ്ങും കറുത്ത പുക

11:26 PM (IST) May 18

അഞ്ച് മണിക്കൂറുകളിൽ തീ നിയന്ത്രണ വിധേയം, പൂർണമായും അണഞ്ഞില്ല.  നഗരമെങ്ങും കറുത്ത പുക

അഞ്ച് മണിക്കൂറുകൾക്ക് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്

കൂടുതൽ വായിക്കൂ

10:06 PM (IST) May 18

കോഴിക്കോട് തീപിടിത്തത്തിൽ അന്വേഷണം, കളക്ടറോട് ചീഫ് സെക്രട്ടറി റിപ്പോർട്ട് തേടി 

രണ്ട് ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി.

കൂടുതൽ വായിക്കൂ

09:31 PM (IST) May 18

നാലാം മണിക്കൂറിലും തീയണക്കാൻ തീവ്രശ്രമം, കത്തിയമർന്ന് കെട്ടിടം; പ്രദേശത്ത് കനത്ത ജാഗ്രത

അഗ്നിശമന സേനാ ഉദ്യോഗസ്ഥർക്ക് കെട്ടിടത്തിന് ഉള്ളിലേക്ക് കടക്കാൻ സാധിച്ചിട്ടില്ല. 

കൂടുതൽ വായിക്കൂ

09:22 PM (IST) May 18

വേടന്റെ പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധിപ്പേർക്ക് പരിക്ക്, നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശി

വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് വേദിയിലേയ്ക്കുള്ള പ്രവേശനം നേരത്തെ അവസാനിക്കേണ്ടി വന്നിരുന്നു.  

കൂടുതൽ വായിക്കൂ

08:50 PM (IST) May 18

മലബാറിലെ മുഴുവൻ അഗ്നിശമന സേനകൾക്കും സ്ഥലത്തെത്താൻ നിർദേശം നൽകി: ഫയർ ഫോഴ്സ് ഡിജിപി

ഇതാണ് തീയണയ്ക്കുന്നതിൽ കാല താമസം വരുന്നതിന് കാരണമെന്നും ഫയർ ഫോഴ്സ് ഡിജിപി വിശദീകരിക്കുന്നു.  

കൂടുതൽ വായിക്കൂ

07:39 PM (IST) May 18

2 മണിക്കൂറിന് ശേഷവും തീ കൂടുതൽ പടരുന്നു, നഗരമെങ്ങും കറുത്ത പുക; ജാഗ്രതാ നിർദ്ദേശം 

പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഷോപ്പിങ് കോംപ്ലക്സും ഏതാണ്ട് പൂർണമായി കത്തി നശിച്ചു. 

കൂടുതൽ വായിക്കൂ

07:13 PM (IST) May 18

കോഴിക്കോട് തീപിടിത്തം; ഒന്നരമണിക്കൂറായിട്ടും തീയണയ്ക്കാനായില്ല, തീ നിയന്ത്രണ വിധേയമാക്കാനാണ് ശ്രമമെന്ന് കളക്ടർ

ആർക്കും അപകടം ഇല്ലെന്നും കളക്ടർ പറഞ്ഞു. നിലവിൽ തീ അണയ്ക്കാനായിട്ടില്ല. വൈകുന്നേരം അഞ്ചരയോടെയാണ് പുതിയ ബസ് സ്റ്റാൻ്റിൽ തീപിടിത്തമുണ്ടായത്.

കൂടുതൽ വായിക്കൂ

06:43 PM (IST) May 18

ബംഗളൂരുവില്‍ നിന്ന് കാറില്‍ വരികയായിരുന്ന പ്രതികള്‍, കുന്ദമംഗലത്ത് വെച്ച് പൊക്കി, പിടിച്ചത് എംഡിഎംഎ

രാവിലെ ആറ് മണിയോടെ കുന്ദമംഗലം ഓവുങ്ങരയില്‍ വെച്ചാണ് പ്രതികള്‍ രാസ ലഹരിയുമായി പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് കാറില്‍ വരികയായിരുന്നു പ്രതികള്‍. 

