2023 ൽ കൂറിലോസ് സ്വയം (സ്ഥാനത്യാഗം) ചുമതല ഒഴിഞ്ഞിരുന്നു. അതേസമയം, ഗീവർഗീസ് മാർ ബർണബാസ് യാക്കോബായ സഭ നിരണം ഭദ്രാസനത്തിന്‍റെ സഹായ മെത്രാപ്പോലീത്ത സ്ഥാനം രാജിവെച്ചു

പത്തനംതിട്ട: ഗീവർഗീസ് മാർ കൂറിലോസിനെ വീണ്ടും മെത്രാപ്പോലീത്തയായി നിയമിച്ചു. നിരണം ഭദ്രാസനത്തിന്‍റെ ചുമതലയിലേക്കാണ് വീണ്ടും നിയമിതനായത്. 2023 ൽ കൂറിലോസ് സ്വയം (സ്ഥാനത്യാഗം) ചുമതല ഒഴിഞ്ഞിരുന്നു. അതേസമയം, ഗീവർഗീസ് മാർ ബർണബാസ് യാക്കോബായ സഭ നിരണം ഭദ്രാസനത്തിന്‍റെ സഹായ മെത്രാപ്പോലീത്ത സ്ഥാനം രാജിവെച്ചു. സഭ അധ്യക്ഷന് രാജിക്കത്ത് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

15 വർഷം ശമ്പളമോ മറ്റോ ആനുകൂല്യങ്ങളോ വാങ്ങാതെ സേവനം ചെയ്തതിൽ സംതൃപ്തനാണെന്നാണ് രാജിക്കത്തിൽ പറയുന്നത്. നിരണം ഭദ്രാസനാധിപന്‍റെ ചുമതലയിലേക്ക് വീണ്ടും നിയമിതനായ ഗീവർഗീസ് മാർ കൂറിലോസിനെ അഭിനന്ദിക്കുന്നതായും ബർണബാസ് രാജിക്കത്തിൽ വ്യക്തമാക്കി. കൂറിലോസിന്‍റെ പുനർ നിയമനവും സഹായ മെത്രാപ്പോലീത്തയുടെ രാജിയും സഭയിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്നാണെന്നാണ് സൂചന.

YouTube video player