ഇന്ന് രാവിലെ പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിലും വേടൻ പങ്കെടുത്തിരുന്നു. വേടനെ സ്വാ​ഗതം ചെയ്താണ് മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങിയത്.

പാലക്കാട്‌: കോട്ടമൈതാനത്തെ വേടന്റെ പരിപാടിയിൽ വൻ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് വേദിയിലേയ്ക്കുള്ള പ്രവേശനം അവസാനിപ്പിച്ചു. തിരക്ക് നിയന്ത്രിക്കാൻ സംഘാടകർ ശ്രമം തുടരുകയാണ്. ഇന്ന് വൈകുന്നേരമാണ് പാലക്കാട് വേടൻ്റെ പരിപാടി നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കിളിമാനൂരിലെ പരിപാടിയും റ​ദ്ദാക്കിയിരുന്നു. ഇന്ന് രാവിലെ പാലക്കാട് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിലും വേടൻ പങ്കെടുത്തിരുന്നു. വേടനെ സ്വാ​ഗതം ചെയ്താണ് മുഖ്യമന്ത്രി സംസാരിക്കാൻ തുടങ്ങിയത്.

ഈ മാസം 9ന് കിളിമാനൂരിൽ ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് ഉണ്ടായിരുന്ന റാപ്പർ വേടന്റെ പരിപാടി റദ്ദ് ചെയ്തിരുന്നു. സുരക്ഷാക്രമീകരണങ്ങൾ മുൻനിർത്തിയാണ് പരിപാടി റദ്ദ് ചെയ്തത്. സ്റ്റേജ് നിർമ്മിച്ചത് വയലിലായിരുന്നു. കൂടാതെ പരിപാടി കാണാൻ വൻ ജനക്കൂട്ടവും എത്തിയിരുന്നു. പൊലീസിന് റോഡിലെയും, പരിപാടി നടന്ന വയലിലെയും തിരക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല. ആളുകൾ തിങ്ങി എത്തിയതോടെ പരിപാടിയിൽ എത്തിയ പലർക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു. അതിനിടെ, വിവാ​ദങ്ങൾ തൻ്റെ കരിയറിനെ ബാധിച്ചിട്ടുണ്ടെന്നും എല്ലാവർക്കും പേടി ആയ പോലെയാണ് തോന്നുന്നതെന്നും വേടൻ പ്രതികരിച്ചിരുന്നു. ഈ സമയം കടന്നു പോകും. ജാതി ഭീകരത എന്നത് കോമഡിയാണെന്നും വേടൻ പ്രതികരിച്ചിരുന്നു. 

കോട്ടയം മെഡിക്കൽ കോളേജിലെ ടോയ്ലറ്റിൽ വീണുകിടന്ന് അഭിനയിച്ച് ശ്രീനാഥ് ഭാസി: സെറ്റിൽ അമ്പരപ്പ്

https://www.youtube.com/watch?v=Ko18SgceYX8