കൂടുതൽ വായിക്കൂ

06:29 PM (IST) May 18

കോട്ടമൈതാനത്തെ വേടന്റെ പരിപാടിയിൽ വൻ തിരക്ക്; വേദിയിലേയ്ക്കുള്ള പ്രവേശനം അവസാനിപ്പിച്ചു,തിരക്ക് നിയന്ത്രിക്കും

ഇന്ന് രാവിലെ പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിലും വേടൻ പങ്കെടുത്തിരുന്നു. വേടനെ സ്വാ​ഗതം ചെയ്താണ് മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങിയത്.

കൂടുതൽ വായിക്കൂ

06:18 PM (IST) May 18

കോട്ടയം മെഡിക്കൽ കോളേജിലെ ടോയ്ലറ്റിൽ വീണുകിടന്ന് അഭിനയിച്ച് ശ്രീനാഥ് ഭാസി: സെറ്റിൽ അമ്പരപ്പ്

കോട്ടയം മെഡിക്കൽ കോളേജ് ടോയ്‌ലറ്റിൽ വീണുകിടന്ന് അഭിനയിച്ച ശ്രീനാഥ് ഭാസിയുടെ അസാധാരണ അഭിനയ മികവ് 'ആസാദി' സിനിമയുടെ സെറ്റിൽ ഏവരെയും അമ്പരപ്പിച്ചു.

കൂടുതൽ വായിക്കൂ

06:10 PM (IST) May 18

'ആ ബസില്‍ എന്താണ് നടന്നത്': തീയറ്ററില്‍ 'ത്രില്ലര്‍ ചിത്രം' വന്‍ പരാജയം, 21മത്തെ ദിവസം ഒടിടിയില്‍

സിബിരാജ് നായകനായ ത്രില്ലർ ചിത്രം ടെൻ ഹവേഴ്സ് ഒടിടിയിൽ റിലീസ് ചെയ്തു. 

കൂടുതൽ വായിക്കൂ

05:40 PM (IST) May 18

കോഴിക്കോട് പുതിയ ബസ്റ്റാൻഡിൽ കടയിൽ വൻ തീപിടുത്തം

ഫയർഫോഴ്സും നാട്ടുകാരും തീ അണിക്കാൻ ശ്രമിക്കുന്നു.
 

കൂടുതൽ വായിക്കൂ

05:22 PM (IST) May 18

ദാരുണം; മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന സഹോദരങ്ങളിൽ ഒരാൾ കൂടി മരിച്ചു, സഹോദരൻ ചികിത്സയിൽ

സഹോദരൻ അമ്പാടി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.  

കൂടുതൽ വായിക്കൂ

05:14 PM (IST) May 18

ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വീണ്ടും മെത്രാപ്പോലീത്ത; നിരണം ഭദ്രാസനത്തിന്‍റെ ചുമതലയിലേക്ക് നിയമനം

2023 ൽ കൂറിലോസ് സ്വയം (സ്ഥാനത്യാഗം) ചുമതല ഒഴിഞ്ഞിരുന്നു. അതേസമയം, ഗീവർഗീസ് മാർ ബർണബാസ് യാക്കോബായ സഭ നിരണം ഭദ്രാസനത്തിന്‍റെ സഹായ മെത്രാപ്പോലീത്ത സ്ഥാനം രാജിവെച്ചു

കൂടുതൽ വായിക്കൂ

05:12 PM (IST) May 18

വീടിനുള്ളിൽ അച്ഛനെ മരിച്ച നലയിൽ കണ്ടെത്തി; പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് മകൻ, അറസ്റ്റ്

പോസ്റ്റുമോർട്ടത്തിൽ കണ്ട പരിക്കുകൾ കൊലപാതക സൂചനയിലേക്ക് വിരൽ ചൂണ്ടിയിരുന്നു. തുടർന്ന് പൊലീസ് മകനെ ചോദ്യം ചെയ്യുകയായിരുന്നു. 

