കൊല്ലാന്‍ ശ്രമിച്ചിട്ടും മരിക്കാത്തവന്‍- എന്‍റെ ആദ്യഫോണ്‍

By Web TeamFirst Published Sep 22, 2018, 12:13 PM IST
Highlights

എന്‍റെ ആദ്യ ഫോൺ നോക്കിയ 1100 ആയിരുന്നു .  ഈ ഫോൺ  ആദ്യമായി കിട്ടുന്നത് ഞാൻ ഡിഗ്രിക്ക് ഹോസ്റ്റലിൽ നിന്ന് പഠിക്കുമ്പോൾ ആയിരുന്നു. വില കൂടിയ ഫോൺ ആണ് സൂക്ഷിക്കണം താഴെ ഇടരുത് അന്നൊക്കെ അച്ഛൻ പറഞ്ഞപ്പോ ഞാൻ ഒന്ന് പേടിച്ചു. സത്യം പറഞ്ഞാൽ അച്ഛൻ പറഞ്ഞത് എല്ലാം ഒരു തമാശ ആയി ഇനിക്ക് തോന്നിയത് അന്ന് ഫോൺ ചാർജ് ചെയ്യാൻ വെച്ചപ്പോ ആയിരുന്നു.

ഒരുപാട് ഫോണുകൾ കൂടെ എന്‍റെ ഫോണും. 5 സ്റ്റാർ ഹോട്ടലിനു മുൻപിൽ തട്ടുകട ഇട്ടപോലെ. ആൻഡ്രോയിഡ് ഫോണുകൾ ഞാൻ ആദ്യമായി കാണുന്നത് അപ്പോളാണ്. എല്ലാരും എന്നെ കളിയാക്കി. വിഷമം തോന്നി എങ്കിലും വീട്ടിലെ സാഹചര്യം ഓർത്തപ്പോ ആ ഫോൺ തന്നെ ധാരാളമായി തോന്നി .അങ്ങനെ ഒരു വര്‍ഷം ആകുന്നതിനു മുൻപ് തന്നെ ഒരു സംഭവം ഉണ്ടായി ഞാൻ എന്‍റെ ബോയ്‌ഫ്രണ്ട്‌ നു അയച്ച മെസ്സേജ് എന്റെ അച്ഛൻ കണ്ടു.

അതോടെ അച്ഛൻ എന്‍റെ ഫോൺ എറിഞ്ഞു പൊട്ടിച്ചു.അച്ഛൻ പോയിട്ട് ഞാൻ ആ ഫോൺ അടുത്ത പശ ഒട്ടിച്ചു ഓൺ ആക്കി. അത്ഭുതം എന്റെ ഫോൺ ഓൺ ആയി. ജീവന്‍റെ ഒരു തുടിപ്പ് അപ്പോളും അതിൽ ഉണ്ടാരുന്നു .എന്‍റെ നോകിയക്ക് പകരം വെക്കാൻ ഒരു ഫോണും ഞാൻ കണ്ടിട്ടില്ല . ഇന്നും ഞാൻ സൂക്ഷിച് വെച്ചിട്ടുണ്ട് എന്‍റെ ആദ്യ പ്രണയത്തിന്‍റെ ഓർമപോലെ എന്‍റെ ആദ്യ ഫോൺ എന്‍റെ നോക്കിയ.

രേഷ്മ രാജു - ചങ്ങനാശേരി 

click me!