കൂടുതൽ വായിക്കൂ

04:53 PM (IST) May 18

 നിർണായക വിവരങ്ങൾ പുറത്ത്, തട്ടിപ്പ് പണം കടത്തിയത് ഹവാലയായി; അന്വേഷണം ഇഡി ഓഫിസിലെ കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക്

സംസ്ഥാനാന്തര ഹവാല സംഘത്തിലെ കണ്ണിയായ മുകേഷാണ് മുംബൈയിലെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന പണം ഇഡി ഉദ്യോഗസ്ഥർ പറയുന്ന സ്ഥലത്തേക്ക് ഹവാലയായി എത്തിച്ചത്.

കൂടുതൽ വായിക്കൂ

04:50 PM (IST) May 18

അക്യുപങ്ങ്ചർ ചികിത്സയ്ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി; 'അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യദ്രോഹികൾ'

അശാസ്ത്രീയ ചികിത്സയിലൂടെ ജീവൻ നഷ്ടമായ സഹോദരിയുടെ മുഖം ഇപ്പോഴും ഓർമ വരുന്നുവെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

കൂടുതൽ വായിക്കൂ

04:44 PM (IST) May 18

സീ സിനി അവാർഡ് 2025: കാർത്തിക്ക് ആര്യന്‍ മികച്ച നടന്‍, ശ്രദ്ധ കപൂര്‍ മികച്ച നടി

സീ സിനി അവാർഡ് 2025 പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം കാർത്തിക് ആര്യനും മികച്ച നടിയ്ക്കുള്ള പുരസ്കാരം ശ്രദ്ധ കപൂറും നേടി. സ്ത്രീ 2 മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ വായിക്കൂ

04:31 PM (IST) May 18

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; സീരിയല്‍ നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍

തൃക്കാക്കരയിലും തൃശ്ശൂരിലും കോയമ്പത്തൂരിലും വച്ച് 2022ല്‍ പീഡിപ്പിച്ചെന്നും ഈ വര്‍ഷം ഫെബ്രുവരിയില്‍ കോയമ്പത്തൂരിലെത്തിച്ച് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് പരാതി.

കൂടുതൽ വായിക്കൂ

04:06 PM (IST) May 18

ശശി തരൂർ നടത്തുന്ന കാര്യങ്ങൾ കോൺഗ്രസ്‌ അംഗീകരിച്ചിട്ടുണ്ട്, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനില്ല; കുഞ്ഞാലിക്കുട്ടി

മെസ്സി വരുന്നുണ്ടെങ്കിൽ വരുന്നുണ്ടെന്ന് പറയുക. ഇല്ലെങ്കിൽ ഇല്ലെന്നു പറയുക. പൈസയില്ല എന്നു പറഞ്ഞു സംസ്ഥാനത്തിന് നാണക്കേട് ഉണ്ടാക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കൂടുതൽ വായിക്കൂ

03:49 PM (IST) May 18

'ഡാമേജ് കണ്‍ട്രോളോ?': പ്രൊഫൈല്‍ പിക് മാറ്റി ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍, സോഷ്യല്‍ മീഡിയ പ്രതികരണം !

പുതിയ ചിത്രം 'സീതാരേ സമീൻ പർ' റിലീസിന് മുന്നോടിയായി ആമിറിനെതിരെ ഓൺലൈനിൽ ബഹിഷ്‌കരണ ആഹ്വാനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ഈ നീക്കം.

കൂടുതൽ വായിക്കൂ

03:37 PM (IST) May 18

ഇഡി കേസ് ഒതുക്കാൻ കോഴ; ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥന്‍റെ പേര് മാറിപ്പോയെന്ന് പരാതിക്കാരൻ

ഇഡി ഉദ്യോഗസ്ഥനെതിരായ അഴിമതിക്കേസിൽ വിജിലന്‍സ് ഓഫീസിലെത്തി ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായശേഷമാണ് രാവിലെ പറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥന്‍റെ പേര് മാറിപ്പോയെന്ന് അനീഷ് ബാബു പ്രതികരിച്ചത്

കൂടുതൽ വായിക്കൂ

03:18 PM (IST) May 18

സർവകക്ഷി പ്രതിനിധി സംഘ വിവാദം; ഒടുവിൽ ശശി തരൂരിന് വഴങ്ങി കോൺഗ്രസ്, പേരുകളിൽ എതിർപ്പ് ഉയർത്തേണ്ടെന്ന് തീരുമാനം

 പ്രധാനമന്ത്രിയെയും ബിജെപിയെയും പോലെ തരംതാണ രാഷ്ട്രീയം കളിക്കാനില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു

കൂടുതൽ വായിക്കൂ

03:04 PM (IST) May 18

'ദൈവസ്നേഹത്തിന്റെ വഴിയിൽ നിങ്ങൾക്കൊപ്പം നടക്കാൻ ആഗ്രഹിക്കുന്നു, സ്നേഹവും ഐക്യവും പ്രധാനം': മാർപാപ്പ

മാർപാപ്പയായി ലെയോ പതിനാലാമൻ സ്ഥാനമേൽക്കുന്ന ചടങ്ങ് വത്തിക്കാനിൽ പുരോ​ഗമിക്കുകയാണ്. വിശുദ്ധ പത്രോസിന്‍റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചതിനുശേഷമാണ് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചത്. 

കൂടുതൽ വായിക്കൂ

02:49 PM (IST) May 18

ഇഡി ഉദ്യോഗസ്ഥനെതിരായ അഴിമതി കേസ്; ആഭ്യന്തര അന്വേഷണം തുടങ്ങി ഇഡി, നിര്‍ണായക തെളിവുകള്‍ കിട്ടിയെന്ന് വിജിലന്‍സ്

ഇ ഡി ഡയറക്ടർ കൊച്ചി സോണൽ ഓഫീസിനോട് ആരോപണത്തിൽ റിപ്പോർട്ട് തേടി. അസിസ്റ്റന്‍റ് ഡയറക്ടർ ശേഖർ കുമാറിനെതിരായ ആരോപണം പരിശോധിക്കാനാണ് നിർദ്ദേശം.

കൂടുതൽ വായിക്കൂ

02:19 PM (IST) May 18

അതിഥി തൊഴിലാളിയോട് പണം കടം ചോദിച്ചു, കൊടുത്തില്ല; പാലത്തിൽ വെച്ച് വധശ്രമം, അഴീക്കോട് യുവാവ് അറസ്റ്റിൽ

വ്യാഴാഴ്ച രാത്രി എട്ടിന് കൊടുങ്ങല്ലൂർ മഞ്ഞളിപ്പള്ളി പാലത്തിന് സമീപം വെച്ചാണ് പ്രതി അതിഥി തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.

കൂടുതൽ വായിക്കൂ

02:19 PM (IST) May 18

യുവാവിനെ തട്ടിക്കൊണ്ടുപോയി കഴുത്തിൽ തുണി മുറുക്കി മുദ്രപത്രം ഒപ്പിടുവിച്ചു; തൃത്താല സ്വദേശികളായ 3പേർ അറസ്റ്റിൽ

കൂറ്റനാട് സ്വദേശി നൗഷാദിന്‍റെ പരാതിയിലാണ് മൂന്ന് പേരും പിടിയിലായത്. ബിസിനസുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണം. 
 

കൂടുതൽ വായിക്കൂ

02:08 PM (IST) May 18

15 വർഷത്തിന് ശേഷം പ്രിയദർശൻ- അക്ഷയ് കുമാർ കോമ്പോ; 'ഭൂത് ബം​ഗ്ല' ഷൂട്ടിം​ഗ് പൂർത്തിയായി

ഒരു കാലത്ത് ബോളിവുഡിന്‍റെ ഹിറ്റ് കോമ്പോ ആയിരുന്നു പ്രിയദര്‍ശന്‍- അക്ഷയ് കുമാര്‍.

കൂടുതൽ വായിക്കൂ

01:54 PM (IST) May 18

മഴ കനക്കുന്നു; നാളെ 4 ജില്ലകളിലും 20ന് 5 ജില്ലകളിലും ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലടക്കം കനത്ത ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 

കൂടുതൽ വായിക്കൂ

01:44 PM (IST) May 18

നിയമവ്യവസ്ഥയെ വെല്ലുവിളിച്ച ആൾക്കെതിരെ ഒരു മാസം എടുത്താണ് കേസെടുത്തത്, തനിക്കെതിരെ 3 ദിവസത്തിനുള്ളിൽ; സുധാകരൻ

നെഗറ്റീവ് പറഞ്ഞ് പോസിറ്റീവ് ആക്കുന്ന പ്രസംഗ തന്ത്രമാണ് താൻ ഉപയോഗിച്ചത്. തനിക്കെതിരെ കേസെടുത്തതിൽ ശരിയല്ലാത്ത ആലോചന നടന്നിട്ടുണ്ടെന്നും ജയിലിൽ പോകാൻ തയാറെന്നും ജി സുധാകരൻ പ്രതികരിച്ചു. 

കൂടുതൽ വായിക്കൂ

01:39 PM (IST) May 18

വാഴ്ന്ത് പാര്..; മലയാളി പ്രിയവും നേടിയ ടൂറിസ്റ്റ് ഫാമിലിയിലെ ​ഗാനമെത്തി

മെയ് 1ന് റിലീസ് ചെയ്ത ചിത്രം. 

കൂടുതൽ വായിക്കൂ

01:38 PM (IST) May 18

ആഗോള സഭയെ നയിക്കാൻ ലെയോ പതിനാലാമൻ, ജനസാഗരമായി സെന്‍റ് പീറ്റേഴ്സ് ചത്വരം, സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി

സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ചത്വരത്തിലെ പ്ര​​​​ധാ​​​​ന  ​​​​വേ​​​​ദി​​​​യി​​​​ലാണ് ചടങ്ങുകള്‍ നടക്കുന്നത്. കുര്‍ബാനമധ്യേ വലിയ ഇടയന്‍റെ വസ്ത്രവും സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്‍റെ പിന്‍ഗാമിയായി മാര്‍പാപ്പ സഭയുടെ സാരഥ്യം ഏറ്റെടുക്കും. 

കൂടുതൽ വായിക്കൂ

01:20 PM (IST) May 18

യുവാവിനെ കാറിടിപ്പിച്ച് കൊന്ന കേസ്: പ്രതികളായ സിഐഎസ്എഫ് ഉദ്യോ​ഗസ്ഥരെ പിരിച്ചുവിടാൻ നീക്കം

നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരു സിഐഎസ്എഫ് ഇൻസ്പെക്ടറെ കൂടി ചോദ്യം ചെയ്യാൻ പൊലീസ്. ഈ ഉദ്യോ​ഗസ്ഥനോട് നാളെ ഹാജരാകാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. 

കൂടുതൽ വായിക്കൂ

01:10 PM (IST) May 18

സാക്ഷി പറഞ്ഞതിൽ പ്രകോപനം, പ്രതിയുടെ സുഹൃത്തുക്കള്‍ ഹോട്ടൽ അടിച്ചുതകര്‍ത്തു; സംഭവം കോഴിക്കോട്

കോഴിക്കോട് മുക്കം വലിയപറമ്പിലാണ് സംഭവം. ഇന്നലെ രാത്രിയാണ് ഹോട്ടലിനുനേരെ ആക്രമണമുണ്ടായത്.

കൂടുതൽ വായിക്കൂ

01:08 PM (IST) May 18

എറണാകുളം തമ്മനം കുത്താപ്പാടി ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

നാട്ടുകാരാണ് രക്ഷപ്രവർത്തനം നടത്തിയത്. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പു തന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

കൂടുതൽ വായിക്കൂ

01:07 PM (IST) May 18

ലഷ്കർ ഇ തൊയ്ബയടക്കം ഭീകരവാദ സംഘനകളുമായി ബന്ധമുള്ള 2 പേരെ വൈറ്റ് ഹൗസ് ഉപദേശക സമിതിൽ നിയമിച്ച് ട്രംപ്, വിവാദം

തീവ്രവാദ ബന്ധത്തിന് 20 വർഷം തടവ് ലഭിച്ച ഇസ്മായിൽ റോയർ, സൈതുന കോളജിന്റെ സഹസ്ഥാപകൻ ഷെയ്ഖ് ഹംസ യൂസഫ് എന്നിവരെയാണ് ഉപദേശക സമിതിയിലേക്ക് നിയമിച്ചിരിക്കുന്നത്

കൂടുതൽ വായിക്കൂ

12:59 PM (IST) May 18

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

ഇന്നലെ അർധരാത്രിയോടെ ആയിരുന്നു അപകടം. സഹയാത്രികനായ അശ്വിൻ പരിക്കുകളോടെ ചികിത്സയിലാണ്. 

കൂടുതൽ വായിക്കൂ

12:57 PM (IST) May 18

നടുക്കുന്ന ദൃശ്യങ്ങൾ ; അഞ്ചുവയസുകാരനെ തെരുവുനായ ഓടിച്ചിട്ട് കടിച്ചുപറിച്ചു, കോഴിക്കോട് രണ്ടിടങ്ങളിൽ ആക്രമണം

കോഴിക്കോട് രണ്ടിടങ്ങളിൽ തെരുവുനായ ആക്രമണത്തിൽ കുട്ടികള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നഗരത്തിലെ കുറ്റിച്ചിറയിലും കോഴിക്കോട് കുറ്റ്യാടി കാവിലുംപാറ ചാത്തൻകോട്ടുനടയിലുമാണ് കുട്ടികളെ തെരുവുനായക്കള്‍ ആക്രമിച്ചത്

കൂടുതൽ വായിക്കൂ

12:32 PM (IST) May 18

ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന ഭീകരതാവളം പുനർനിർമിക്കാൻ പാക് സർക്കാരിന്‍റെ സഹായം, വെളിപ്പെടുത്തി പിഎംഎംഎൽ

മുംബൈ ആക്രമണം ഉൾപ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഭീകരാക്രമണങ്ങൾ നടത്തിയ ലഷ്കർ-ഇ-തൊയ്ബയുടെ ഭാഗമായ ജമാഅത് ദവയുടെ പോഷക സംഘടനയാണ് പിഎംഎംഎൽ. 

കൂടുതൽ വായിക്കൂ

12:32 PM (IST) May 18

വെടിനിര്‍ത്തല്‍ ധാരണയ്ക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ല; ഇന്ത്യ- പാക് ഡിജിഎംഒ തല ചര്‍ച്ച ഇന്നുണ്ടാകില്ല

ഓപ്പറേഷന്‍ സിന്ദൂറിലെ സേനയുടെ പോരാട്ട വീര്യം, ലക്ഷ്യം ഭേദിച്ചതിന്‍റെ കൂടുതല്‍ തെളിവുകള്‍ പങ്കിട്ടാണ് സൈന്യം ഈ പുതിയ വീഡിയോ പുറത്ത് വിട്ടത്.

കൂടുതൽ വായിക്കൂ

More Trending News